ഒറ്റയ്ക്ക് പറന്നടി വാങ്ങിച്ചോ... നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ കുഴല്‍പ്പണ, കള്ളപ്പണ ആരോപണങ്ങളില്‍ വലഞ്ഞ് കെ. സുരേന്ദ്രന്‍; സുരേന്ദ്രന് വേണ്ടി വാദിക്കാന്‍ ഒറ്റ നേതാക്കളുമില്ല; കിട്ടിയ അവസരം മുതലാക്കി സുരേന്ദ്രനെ പുറത്താക്കാന്‍ ബിജെപി നേതാക്കള്‍ തന്നെ രംഗത്ത്

എന്ത് കൊണ്ട് സംസ്ഥാനത്ത് ബിജെപി പച്ചപിടിക്കുന്നില്ലന്നതിന് തെളിവ് സമകാലിക സംഭവങ്ങള്‍ ഒന്നോടിച്ച് നോക്കിയാല്‍ മാത്രം മതി. ഭരണത്തിലില്ലെങ്കിലും ബിജെപിയില്‍ നേതാക്കളെ പരസ്പരം തോല്‍പിക്കാനാണ് മത്സരിക്കുന്നത്. ഇപ്പോഴിതാ കെ സുരേന്ദ്രനെ രാജിവയ്പ്പിക്കാന്‍ ബിജെപിക്കാര്‍ തന്നെയാണ് മുന്നിലുള്ളത്.
തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കുഴല്‍പ്പണകള്ളപ്പണ ആരോപണങ്ങളില്‍ അടിപതറിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറക്കാന്‍ കരുക്കള്‍ നീക്കുകയാണ് മറുപക്ഷം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് കേന്ദ്രനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന നേതൃത്വം പണം വാങ്ങിയെന്ന് നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിയമസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പിയുടെ ഏക സീറ്റ് നഷ്ടമായിരുന്നു. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ നാലരലക്ഷത്തിലേറെ വോട്ടുനഷ്ടമാവുകയും ചെയ്തു.
ഇതോടെ കെ.സുരേന്ദ്രന് മേല്‍ രാജിസമ്മര്‍ദ്ദം മുറുകുന്നു. തിരഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ കുഴല്‍പണ ഇടപാടും സി.കെ. ജാനുവിന് പണം നല്‍കിയെന്ന വെളിപ്പെടുത്തലും സുരേന്ദ്രന്റെ പ്രതിഛായയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. പാര്‍ട്ടിക്കുള്ളില്‍പ്പോലും സുരേന്ദ്രനെ പ്രതിരോധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.
നിയമസഭാ തിരഞ്ഞടുപ്പില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയതുള്‍പ്പടെയുള്ള കനത്ത തോല്‍വി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ നാലരലക്ഷത്തിലേറെ വോട്ടുനഷ്ടമായി. ഇതിനൊക്കെ മറുപടി അന്വേഷിക്കുമ്പോഴാണ് കൊടകര കുഴല്‍പണക്കേസില്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്തത്. സംഘടനാ സെക്രട്ടറി എം. ഗണേശനെത്തന്നെ ചോദ്യം ചെയ്തതോടെ സംസ്ഥാന നേതൃത്വം വലിയ പ്രതിരോധത്തിലായി. അതിന് പിന്നാലെയാണ് സി.കെ. ജാനുവിന് പത്തുലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍.
സുരേന്ദ്രന്‍ സ്ഥാനമൊഴിയണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടു കഴിഞ്ഞെന്നാണ് അറിയുന്നത്. കേന്ദ്രനേതൃത്വത്തിന് പരാതി അയയ്ക്കാനും ഇവര്‍ ഒരുങ്ങുന്നു. കൊടകര കുഴല്‍പണക്കേസില്‍ ബിജെപിക്കു ബന്ധമില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി.മുരളീധരന്‍, ജാനുവുമായുള്ള പണമിടപാടിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി.
ബിജെപിയുടെ മറ്റു നേതാക്കളാരും സുരേന്ദ്രനെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയില്ല എന്നതും ശ്രദ്ധേയം. ബിജെപിയെ നശിപ്പിക്കാനുള്ള നുണപ്രചാരണങ്ങളാണ് ഇതെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും സുരേന്ദ്രനെ പ്രതിരോധിക്കുന്നില്ല.
അതേസമയം തെളിവുകള്‍ പുറത്ത് വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ നിശബ്ദരാകുന്നുവെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ ആരോപിച്ചു. ബിജെപി നേതൃത്വത്തിന്റെ പ്രര്‍ത്തനങ്ങളില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ട്.
അതേസമയം കൊടകരയില്‍ ദേശീയപാതയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി കവര്‍ന്ന കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. സുരേന്ദ്രനായിരുന്നു പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല എന്ന് 3 പേര്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണിത്. എന്നാല്‍ ചോദ്യം ചെയ്യല്‍ ഉടനുണ്ടാകില്ലെന്നാണു സൂചന. അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളെ വിളിച്ചു വരുത്തും. നിലവില്‍ സുരേന്ദ്രനു നോട്ടിസ് നല്‍കിയിട്ടില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജു വ്യക്തമാക്കി.
അതേസമയം സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കള്‍ നെഞ്ചുവേദന അഭിനയിക്കുകയോ കോവിഡ് പോസിറ്റീവ് ആണെന്ന് പറയുകയോ ചെയ്യാത്തത് ഭയക്കാനൊന്നുമില്ലാത്തതു കൊണ്ടാണെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha