സ്വർണ്ണ കടത്ത് കേസിൽ നിർണ്ണായക വഴിതിരിവ്:അന്വേഷണത്തിൽ ജുഡീഷ്യൽ കമ്മിഷന്റെ ഇടപ്പെടൽ ഇഡിയ്ക്ക് ദോഷം: ഇവരുടെ അന്വേഷണത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിലേക്ക്

സ്വർണ്ണ കടത്ത് കേസിൽ നിർണ്ണായക വഴിതിരിവ് സംഭവിച്ചിരിക്കുകയാണ്. അന്വേഷണത്തിൽ ജുഡീഷ്യൽ കമ്മിഷൻ ഇടപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ അന്വേഷണത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിലേക്ക് പോകുകയാണ്.സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്നയുടെ ശബ്ദരേഖയിലും സന്ദീപിന്റെ കത്തിലുമുളള അന്വേഷണത്തിനെ ചോദ്യ വിധേയമാക്കിയാണ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.സമാന്തരമായി അന്വേഷണം നടത്തി തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ഇ.ഡി ഉയർത്തുന്ന വാദം . തെളിവ് തേടി ജുഡീഷ്യൽ കമ്മിഷൻ പത്രപരസ്യം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നേരത്തേ കളളപ്പണക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് എടുത്ത രണ്ടുകേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചിരുന്നു.മാത്രമല്ല നിയമനടപടികൾ കൈ കൊണ്ടിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ രണ്ട് എഫ്.ഐ.ആറുകളും റദ്ദാക്കിയിരുന്നു. ഇപ്പോൾ ജുഡീഷ്യൽ കമ്മിഷൻ തന്റെ നയം പത്രപരസ്യത്തിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമനടപടികൾക്ക് ആലോചിക്കുന്നത്. ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണപരിധിയിൽ എന്തൊക്കെ വരും, കമ്മിഷൻ ഏത് രീതിയിൽ മുന്നോട്ടുപോകും തുടങ്ങിയ കാര്യങ്ങൾ പത്രപരസ്യത്തിലൂടെ .വിശദമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ജുഡീഷ്യൽ അന്വേഷണം നടന്നാൽ ഈ കേസിലെ പ്രധാനപ്രതികളെ അടക്കം ജുഡീഷ്യൽ കമ്മിഷൻ വിളിച്ചുവരുത്തി വിസ്തരിക്കാനുളള സാഹചര്യമുണ്ട്.അങ്ങനെ വിസ്തരിക്കുമ്പോൾ കമ്മിഷന് മുമ്പാകെ നൽകുന്ന മൊഴി മറ്റു നിയമനടപടികൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്ന സാഹചര്യം ഉളവാകുo . അപ്പോൾ കമ്മിഷന് മുന്നിൽ സാക്ഷികളായി വരുന്ന ഈ കേസിലെ പ്രതികൾക്ക് കമ്മിഷന് മുന്നിൽ ബോധപൂർവം എല്ലാ കാര്യങ്ങളും തുറന്നുപറയാനുള്ള സാധ്യതകളുണ്ട് . അങ്ങനെ സംഭവിച്ചാൽ ഇ.ഡിയുടെ കേസിനെ ദുർബലപ്പെടുത്തുമെന്നാണ് ആശങ്ക. ഈ ആശങ്കയെ മുൻനിർത്തിയാണ്നി യമനടപടികളിലേക്ക് കടക്കുന്നത്.
26-ാം തീയതിക്കകം കമ്മിഷനിൽ കക്ഷിചേരാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും സാമൂഹിക-രാഷ്ട്രീയ സംഘടനകൾക്കും കക്ഷിചേരാനുളള അവസരം കമ്മിഷൻ നൽകിയിട്ടുണ്ട്. സി.പി.എം. അടക്കമുളളവർ അതിൽ കക്ഷി ചേരാനുളള സാധ്യതയുണ്ട്. കമ്മിഷന്റെ നടപടികൾ പരസ്യമായിട്ടാണ് വിസ്തരിക്കുക . അതു നടക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്തേക്ക് വരും. അത് കേസിനെ ദുർബലപ്പെടുത്തും. അതിനാൽ ജുഡീഷ്യൽ കമ്മിഷന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരിക്കും ഇ.ഡി. ഹൈക്കോടതിയിൽ എത്തുക.
https://www.facebook.com/Malayalivartha