വല്ലാത്തൊരു ട്വിസ്റ്റ്... കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യുമെന്ന് വലിയ വര്‍ത്തമാനം പറഞ്ഞവര്‍ക്ക് തെറ്റി; വില്ലാളി വീരനായി വീണ്ടും പിണറായി അധികാരത്തിലെത്തി; പിണറായിക്കെതിരെ എണ്ണിയെണ്ണി പറഞ്ഞ കെ. സുരേന്ദ്രന്‍ അവസാനം ചോദ്യം ചെയ്യലിനെത്താന്‍ തയ്യാര്‍; കുഴല്‍പ്പണവും കോഴപ്പണവും നാണം കെടുത്തുന്നു

സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ മുറവിളി കൂട്ടിയവര്‍ക്കെല്ലാം അവസാനം തിരുത്തേണ്ടി വന്നു. വന്‍ ഭൂരിപക്ഷത്തോടെ പിണറായി വിജയന്‍ അധികാരത്തിലെത്തുകയും ചെയ്തു.
അതേ സമയം പ്രതിപക്ഷത്തേക്കാള്‍ വാശിയോടെ സമരം ചെയ്ത ബിജെപിക്കാര്‍ ഇപ്പോള്‍ നക്ഷത്രക്കാല്‍ എണ്ണുകയാണ്. സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. അധികാരത്തിലില്ലാത്ത പാര്‍ട്ടിക്കെതിരെയാണ് ഇത്രയേറെ ആരോപണങ്ങള്‍ ഉയരുന്നത്.
കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ചോദ്യംചെയ്യാന്‍ ഹാജരാകാനാവശ്യപ്പെട്ട് സുരേന്ദ്രന് തിങ്കളാഴ്ച നോട്ടീസ് അയച്ചേക്കും.
പണം നഷ്ടപ്പെട്ടെന്ന് പരാതി നല്കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉന്നത നേതാക്കളെ ചോദ്യംചെയ്യുന്നത്. സംഭവത്തിനുശേഷം മൂന്ന് ദിവസം ധര്‍മരാജന്റെ ഫോണിലേക്ക് സംസ്ഥാന നേതാക്കളുടെ വിളിയെത്തിയിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി 29 തവണ ഉന്നത നേതാവ് ധര്‍മരാജനുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
പാര്‍ട്ടിയുടെയോ തിരഞ്ഞെടുപ്പിന്റെയോ ചുമതലയില്ലാത്ത ധര്‍മരാജനുമായി തൃശൂരിലെ നേതാക്കളും സംസ്ഥാന നേതാക്കളും എന്തിന് ബന്ധപ്പെട്ടെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്ത നേതാക്കള്‍ നല്കിയതെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ്. തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുമായി ധര്‍മരാജന്‍ തൃശൂരില്‍ എത്തിയെന്നാണ് ബി.ജെ.പി ജില്ലാ ഭാരവാഹികള്‍ മൊഴി നല്‍കിയത്. എന്ത് പ്രചാരണ സാമഗ്രിയാണെന്ന ചോദ്യത്തിന് ലെഡ്ജര്‍ പരിശോധിക്കണമെന്നായിരുന്നു മറുപടി.
കാറില്‍ 25 ലക്ഷമേ ഉണ്ടായിരുന്നുള്ളൂവെന്ന് ധര്‍മരാജന്‍ ആദ്യം പറഞ്ഞെങ്കിലും ഒന്നേകാല്‍ കോടിയോളം പ്രതികളില്‍ നിന്ന് കണ്ടെത്തിയതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ട എല്ലാ ബി.ജെ.പി നേതാളെയും വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
കള്ളപ്പണ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പരിമിതികളുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ബി.ജെ.പി നേതാക്കളുടെ മൊഴി കേസിന് ബലം പകരുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര ദേശീയപാതയിലാണ് മൂന്നരക്കോടി തട്ടിയത്. ക്രിമിനല്‍ സംഘത്തിലെ 21പേര്‍ അറസ്റ്റിലായി.ബന്ധമില്ലെന്ന് പത്മകുമാര്‍ബി.ജെ.പി മദ്ധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ഇന്നലെ ചോദ്യം ചെയ്തു.
കുഴല്‍പ്പണക്കേസുമായി പാര്‍ട്ടിക്കോ തനിക്കോ ബന്ധമില്ലെന്ന് പത്മകുമാര്‍ മൊഴിനല്‍കി. പൊലീസ് ക്ലബ്ലില്‍ രാവിലെ പത്തര മുതല്‍ രണ്ട് മണിക്കൂറാണ് ചോദ്യം ചെയ്തത്. ബി.ജെ.പിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് പത്മകുമാര്‍.യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശന്‍ ഉള്‍പ്പെടെ പ്രമുഖരെ നേരത്തേ ചോദ്യം ചെയ്തിരുന്നു.
നഷ്ടപ്പെട്ട മൂന്നരക്കോടിയില്‍ ബാക്കി പണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. പ്രതികള്‍ പണം കൈമാറിയ കണ്ണൂര്‍, കാസര്‍കോട് സ്വദേശികളെ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി. പ്രതികള്‍ കടം വാങ്ങിയ തുക തിരിച്ചു നല്‍കിയതാണെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. കളവ് മുതല്‍ ആയതിനാല്‍ തുക തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. ഇരുപത് ലക്ഷം രൂപയുടെ ഇടപാടുകള്‍ കണ്ണൂര്‍, കാസര്‍കോട് സ്വദേശികളുമായി നടത്തിയതായും പൊലീസ് കണ്ടെത്തി.
"
https://www.facebook.com/Malayalivartha