മിണ്ടാപ്രാണികളോട് ക്രൂര പീഡനം; വൃത്തിഹീനമായും ആവശ്യത്തിന് ഭക്ഷണം നല്‍കാതെയും രോഗമുള്ള രീതിയിലും... പരിചരണം ലഭിക്കാത്ത 13 മൃഗങ്ങളെക്കൂടി രക്ഷിച്ചു; പെറ്റ് ഷോപ്പ് ഉടമക്കെതിരെ കേസ്

വളര്‍ത്തു മൃഗങ്ങളുടെ കടയില്‍ ആരോഗ്യകരമല്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയ 10 മൃഗങ്ങളെ കൂടി ബുധനാഴ്ച പൊലീസും മൃഗസ്േനഹികളുടെ സംഘടനയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.
കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നിലുള്ള പെറ്റ് സെന്ററില്‍ നിന്നാണ് മൃഗങ്ങളെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച മൂന്ന് നായ്ക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ മൊത്തം 13 മൃഗങ്ങളെ കസ്റ്റഡിയിലെടുത്തതായി പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് (പി.എഫ്.എ) പ്രസിഡന്റ് പി.ഷൈമ അറിയിച്ചു.
കടയുടമ പുതിയറ സ്വദേശി സജീവനെതിരെ കസബ പൊലീസ് കേസെടുത്തു. വൃത്തിഹീനമായും ആവശ്യത്തിന് ഭക്ഷണം നല്‍കാതെയും രോഗമുള്ള രീതിയിലും കണ്ടെത്തിയ അഞ്ച് പൂച്ചകള്‍, അഞ്ച് നായ്കള്‍ എന്നിവയെയാണ് ബുധനാഴ്ച സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്.
ഇവയെ ജില്ല മൃഗാശുപത്രിയിലെ പരിശോധനക്കു ശേഷം പി.എഫ്.എയുടെ നിയന്ത്രണത്തിലുള്ള വിവിധ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ നഗരത്തിലെ മുഴുവന്‍ പെറ്റ് ഷോപ്പുകളിലും പരിശോധന നടത്താനാണ് തീരുമാനം.
ലോക്ഡൗണില്‍ പൂട്ടിയിട്ട പല കടകളിലും ജീവികള്‍ക്ക് മതിയായ പരിചരണം കിട്ടുന്നില്ലെന്നാണ് പരാതി. ചൊവ്വാഴ്ച രാവിലെ കോട്ടപ്പറമ്ബ് ആശുപത്രിയില്‍ രക്തം നല്‍കാനെത്തിയ യുവാക്കള്‍ കൂടിന്റെ കമ്പിയിൽ യില്‍ മുഖം തട്ടി മുറിഞ്ഞ നായയെക്കണ്ട് ചോദ്യം ചെയ്തിരുന്നു. പിന്നീട് കടയുടമ മൃഗങ്ങളെ ചികിത്സക്കയക്കാന്‍ വിടാതെ ഷോപ്പടച്ച് പോയതിനാല്‍ ഇവര്‍ സംഘടനയെ വിവരമറിയിക്കുകയായിരുന്നു.
സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്ടി ടു ആനിമല്‍സ് (എസ്.പി.സി.എ) ഒാഫിസര്‍ അജിതിെന്റ നിര്‍ദേശ പ്രകാരമാണ് നടപടി. പി.എഫ്.എ, പെറ്റ് ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയ സംഘടന പ്രവര്‍ത്തകരെത്തിയാണ് മൃഗാശുപത്രിക്ക് മാറ്റിയത്.
അതേസമയം, ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത നായ്ക്കള്‍ ആരോഗ്യനില വീണ്ടെടുത്തതായി ജില്ല വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററനറി ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ.കെ.കെ.ബേബി അറിയിച്ചു. കുഴഞ്ഞു കിടന്ന മൃഗങ്ങള്‍ ഭക്ഷണവും മരുന്നും മറ്റും കിട്ടിയതോടെ വളരെ ഉന്മേഷത്തിലായെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha