സേവ് കുട്ടനാട് ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ വീടുകളിലും മെഴുകുതിരി തെളിയിച്ചു.... നിലനിൽപ്പിനായുള്ള സമരം നാടറിയാൻ വെളിച്ചം തെളിച്ച് കുട്ടനാട്ടുകാർ.... സേവ് കുട്ടനാട് ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ വീടുകളിലും മെഴുകുതിരി തെളിയിച്ചു. ...കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് നവമാധ്യമങ്ങളിൽ ക്യാമ്പയിന്‍ ശക്തം

കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് നവമാധ്യമങ്ങളിൽ ക്യാമ്പയിന്‍ ശക്തമാകുന്നു. സേവ് കുട്ടനാട് ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ വീടുകളിലും മെഴുകുതിരി തെളിയിച്ചു. നിലനിൽപ്പിനായുള്ള സമരം നാടറിയാൻ വെളിച്ചം തെളിക്കുകയാണ് കുട്ടനാട്ടുകാർ.
കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം പുതുമയൊന്നുമല്ല . വെള്ളത്തിന് മീതെ വള്ളമിറക്കുന്ന ജനതയുടെ ധൈര്യമൊക്കെ കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചുപോയിരിക്കുന്നു... ഇപ്പോൾ പെയ്ത വേനൽ മഴയിൽ തന്നെ നാട് മുങ്ങി. ഇനി കാലവർഷം കൂടി എത്തുമ്പോൾ എന്താകുമെന്ന ഭീതി കണക്കുകയാണ് .
ഇനിയൊരു പ്രളയം കുട്ടനാട് അതിജീവിക്കില്ല.......അവർക്ക് വേണ്ടത് ശാശ്വതപരിഹാരമാണ്, പ്രളയസഹായമല്ല...... വെള്ളപ്പൊക്കമുണ്ടായശേഷം കിറ്റുമായി ആരും കുട്ടനാട്ടിലേയ്ക്ക് വരേണ്ടെന്ന് ഇന്നാട്ടുകാർ ഉറപ്പിച്ചു പറയുന്നു...
സേവ് കുട്ടനാട് എന്ന നവമാധ്യമ ക്യാമ്പയിനിലൂടെ സർക്കാരിന് മുന്നിൽ നാട്ടുകാർ സമർപ്പിക്കുന്നത് ഇതാണ് ..സാമൂഹിക മാധ്യമങ്ങളിൽ സേവ്കുട്ടനാട് ഹാഷ്‌ടാഗുകൾ നിറയുന്നു. നാട്ടുകാർക്കുപുറമേ പ്രവാസികളായ കുട്ടനാട്ടുകാരും രംഗത്തെത്തിയതോടെ സേവ് കുട്ടനാട് കാമ്പയിന് ശക്തി ഇരട്ടിച്ചു... .
മേയ് മാസത്തിലെ ചെറിയ മഴയിൽത്തന്നെ ഭൂരിഭാഗം പ്രദേശങ്ങളിലും പത്തുദിവസത്തോളം വെള്ളംകയറിക്കിടന്നു. വെള്ളമിറങ്ങുന്നതു സാവധാനത്തിലാണ്. കൃത്യസമയത്ത് തണ്ണീർ മുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും തുറക്കാത്തതും തിരിച്ചടിയായി....
കൂടിയ ഹോഴ്‌സ്‌പവറിന്റെ മോട്ടോർ ഉപയോഗിച്ച് വെള്ളം അതിവേഗം കടലിലേക്കു പമ്പുചെയ്തുകളയാനുള്ള സ്ഥിരം സംവിധാനം വേണമെന്നാണ് കുട്ടനാട്ടുകാരുടെ ആവശ്യം . 672 കോടി മുടക്കി റോഡ് വികസിപ്പിക്കുന്നതിനുമുൻപായി 100 കോടിയിൽത്താഴെ ചെലവിൽ വെള്ളക്കെട്ടിൽനിന്നുള്ള ആശ്വാസമാണ് കുട്ടനാടിന് ആദ്യം വേണ്ടതെന്നാണ് സേവ് കുട്ടനാട് ആവശ്യപ്പെടുന്നത്
കഴിഞ്ഞ പ്രളയത്തിനുശേഷവും കുട്ടനാടിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കിയില്ല. റീ-ബിൽഡ് കുട്ടനാട് എന്ന പേരിലുള്ള റിപ്പോർട്ടും പ്ലാനിങ് ബോർഡിന്റെ റിപ്പോർട്ടുകളും സർക്കാരിലേക്കു സമർപ്പിച്ചിരുന്നു. ഇതിൽ പ്ലാനിങ് ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു......2400 കോടിയുടെ പദ്ധതി പക്ഷേ പ്രഖ്യാപനത്തിലൊതുങ്ങി......ഒരു തരത്തിലുള്ള നടപടിയും മുന്നോട്ട് പോയിട്ടില്ല
മൂന്നുഘട്ടങ്ങളായുള്ള എ.സി. കനാലിന്റെ രണ്ടാം ഘട്ടം ഒൻപതുവർഷം പിന്നിടുമ്പോഴും തുറക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ നെടുമുടി വരെ കനാൽ തുറന്നാൽത്തന്നെ ഒരുപരിധി വരെയെങ്കിലും വെള്ളപ്പൊക്കം നിയന്ത്രിക്കാം. അതിനുള്ള നടപടികളും സർക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല
പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്തിയും, നിലം നികത്തൽ അവസാനിപ്പിച്ചും വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള ഇടപെടൽ വേണമെന്ന് കൂട്ടായ്മ ആവശ്യപ്പെടുന്നു. രണ്ടാം കുട്ടനാട് പാക്കേജ് ശാശ്വത പരിഹാരമായി ഇവർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ നവമാധ്യമങ്ങളിലെ കാമ്പയിൻ കൂടുതൽ ശക്തമാക്കാനാണ് സേവ് കുട്ടനാട് കൂട്ടായ്മയുടെ തീരുമാനം.
https://www.facebook.com/Malayalivartha