കോവിഡ് പ്രതിസന്ധിയിൽ കേരളത്തില്‍ തൊഴിലില്ലായ്മ വൻ രൂക്ഷം; കോവിഡ് കാലത്ത് 11 ശതമാനം വര്‍ധിച്ചെന്ന് മന്ത്രി

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിയിൽ തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയിൽ വ്യക്തമാക്കി. കോവിഡിന് മുൻപ് സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനം ആയിരുന്നു എന്നാല്‍ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത് കുത്തനെ ഉയര്‍ന്ന് 27.3 ശതമാനമായിരിക്കുകയാണ്. ദേശീയ ശരാശരി കേരളത്തെക്കാള്‍ കുറവാണ്- 20.8 ശതമാനം.
സംസ്ഥാനത്ത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 34 ലക്ഷത്തില്‍ നിന്ന് 37.71 ശതമാനമായി ഉയര്‍ന്നു. ആസൂത്രണ ബോര്‍ഡിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിക്കുകയും ചെയ്തു.
കോവിഡും ടൗട്ടേ ചുഴലിക്കാറ്റും വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചോദ്യോത്തരവേളയില്‍ സഭയെ അറിയിച്ചു. പാറയുടെ ലഭ്യതക്കുറവ് പദ്ധതി പൂര്‍ത്തീകരണത്തിന് തടസമാകുന്നതായും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha