ഈ അബദ്ധം ഇനി ആർക്കും പറ്റരുതേ ..... അമ്മൂമ്മ കൊച്ചുമോൾക്ക് വെച്ചുകൊടുത്തത് ഉമ്മത്തിന്റെ ഇലകൊണ്ടുള്ള കറി ... ചീരയാണെന്നു കരുതിയാണ് വിഷച്ചെടി പറിച്ചു കറി വെച്ചതത്രെ ! വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മയ്ക്കും 14 കാരിയായ കൊച്ചുമകള്‍ മരിയ ഷാജിയ്ക്കും സംഭവിച്ചത്

ഈ അബദ്ധം ഇനി ആർക്കും പറ്റരുതേ ..... അമ്മൂമ്മ കൊച്ചുമോൾക്ക് വെച്ചുകൊടുത്തത് ഉമ്മത്തിന്റെ ഇലകൊണ്ടുള്ള കറി ... ചീരയാണെന്നു കരുതിയാണ് വിഷച്ചെടി പറിച്ചു കറി വെച്ചതത്രെ ! വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മയ്ക്കും 14 കാരിയായ കൊച്ചുമകള്‍ മരിയ ഷാജിയ്ക്കും സംഭവിച്ചത്
ചീരയാണെന്ന് കരുതി അമ്മൂമ്മ പറിച്ച് കറിവച്ചത് ഉമ്മം എന്നറിയപ്പെടുന്ന ഡാറ്റിയൂറ എന്ന ചെടി.. തണ്ടുകളിൽ ഇളം വയലറ്റ് നിറമുള്ള ഈ ചെടിയുടെ തൈ കണ്ടാൽ ചീരയാണെന്നേ തോന്നുകയുള്ളു. എന്നാൽ
ഇലകളും പൂക്കളും കായും അടക്കം അടിമുടി വിഷമയമാണ് ഈ ചെടി... വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മയ്ക്കും 14 കാരിയായ കൊച്ചുമകള്‍ മരിയ ഷാജിയ്ക്കുമാണ് വിഷബാധയേറ്റത്
വീട്ടിൽ അമ്മൂമ്മയും കാൻസർ ബാധിച്ച് കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് താമസം. കറി കഴിച്ച് അൽപ്പസമയം കഴിഞ്ഞതോടെ അമ്മൂമ്മയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഛർദ്ദിയും പിച്ചും പേയും പറയാനും ബഹളം വയ്ക്കാനും തുടങ്ങിയതോടെ നാട്ടുകാരാണ് മകളെ വിവരം അറിയച്ചത്. ഉടൻതന്നെ മകളും കുടുംബവും സ്ഥലത്തെത്തി. കിടപ്പുരോഗിയായ അപ്പൂപ്പൻ വീട്ടിലുള്ളതിനാൽ 14 വയസുകാരിയായ മകളെ വീട്ടിൽ നിർത്തിയശേഷം ഇവർ അമ്മൂമ്മയയെയും കൊണ്ട് ആശുപത്രിയിൽ പോയി
അൽപ്പസമയത്തിന് ശേഷം വിശന്ന കുട്ടി അമ്മൂമ്മ ഉണ്ടാക്കിവച്ച കറിയും കൂട്ടി ഭക്ഷണം കഴിച്ചു... ഇതിന് തൊട്ടുപിന്നാലെ അമ്മൂമ്മ പ്രകടിപ്പിച്ച അതേ ലക്ഷണങ്ങൾ കുട്ടിയും കാണിച്ചതോടെ നാട്ടുകാരാണ് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ പിച്ചുപേയും പറയുകയും കടുത്ത രീതിയിൽ ബഹളം വയ്ക്കുകയും ചെയ്യുന്ന കുട്ടിയ്ക്ക് നല്ല പനിയുമുണ്ടായിരുന്നു. കൃഷ്ണമണികൾ വികസിച്ചിരുന്നു. എൻസെഫാലിറ്റിസ് അഥവാ മസ്തിഷ്ക ജ്വരത്തിന്റേതായ ലക്ഷണങ്ങളാണ് കുട്ടി കാണിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ എവിടെയെന്ന ഡോക്ടറുടെ അന്വേഷണമാണ് സംഭവം തിരിച്ചറിയാൻ കാരണമായത്.
സമാനമായ ലക്ഷണങ്ങളുമായി കുട്ടിയുടെ അമ്മൂമ്മയെയും ആശുപത്രിയിലാക്കിയിട്ടുണ്ടെന്നും കുട്ടിയുടെ മാതാപിതാക്കൾ അവരോടൊപ്പമാണെന്നും നാട്ടുകാർ അറിയിച്ചതോടെയാണ് ഇത് വിഷബാധയാണെന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചീരയെന്ന് കരുതി കറിവച്ചത് ഉമ്മത്തിന്റെ ഇലയായിരുന്നുവെന്ന് മനസ്സിലാകുന്നത്. ഉടൻ തന്നെ ആമാശയത്തിൽ നിന്നും ആഹാരം പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ വിഷബാധ സ്ഥിരീകരിച്ചു. ഡോക്ടർമാർ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നൽകി ...രണ്ട് ദിവസത്തിനുള്ളിൽ കുട്ടിയുടെ നില മെച്ചപ്പെട്ടു. എമർജൻസി വിഭാഗം കൺസൽട്ടന്റ് ഡോക്ടർ ജൂലിയസ്, പീഡിയാട്രിക് വിഭാഗം കൺസൽട്ടന്റ് ഡോക്ടർ ബിപിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടന്നത്.
. മനുഷ്യന്റെയോ കന്നുകാലികളുടെയോ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള വിഷച്ചെടിയാണ് ഉമ്മമെന്ന് കുട്ടിയെ ചികിത്സിച്ച രാജഗിരി ആശുപത്രിയിലെ ഡോക്ടർ ബിപിൻ ജോസ് പറഞ്ഞു. ലോക്ഡൗൺ കാലത്ത് പലരും പറമ്പിലും മറ്റും വളരുന്ന പലതരം ഇലകളും മറ്റും കൊണ്ട് കറിവയ്ക്കുന്നത് ഒരു ട്രെൻഡാണ്. എന്നാൽ എല്ലാച്ചെടികളും ഭക്ഷ്യയോഗ്യമല്ലെന്നുമാത്രമല്ല ചിലപ്പോഴെങ്കിലും ഇത് പോലെ ഉള്ള അപകടമുണ്ടാകുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. 2017 ലും സമാനമായ ഒരു കേസ് ഉണ്ടായിരുന്നു, അന്ന് സംശയം തോന്നിയ കുടുംബാംഗങ്ങൾ തന്നെ ചെടി പറിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കാൻസർ രോഗിയായ അപ്പൂപ്പന് മൂക്കിലെ ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നതെന്നതിനാൽ അപ്പൂപ്പൻ കറി കഴിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha