'അത്ഭുത' പ്രഖ്യാപനങ്ങളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ ഇല്ല.. കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് കൃത്യം ഒരു മണിക്കൂര്‍ മാത്രം; തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും കൊവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുമുള്ള ബജറ്റ്

തോമസ് ഐസക്കില്‍ തിന്നും തികച്ചും വ്യത്യസ്തനാണ് താന്‍ എന്ന് പുതിയ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്റെ കന്നി ബജറ്റ് അവതരണത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. നാടകീയതകളോ 'അത്ഭുത' പ്രഖ്യാപനങ്ങളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ മഹാരഥന്മാരുടെ ഉദ്ധരണികളോ ഒന്നും കെ.എന്‍ ബാലഗോപാലിന്റെ ബജറ്റില്‍ ഇടംപിടിച്ചില്ല. മുന്‍ഗാമിയായ തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം അതിലെ കവിതാശകലങ്ങളും ഉദ്ധരണികളാലും സമ്പന്നമായിരുന്നു
കൃത്യം ഒരു മണിക്കൂര്‍ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂര്‍ത്തിയായി പിരിഞ്ഞു. ബജറ്റ് വായനയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്. തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും കൊവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുമുള്ള ബജറ്റ് ഊന്നല്‍ നല്‍കിയതും കൊവിഡ് പ്രതിരോധത്തിന് തന്നെയാണ്.
നികുതിയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും. പ്രതിസന്ധി ഘട്ടത്തില്‍ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. ചെലവു ചുരുക്കാനും വരുമാനം കൂട്ടാനുമുള്ള പദ്ധതികള്‍ പ്രതിസന്ധിക്കുശേഷം പ്രഖ്യാപിച്ചേക്കും. കൊവിഡ് കാലത്ത് പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിര്‍ദേശങ്ങള്‍ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha