ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു

സൂറിച്ചിലേക്ക് പറന്നുയരാൻ തയ്യാറെടുത്ത വിമാനത്തിന് തീപിടിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സ്വിസ് എയറിന്റെ LX147 വിമാനമാണ് ടേക്ക് ഓഫിനിടെ എൻജിൻ തകരാറിനെത്തുടർന്ന് അപകടത്തിൽപ്പെട്ടത്.
പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ഒഴിപ്പിക്കൽ നടപടിക്കിടെ ആറ് യാത്രക്കാർക്ക് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായി.
പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത് . 228 മുതിർന്ന യാത്രക്കാരും നാല് കുട്ടികളും ഉൾപ്പെടെ 232 പേർ വിമാനത്തിലുണ്ടായിരുന്നു. റൺവേയിലൂടെ അതിവേഗം കുതിച്ചുയരാൻ ശ്രമിക്കുകയായിരുന്നു. വിമാനത്തിന്റെ ഒരു എൻജിനിൽ പെട്ടെന്ന് തകരാർ സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























