17കാരിയുടെ ജീവൻ എടുത്തത് സഹോദരന്റെ സുഹൃത്ത്!!! പ്രണയപ്പകയിൽ പട്ടാപ്പകൽ ക്രൂരത ഇൻസ്റ്റയിൽ ദൈവം ബാക്കിവച്ച തെളിവ്

തിരുവനന്തപുരം നെയ്യാർ ഡാം പന്തയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ സഹോദരന്റെ സഹപാഠിയായ ഇമാംതങ്ങൾ എന്നറിയപ്പെടുന്ന യുവാവിന്റെ പ്രണയപ്പകയാണ് ആത്യമഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ.
ഏകദേശം രണ്ട് മാസം മുൻപ് നെയ്യാർ ഡാം പരിസരത്ത് കൊണ്ണിയൂർ സ്വദേശി കുട്ടിയുടെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, സഹോദരനെ മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ കുട്ടിയെ ഫോണിൽ വിളിക്കുകയും ഇൻസ്റ്റാഗ്രാം വഴി ചില സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കി.
സംഭവത്തിൽ നെയ്യാർ ഡാം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
https://www.facebook.com/Malayalivartha

























