രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച് തുടങ്ങി... ആരോഗ്യം ഭക്ഷണം തൊഴില്‍ എന്നിവയ്ക്കു മുന്‍ഗണന... കോവിഡ് പ്രതിരോധത്തിന് ആറിന പരിപാടി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച് തുടങ്ങി. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ അദ്ദേഹം പറഞ്ഞു .
തോമസ് ഐസക്കിന്റെ ബജറ്റ് സമഗ്രമായിരുന്നുവെന്നും അഭിമാനകരമായ വളര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നതെന്നും ബാലഗോപാല്‍ വ്യക്തമാക്കി.
ദുരന്തങ്ങളെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ഭരണത്തുടര്‍ച്ച കേവലമൊരു വിജയമല്ല. തുടര്‍ഭരണം ജനാധിപത്യത്തിന്റെ വിജയം. ആരോഗ്യരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്.
ആരോഗ്യ അടിയന്തരാവസ്ഥ വികസനത്തിന് വെല്ലുവിളിയാണ്. ചരിത്ര വിജയം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
ദയയില്ലാത്ത ആക്രമണമാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നേരിട്ടത്. ഐസക്കിന്റെ ബഡ്ജറ്റിലെ എല്ലാം നിര്‍ദേശങ്ങളും നടപ്പാക്കും. പ്രകടനപത്രികയിലെ വാഗ്ദ്ധാനം സര്‍ക്കാര്‍ കൃത്യമായി നടപ്പാക്കും.
ആഭ്യന്തര ഉത്പാദനത്തില്‍ 3.8 ശതമാനം ഇടിവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജി എസ് ടി നഷ്ടപരിഹാരം വൈകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍
വാക്സിന്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ 10 കോടി രൂപ
18 വയസിന് മുകളിലുളളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആയിരം കോടി
8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും
20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്പത്തിക പാക്കേജ്
https://www.facebook.com/Malayalivartha