Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതത്തിലെ ഏറ്റവും മനോഹരമായ 10 വര്‍ഷങ്ങളാണ് ഒറ്റമുറിക്കുള്ളില്‍ സജിതയും റഹ്‌മാനും ഭയത്തോടെ ജീവിച്ചത്... സ്വിച്ചിട്ടാല്‍ ലോക്കാകുന്ന വാതില്‍, പ്ലേറ്റ് നിറയെ ചോറും ജഗ്ഗ് നിറയെ ചായയും മുറിക്കുള്ളിലെ സജീകരങ്ങൾ ഇങ്ങനെ നീളുന്നു!! മാനസികവിഭ്രാന്തി ഉള്ളവനെ പോലെയുള്ള പെരുമാറ്റം: ആരുമറിയാതെ വാടക വീടെടുത്ത് കാമുകിയുമായുള്ള ജീവിതം ആസ്വദിച്ചു തുടങ്ങിയതും വിനയായി എത്തി സഹോദരൻ

09 JUNE 2021 05:30 PM IST
മലയാളി വാര്‍ത്ത

പത്ത് വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയതുമുതൽ ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് പുറത്തറിയുന്നത്. സംഭവം അറിഞ്ഞതുമുതൽ കേരളവും അമ്പരപ്പിലാണ്. അയിലൂര്‍ കാരക്കാട്ടുപറമ്ബ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ (28) വീട്ടില്‍ താമസിപ്പിച്ചത്. യുവാവിന്റെ വീട്ടുകാരോ പോലീസോ നാട്ടുകാരോ ആരും ഇതിനെ സംബന്ധിച്ച് ഒന്നുമറിഞ്ഞില്ല.

പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് സജിതയെ കാണാതാകുന്നത്. പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചെങ്കിലും വിശദമായ ഒരുവിവരവും ലഭിച്ചിരുന്നില്ല. പതിയെ പതിയെ എല്ലാവരും സജിതയെ മറന്നു തുണ്ടങ്ങുകയും ചെയ്തു. സ്വന്തം മകള്‍ മരിച്ചുവെന്ന് വിശ്വസിക്കാനാകാതെ തൊട്ടടുത്ത വീട്ടില്‍ കഴിയുന്ന സജിതയുടെ വീട്ടുകാരും മകള്‍ തൊട്ടരികില്‍ ഉണ്ടെന്നുള്ളത് അറിഞ്ഞില്ല. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് റഹ്‌മാന്‍ പോലീസ് പിടിയിലാകുന്നത്. ചോദ്യം ചെയ്യലിനിടെയാണ് ഞെട്ടിക്കുന്ന പ്രണയ കഥ പുറം ലോകം അറിയുന്നത്.

സാജിതയെ കാണാതായ ദിവസം തന്നെ റഹ്‌മാന്‍ അവളെ താലികെട്ടി ആരുമറിയാതെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ പുഷ്പാകരന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഇലക്‌ട്രീഷ്യനായ റഹ്മാന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നല്ല അറിവുള്ളതിനാൽ, തന്റെ കഴിവ് ഉപയോഗപ്പെടുത്തി മുറിക്കുള്ളിൽ മാറ്റങ്ങളും കൊണ്ട് വന്നു.


ഒരു സ്വിച്ചിട്ടാല്‍ ലോക്കാവും വിധം വാതിലിന്റെ ഓടാമ്ബല്‍ ഘടിപ്പിച്ചു. രണ്ടു വയറുകള്‍ മുറിയ്ക്ക് പുറത്തേക്കിട്ടു. തൊട്ടാല്‍ ഷോക്കടിയ്ക്കുമെന്ന് പറഞ്ഞു. അറിയാതെ ഇതില്‍ തൊട്ട ചിലര്‍ക്കൊക്കെ ഷോക്കടിയ്ക്കുകയും ചെയ്തു. വാതിലിനു പുറകിലായി ഒരു ടീപോയ് ചേര്‍ത്തുപിടിപ്പിച്ചു. ആരും വാതില്‍ തള്ളിത്തുറക്കാതിരിക്കാന്‍ വേണ്ടി ആയിരുന്നു ഇത്.

മാനസികവിഭ്രാന്തി ഉള്ളവനെ പോലെയായിരുന്നു റഹ്‌മാന്‍ പെരുമാറിയിരുന്നത്. സജിതയ കൂട്ടിക്കൊണ്ട് വന്നശേഷം ഒരിക്കല്‍ പോലും വീട്ടുകാരുമൊത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടില്ല. പ്ളേറ്റ് നിറയെ ആവശ്യമായതെടുത്ത് ജഗ്ഗ് നിറയെ ചായയും കൊണ്ട് മുറിയില്‍ കയറി വാതിലടയ്ക്കും.

സജിതയുമൊത്ത് ഒരുമിച്ചിരുന്ന് കഴിക്കാന്‍ വേണ്ടി ആയിരുന്നു ഇത്. എന്നും നേരത്തെ വീട്ടിലെത്തും. അധികം പുറത്തെങ്ങും കറക്കമില്ല. അധികസമയവും മുറിക്കകത്ത് തന്നെയാകും. ആരും ശാസിക്കാനോ ശിക്ഷിക്കാനോ പോയില്ല. മകന്റെ മാനസിക നില തെറ്റിയെന്ന് വീട്ടുകാര്‍ കരുതി. ചില സമയങ്ങളില്‍ റഹ്‌മാന്‍ അത് മുതലാക്കുകയും ചെയ്തു.

ജീവിതത്തിലെ ഏറ്റവും മനോഹരമായ 10 വര്‍ഷങ്ങളാണ് ഒറ്റമുറിക്കുള്ളില്‍ സജിതയും റഹ്‌മാനും ഭയത്തോടെ ജീവിച്ചു തീര്‍ത്തത്. ഇലക്‌ട്രീഷ്യനായ റഹ്മാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. ഇതോടെയാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടായത്. വിത്തിനശേരിയില്‍ വാടക വീടെടുത്തു.

ശേഷം സ്വന്തം വീട്ടിലെത്തി രാത്രിയില്‍ സാജിതയെ ആരുമറിയാതെ വാടക വീട്ടിലെത്തിച്ചു. ഇരുവരും ഒരുമിച്ച്‌ താമസം ആരംഭിച്ചു. പുതുജീവിതം കെട്ടിപ്പെടുത്താനുള്ള ശ്രമമായിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ കുറിച്ച്‌ വിവരം ലഭിക്കാതെ വന്നപ്പോള്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുമാസം അന്വേഷണം നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല.

ലോക്ക് ഡൗണിനിടെ സഹോദരന്‍ നെന്മാറയില്‍ വച്ച്‌ അവിചാരിതമായി റഹ്മാനെ കണ്ടു. വിവരം പോലീസിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ റഹമാനെ കസ്റ്റഡിയില്‍ എടുത്ത്. ചോദ്യം ചെയ്ത തുടങ്ങിയപ്പോഴാണ് സാജിതയെ കുറിച്ച്‌ തുറന്നു പറഞ്ഞത്. തുടര്‍ന്ന് സജിതയെയും കണ്ടെത്തി. ഇരുവരെയും പൊലീസ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. റഹ്‌മാനോപ്പം ജീവിക്കാനാണ് താല്‍പ്പര്യമെന്ന് യുവതി പറഞ്ഞതോടെ കോടതി ഇരുവരെയും വെറുതെ വിടുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (8 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (52 minutes ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (1 hour ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

Malayali Vartha Recommends