പോലീസിനെ മെച്ചപ്പെടുത്താന്‍ ടീം പ്രവര്‍ത്തനം

പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പുതിയ പദ്ധതി വരുന്നു. ആശയങ്ങളും കര്‍മപദ്ധതികളും സാങ്കേതിക ഉപദേശവും സംഭാവന ചെയ്യാന്‍ ടീമുകള്‍ രൂപീകരിക്കുകയാണ് ആദ്യഘട്ടത്തില്‍. വിവിധ മേഖലകളില്‍ വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥരെയും വകുപ്പിനു പുറത്തുള്ള അക്കാദമിക് വിദഗ്ധരേയും സാങ്കേതികസാമൂഹിക വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ളവര്‍ എന്നിവരെ ഇതില്‍ ഉള്‍പ്പെടുത്തും. പൊലീസ് ഉദ്യോഗസ്ഥര്‍ ദിനംപ്രതി വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ അതീവ വൈദഗ്ധ്യം നേടുകയും കൂടുതല്‍ പുരോഗമനപരമായ ആശയങ്ങളും നടപടികളും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്.
സംസ്ഥാന തലത്തിലും റേഞ്ച് തലത്തിലും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമുകള്‍ രൂപീകരിക്കാനും പദ്ധതിയുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫോറന്‍സിക്‌സ്, ശാസ്ത്രീയ കുറ്റാന്വേഷണം, നിയമം, വാഹന ഗതാഗതം, ആശയവിനിമയം, ആള്‍ക്കൂട്ട നിയന്ത്രണം, വിവിധ ഭാഷാ പഠനം, മാധ്യമം, സ്‌പോര്‍ട്‌സ്, കല, ആരോഗ്യം, ഭരണനിര്‍വഹണം, ഭാവി വികസനം, കെട്ടിടങ്ങള്‍, പരിശീലനം, ദുരന്ത നിവാരണം, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതും നശിപ്പിക്കുന്നതും, റോഡ് സുരക്ഷ, പൊലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, മറ്റു വിഭാഗങ്ങള്‍ എന്നീ മേഖലകളില്‍ വൈദഗ്ധ്യവും താത്പര്യവുമുള്ളവര്‍ക്കു പങ്കെടുക്കാം.
ഓരോ ടീമിലുമുള്ള സീനിയര്‍ ഉദ്യോഗസ്ഥന്‍ ടീം ലീഡര്‍ ആയിരിക്കും. ഓരോ ടീമിലേയ്ക്കും വരാന്‍ താല്‍പര്യവും, അഭിരുചിയും ഉള്ളവരുമായ ഏതു ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും സ്വമേധയാ ഈ ടീമില്‍ അംഗമാകാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha




















