ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്

കേരളത്തിലെ പശ്ചിമഘട്ട നിരകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പെരുകുന്നതിലാൽ ഇവിടുത്തെ ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മറ്റി റിപ്പോർട്ടുകളിലെ പ്രായോഗിക നിർദ്ദേശങ്ങൾ സർക്കാർ അടിയന്തരമായി നടപ്പാക്കണം
2011-ലെ ഗാഡ്ഗിൽ റിപ്പോർട്ടിനു ശേഷം കേരളത്തിൽ ഉരുൾപൊട്ടലിൽ 1200 പേർ മരിക്കുകയും 30000 പേർക്ക് പരിക്കേൽക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളായ 131 വില്ലേജ്കളിൽ ഖനനം,മണ്ണെടുപ്പ്, മരംമുറി, ക്വാറി പ്രവർത്തനം, വലിയ കെട്ടിട നിർമ്മാണം എന്നിവ നിയമം മൂലം നിരോധിക്കണം. ഇവിടുത്തെ ജനങ്ങളുടെ പാർപ്പിടം, തൊഴിൽ,കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം എന്നിവയെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്.
കഴിഞ്ഞ പത്തു വർഷത്തിനിടയിലാണ് ചൂരൽമല, പുത്തുമല ( വയനാട്), കവളപ്പാറ ( മലപ്പുറം), രാജമല , കോക്കയാർ (ഇടുക്കി) കൂട്ടിക്കൽ (കോട്ടയം) എന്നിവിടങ്ങളിൽ അനേകർ മരിക്കുകയും വമ്പിച്ച നാശം ഉണ്ടാവുകയും ചെയ്തത്. വയനാട്ടിലെ കള്ളാടിയിലെ മണ്ണിടിച്ചിലും ഈ ഗണത്തിൽ പെടുത്താവുന്ന ഒരു ദുരന്തമാണ്.
"
https://www.facebook.com/Malayalivartha



























