രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്ത ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് തൊഴില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്ത ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് തൊഴില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിച്ചത്.
പോരാട്ടത്തില്‍ ഐഷ തനിച്ചല്ലെന്നും മന്ത്രി പറഞ്ഞു. ധൈര്യമായി ഇരിക്കണമെന്നും എല്ലാവരും കൂടെയുണ്ടെന്നും മന്ത്രി ഐഷ സുല്‍ത്താനയോട് പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരിലാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്.
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പമാണ്. ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത നടപടിക്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നേരത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും ലക്ഷദ്വീപ് സംവിധായിക ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരുന്നു . സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരന്‍മാരെയാണ് ഈ ഫാസിസ്റ്റ് കാലഘട്ടത്തില്‍ നാടിനാവശ്യം.
ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ബയോ വെപണ്‍ തന്നെയാണ് പ്രഫുല്‍ പട്ടേല്‍.സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഐഷ സുല്‍ത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാര്‍ഢ്യമെന്ന് സുധാകരൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു
https://www.facebook.com/Malayalivartha