സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം... കോവിഡ് പ്രതിസന്ധി, ഇന്ധനവില വര്‍ദ്ധനവ്...ആശങ്കയോടെ തൊഴിലാളികള്‍....

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം... കോവിഡ് പ്രതിസന്ധി, ഇന്ധനവില വര്‍ദ്ധനവ്...ആശങ്കയോടെ തൊഴിലാളികള്‍....
കോവിഡ് പ്രതിസന്ധിക്കിടെയുള്ള ട്രോളിംഗ് നിരോധനം ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ് തൊഴിലാളികളെ. പ്രതിസന്ധി കാലത്ത് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. കോവിഡ് പ്രതിസന്ധി, ഇന്ധന വിലക്കയറ്റം എന്നിവയില്‍ മത്സ്യത്തൊഴിലാളികള്‍ കഷ്ട്ടപ്പെടുപ്പോഴാണ് ട്രോളിംഗ് നിരോധനം.
ഇവര്‍ക്ക് ഇളവുകള്‍ നേരത്തെ ലഭിച്ചെങ്കിലും ഇതര സംസ്ഥാനത്തൊഴിലാളികള്‍ നാട്ടില്‍ പോയി മടങ്ങിയെത്താത്തതില്‍ പല ബോട്ടുകളും കരയ്ക്ക് തന്നെയാണ്. ഓരോ സീസണിലും നാല് ലക്ഷത്തോളം രൂപ മുടക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.
ഇത്തവണ പണമില്ലാത്തതിനാല്‍ പണികള്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഉടമകള്‍ പറയുന്നത്. നിരോധന ശേഷമെങ്കിലും സര്‍ക്കാര്‍ ഇന്ധന സബ്‌സിഡി നല്‍കിയില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് ബോട്ടുടമകള്‍ അറിയിച്ചു.
അതേസമയം പരമ്ബരാഗത വള്ളങ്ങളില്‍ പോയി മീന്‍ പിടിക്കുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
"
https://www.facebook.com/Malayalivartha

























