സംസ്ഥാനത്ത് റോഡപടകങ്ങള്‍ വര്‍ധിച്ചു; ഇതിന് കാരണമായ ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി, അപകടസാധ്യത കുറക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി

സംസ്ഥാനത്ത് റോഡപടകങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തില്‍ നടത്തിയ പഠനത്തില്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച വിശദപഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ അപകടസാധ്യത കുറക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. റോഡുകളില്‍ തുടര്‍ച്ചയായി അപകടമുണ്ടാകുന്ന 340 ബ്ലാക്ക് സ്പോട്ടുകളാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 238 എണ്ണം ഉയര്‍ന്ന അപകടസാധ്യതയുള്ളവയും 102 എണ്ണം ഇടത്തരം സാധ്യതയുള്ളവയുമാണ്.
കൂടാതെ ഇവിടങ്ങളില്‍ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ അപകടങ്ങളില്‍ 1763 പേര്‍ മരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബ്ലാക്ക് സ്‌പോട്ടുകള്‍ തിരുവനന്തപുരം ജില്ലയിലാണ് കണ്ടെത്തിയിരിക്കുന്നത്. 65 എണ്ണമാണ് തലസ്ഥാനത്ത് കണ്ടെത്തിയത്. എറണാകുളം 58, കൊല്ലം 56, ആലപ്പുഴ 51, തൃശൂര്‍ 36, കോഴിക്കോട് 25, കോട്ടയം 18, മലപ്പുറം 13, പത്തനംതിട്ട 11, പാലക്കാട് നാല്, വയനാട്, ഇടുക്കി, കണ്ണൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക് എന്നത്.
അതോടൊപ്പം തന്നെ ഉയര്‍ന്ന അപകടസാധ്യതയുള്ള ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തിയ 238 റോഡുകളില്‍ 159 എണ്ണം നാഷനല്‍ ഹൈവേ അതോറിറ്റിയുടെയും 51 എണ്ണം സംസ്ഥാന സര്‍ക്കാറിന്റെ 28 എണ്ണം തദ്ദേശസ്ഥാപനങ്ങളുടെയും പരിധിയിലുള്ളതാണ്.
https://www.facebook.com/Malayalivartha