രാജ്യത്ത് വാക്‌സിന്‍ വിതരണം 25 കോടി കടന്നു; അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം വാക്‌സിന്‍ വിതരണം ചെയ്യാൻ തീരുമാനം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി 25,87,41,810 ഡോസ് വാക്‌സിന്‍ നല്‍കി

രാജ്യത്ത് വാക്‌സിന്‍ വിതരണം 25 കോടി കടന്നതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം വാക്‌സിന്‍ വിതരണം ചെയ്യാനാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിവരെയുള്ള കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി 25,87,41,810 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 1,12,41,187 ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങളില്‍ സ്‌റ്റോക്ക് ഉണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 10,81,300 ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് തീരുമാനമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ തുടര്‍ന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളത്തിന് ഇതുവരെ 1,05,13,620 ഡോസ് വാക്‌സിന്‍ ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. ഇതില്‍ 96,29,330 ഡോസ് വാക്‌സിന്‍ കേന്ദ്രം സൗജന്യമായി നല്‍കിയതാണ്.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,10,17,514 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 626 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1966, എറണാകുളം 1592, കൊല്ലം 1546, മലപ്പുറം 1375, പാലക്കാട് 919, തൃശൂര്‍ 1275, കോഴിക്കോട് 1000, ആലപ്പുഴ 842, കണ്ണൂര്‍ 613, കോട്ടയം 635, ഇടുക്കി 559, കാസര്‍ഗോഡ് 481, പത്തനംതിട്ട 466, വയനാട് 164 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha