സിനിമയിലെ പ്രമാണിമാര്‍ക്കെതിരെ ന്യൂജന്‍ രംഗത്ത്; സുരേഷ്‌ഗോപി പിന്തുണയ്ക്കും

പ്രേമത്തിന്റെ വ്യാജപതിപ്പ് കാരണം മലയാള സിനിമയില്‍ കൂട്ടത്തല്ല്. സിനിമയിലെ ചെറുപ്പക്കാരെ സഹായിക്കാന്‍ സീനിയേഴ്‌സ് തയ്യാറല്ലെന്ന് പറഞ്ഞ് ചെറുപ്പക്കാരായ സംവിധായകരും താരങ്ങളും രംഗത്തെത്തുമ്പോള്‍ സിനിമാ സംഘടനകളിലേക്കും കൂട്ടത്തല്ല് വ്യാപിക്കുന്നു.
സംവിധായകന്‍ അന്‍വര്‍ റഷീദ് രാജി വച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പ്രേമത്തിന്റെ വ്യാജന്‍ പുറത്തിറങ്ങിയിട്ടും സിനിമാക്കാര്‍ അവഗണിച്ചെന്നായിരുന്നു അന്‍വറിന്റെ പ്രതിഷേധം. സിനിമാ സംഘടനയില്‍ നിന്നും രാജി വയ്ക്കുന്നതിനു മുമ്പ് സോഷ്യല്‍ മീഡിയയില്‍ അന്‍വര്‍ നയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരാതി ലഭിക്കുന്നതിനു മുമ്പ് തന്നെ വിഷയത്തില്‍ ഇടപെട്ടിട്ടും അന്‍വര്‍ റഷീദ് ഇത്തരത്തില്‍ പെരുമാറിയത് ശരിയായില്ലെന്ന് പറഞ്ഞ് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തി.
അതിനിടെ പ്രേമത്തിലെ നായകന്‍ നിവിന്‍ പോളിയും സിനിമാക്കാര്‍ക്കെതിരെ രംഗത്തെത്തി. തന്റെ സിനിമയുടെ വ്യാജന്‍ പുറത്തിറക്കിയവരെ കണ്ടെത്തണമെന്നാണ് നിവിന്‍ പോളിയുടെ ആവശ്യം. ഇന്ന് മൗനം പാലിക്കുന്നവര്‍ നാളെ ഇതേ പരാതിയുമായി രംഗത്തെത്തുമെന്നും നിവിന്‍ പോളി ഫെയ്‌സ് ബുക്കില്‍ എഴുതി. സത്യസന്ധമായി അന്വേഷിച്ചിരുന്നെങ്കില്‍ പ്രതിയെ കണ്ടെത്താമെന്നായിരുന്നു നിവിന്‍ പോളിയുടെ വാദം. അതിനിടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും അന്‍വര്‍ റഷീദിനെ അനുകൂലിച്ച് രംഗത്തെത്തി.
മമ്മൂട്ടിയും മോഹന്‍ലാലും വ്യാജനെതിരെ രംഗത്തെത്താത്തതും വിവാദമായിട്ടുണ്ട്. അതിനിടെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി ഇറക്കി വിട്ട സംഭവത്തിലും മലയാള സിനിമയിലെ മുഖ്യധാരാ താരങ്ങള്‍ അനുകൂലിച്ച് രംഗത്തെത്തിയില്ല . അമ്മ പ്രസിഡന്റ് ഇന്നസെന്റ് ആകട്ടെ അമ്മയോട് ചോദിച്ചിട്ടല്ല സുരേഷ് ഗോപി പെരുന്നയില്‍ പോയതെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. ഇന്നസെന്റിന്റെ കമന്റ് കേട്ട മമ്മൂട്ടിയും മോഹന്‍ലാലും പൊട്ടി ചിരിച്ചു. സുരേഷ് ഗോപിക്ക് ഇത് വല്ലാത്ത മനപ്രയാസമുണ്ടാക്കി.
അന്‍വര്‍ റഷീദിനും നിവിന്‍ പോളിക്കുമൊപ്പം മലയാള സിനിമയിലെ പ്രമാണിമാര്‍ക്കെതിരെ സുരേഷ്‌ഗോപിയും അണിചേരുമെന്നാണ് കേള്‍ക്കുന്നത്. ചുരുക്കത്തില്‍ രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം പോലെ സിനിമയിലും ഗ്രൂപ്പിസം ഉടലെടുത്തിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















