Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി... രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


  64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം... 2026 ജനുവരി 14 മുതല്‍ 18 വരെ


കോഴിക്കോട് ജില്ലയിൽ ഭൂചലനം...ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന് നാട്ടുകാർ


കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും.... ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും, ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...

ടിൻഡറിലൂടെ പരിചയപ്പെടുന്നു; നിരന്തരമായ ചാറ്റിംഗ് നേരിട്ട് കാണണമെന്ന രീതിയിലായി... മേക്കപ്പ് ആര്‍ട്ടിസറ്റിനെ വാഗ്ദാനം നൽകി വിളിച്ചു വരുത്തി, മരുന്ന് കഴിച്ച്‌ കിടന്ന യുവതിയെ ബലാൽക്കാരമായി ആദ്യപീഡനം; പുറത്തു പറയരുതെന്ന് കരഞ്ഞ് കാലുപിടിച്ച്‌ അപേക്ഷയും... പിന്നെ ഫോണിലൂടെ ഭീഷണിയും നഗ്നചിത്രമുണ്ടെന്ന് പറഞ്ഞ് പണം തിട്ടിക്കലും: പ്രശ്നം പരിഹരിക്കാൻ വീണ്ടുമൊരു ശ്രമം, അതിനിടയിൽ വീണ്ടും പീഡനം, തുടർന്ന് വധഭീഷണിയും ആസിസും!! ഗതികെട്ട് പരാതിയുമായി യുവതി പോലീസിൽ

10 JUNE 2021 05:34 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമത്തിൽ കൂടി പരിചയപ്പെട്ട യുവാവ് ബലാൽക്കാരമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തുവെന്ന് പരാതി. 'ടിന്‍ഡര്‍' എന്ന ആപ്പിലൂടെ പരിചയപ്പെട്ട വിപിനെന്ന യുവാവാണ് മേക്കപ്പ് ആർട്ടിസ്റ്റിനെ ലൈംഗിക പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, പണവും സ്വര്‍ണ്ണവും തട്ടിയെടുത്തത്. തൃപ്പൂണിത്തുറ കരിങ്ങച്ചിറ ശില്‍പി ഗാര്‍ഡന്‍ വെല്‍വെറ്റ്-2യില്‍ താമസിക്കുന്ന കെ.വി വിപിനെതിരെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതി ഫോര്‍ട്ട്കൊച്ചി സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ആലപ്പുഴയില്‍ ജോലിചെയ്യുന്ന യുവതി ജനുവരി ആദ്യമാണ് ടിന്‍ഡര്‍ എന്ന സമൂഹ മാധ്യമത്തില്‍ക്കൂടി വിപിനെ പരിചയപ്പെട്ടത്. നിരന്തരം ചാറ്റ് ചെയ്യുന്നത് വഴി ഇവർ നേരില്‍കാണുകയും ചെയ്തിരുന്നു. എറണാകുളത്ത് സ്ഥിരം താമസമായതിനാല്‍ മേക്കപ്പ് വര്‍ക്കുകള്‍ ശരിയാക്കി നല്‍കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തു. ഇതിനിടയില്‍ സുഹൃത്തുക്കള്‍ ചെയ്യുന്ന ഒരു ഷോട്ട് ഫിലിമിന്റെ മേക്കപ്പ് വര്‍ക്ക് യുവതിക്ക് നല്‍കാമെന്നും അതിനായി എറണാകുളത്തേക്ക് വരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ഈ സമയം വയനാട്ടില്‍ ഒരു വിവാഹത്തിന്റെ മേക്കപ്പുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു യുവതി. വയനാട്ടില്‍ നിന്നും ഷൊര്‍ണ്ണൂരില്‍ എത്തി നില്‍ക്കാനും അവിടെ വന്ന് കൂട്ടിക്കൊണ്ടു പോരാമെന്നും വിപിന്‍ യുവതിയോട് പറഞ്ഞു. ഇതിന്‍ പ്രകാരം ഷൊര്‍ണ്ണൂരിലെത്തിയ യുവതിയെ വൈകുന്നേരത്തോടെ കാറില്‍ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ട് വന്നു.

 

യാത്രയിലുടനീളം ഛര്‍ദ്ദിക്കുകയും മറ്റും ചെയ്ത യുവതിയോട് എറണാകുളത്തെത്തിയപ്പോള്‍ എവിടെയെങ്കിലും ഹോട്ടലില്‍ തങ്ങാമെന്ന് വിപിന്‍ പറഞ്ഞു. ഏറെ അവശയായ യുവതി ഇതിന് സമ്മതിക്കുകയും അരൂരിന് സമീപമുള്ള ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു. തലവേദനയും ഛര്‍ദ്ദിലും മൂലം മരുന്ന് കഴിച്ച്‌ കിടന്ന യുവതിയെ വിപിന്‍ ബലാല്‍ക്കാരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇതിന് ശേഷം യുവതിയോട് കാലുപിടിച്ച്‌ മാപ്പു പറയുകയും ഇക്കാര്യം പുറത്തു പറഞ്ഞാല്‍ ജീവിതം തകര്‍ന്നു പോകുമെന്നും അറിയിച്ചു. പിന്നീട് ആലപ്പുഴയിലേക്ക് ഇയാള്‍ യുവതിയെ കൊണ്ടു വിട്ടു. ഈ സംഭവത്തിന് ശേഷം ഇയാള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാതെ ഒഴിഞ്ഞു മാറി. എന്നാല്‍ മറ്റൊരു നമ്പരില്‍ നിന്നും വിളിച്ച് ഇയാൾ യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പക്കലുണ്ടെന്നും ഇത് പുറത്ത് വിടുമെന്നും ഭീഷണിമുഴക്കി. അങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ ഇപ്പോള്‍ തന്നെ വൈറ്റില മെട്രോയുടെ അടുത്തേക്ക വരാന്‍ നിര്‍ദ്ദേശം നല്‍കി ഫോണ്‍ വച്ചു.

പരിഭ്രാന്തയായ യുവതി വേഗം തന്നെ വൈറ്റിലയിലെത്തി. അവിടെ കാത്തു നിന്ന വിപിന്‍ യുവതിയെ സംസാരാക്കാനുണ്ടെന്ന് പറഞ്ഞ് മെര്‍മൈഡ് ഹോട്ടലിലേക്ക് കൊണ്ടു പോകുകയും അവിടെ വച്ചും ബലാല്‍ക്കാരമായി പീഡിപ്പിക്കുകയും ചെയ്തു. ഫോണിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെങ്കില്‍ കാലില്‍ കിടക്കുന്ന സ്വര്‍ണ്ണക്കൊലുസു വേണമെന്ന് പറഞ്ഞു. യുവതിയുടെ കാലില്‍ കിടന്ന കൊലുസ് ഇയാള്‍ ഊരി എടുത്തു. പിന്നീട് മൊബൈലില്‍ ഉണ്ടായിരുന്ന ദൃശ്യങ്ങള്‍ ഇയാള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

 

ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ എനിക്കൊന്നും സംഭവിക്കില്ലെന്നും നിനക്ക് മാത്രമാണ് നാണക്കേടെന്നും വിപിന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് വീണ്ടും ഇയാള്‍ ദൃശ്യങ്ങള്‍ മറ്റൊരു ഫോണില്‍ ഉണ്ടെന്ന് പറഞ്ഞ് പലപ്പോഴും 5,000, 10,000 തുകകളായി രൂപ ഭീഷണിപ്പെടുത്തി വാങ്ങാന്‍ തുടങ്ങി. ഒരു ദിവസം 50,000 രൂപ വേണമെന്നാവശ്യപ്പെട്ടപ്പോള്‍ സ്വര്‍ണം പണയം വച്ച്‌ ഇയാള്‍ക്ക് പണം കൊടുക്കുകയായിരുന്നു.

ഇങ്ങനെ നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ തുടങ്ങിയതോടെ അഭിഭാഷകന്‍ മുഖേന ഒത്തു തീര്‍പ്പാക്കുകയും ഇയാള്‍ പലപ്പോഴായി വാങ്ങിയ സ്വര്‍ണ്ണത്തിന്റെ തുകയും ഭീഷണിപ്പെടുത്തി വാങ്ങിയ തുകയും ചേര്‍ത്ത് 1 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. ഒത്തു തീര്‍പ്പാക്കിയ എഗ്രിമെന്റ് കോപ്പി പക്ഷേ ഇയാളുടെ അഭിഭാഷകന്‍ യുവതിക്ക് നല്‍കിയില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയപ്പോള്‍ എഗ്രിമെന്റ് ഉടന്‍ നല്‍കാമെന്ന് പറഞ്ഞു.

ഇതിനിടയില്‍ ഭാര്യയോട് ഇക്കാര്യം ആരോ പറഞ്ഞതിനെ തുടര്‍ന്ന് പ്രശ്ങ്ങളായതോടെ യുവതിയാണ് ഇതിനു പിന്നിലെന്നാരോപിച്ച്‌ വിപിന്‍ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ക്വട്ടേഷന്‍ നല്‍കി വാഹനാപകട മരണമാക്കുമെന്നുമാണ് ഇയാള്‍ പറയുന്നതെന്ന് യുവതി പറയുന്നു. ഇതോടെ യുവതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫോര്‍ട്ട്കൊച്ചി പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്.

പരാതിയിന്മേല്‍ പൊലീസ് മഹസ്സര്‍ എടുക്കാന്‍ പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മെഡിക്കല്‍ എടുക്കുകയും മജിസ്ട്രേട്ടിന് മുന്നില്‍ മൊഴി നല്‍കുകയും ചെയ്തിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർ പട്ടികയിൽ ഇന്നും നാളെയും കൂടി പേര് ചേർക്കാം  (4 minutes ago)

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ....  (12 minutes ago)

ട്രയിലർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ...  (36 minutes ago)

ഡൽഹിയിലെ വായു നിലവാരത്തിൽ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിൽനിന്ന് റിപ്പോർട്ട് തേടി സുപ്രീംകോടതി  (46 minutes ago)

വയനാട് സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ  (58 minutes ago)

കനത്ത തിരിച്ചടി  (1 hour ago)

വോട്ടെടുപ്പ് അടുത്തതോടെ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി...  (1 hour ago)

തൂക്കിലേറ്റണമെന്ന് ആരാധകർ  (1 hour ago)

ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവനേന്ദ്രയെ കണ്ടതും രക്ഷിച്ചതും....  (1 hour ago)

ആക്രമണങ്ങളുടെ സൂചനയോ ?  (1 hour ago)

ബാലമുരുകനായി തൃശൂരിൽ വ്യാപക തെരച്ചിൽ  (1 hour ago)

പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ  (1 hour ago)

സ്‌കൂള്‍ കലോത്സവം 2026 ജനുവരി 14 മുതല്‍ 18 വരെ  (2 hours ago)

ഇന്ത്യയ്ക്ക് ആണവ അവസരം  (2 hours ago)

ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന്  (2 hours ago)

Malayali Vartha Recommends