നാഥനുള്ള വാര്‍ത്ത തന്നെ; വിഴിഞ്ഞത്തിനുമേല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് താത്പര്യമില്ല; ഹൈക്കമാന്റിന്റെ പിണക്കം കമ്മീഷന്‍ കിട്ടാത്തതിനാല്‍?

വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പിന് നല്‍കേണ്ടതില്ലെന്ന കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനത്തിനു പിന്നില്‍ കോഴ കിട്ടാത്തതിലുള്ള പരിഭവമാണെന്ന് സൂചന. എന്നാല്‍ കേരളത്തിലെയോ കേ്രത്തിലെയോ കോണ്‍ഗ്രസുകാര്‍ക്ക് കോഴ നല്‍കാനാവില്ലെന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ്. കേരളത്തിനു താല്പര്യമില്ലെങ്കില്‍ പദ്ധതി തട്ടിപ്പറിക്കാന്‍ ജയലളിതപ്പരുന്ത് കേരള തീരത്ത് വട്ടമിട്ട് പറക്കുന്നുണ്ട്. തനിക്കോ തന്റെ പാര്‍ട്ടിക്കോ പത്തു പൈസയും വേണ്ടെന്നാണ് ജയലളിതയുടെ നിലപാട്.
ദേശീയ തലത്തില്‍ തറ പറ്റികഴിഞ്ഞ കോണ്‍ഗ്രസ്, സിപിഎം നേതാക്കളെ തേടി വന്‍കിട ബിസിനസുകാരൊന്നും അവരുടെ ഓഫീസുകളിലേക്ക് ചെല്ലാതായിട്ട് കാലമേറെയായി. പാര്‍ട്ടിക്ക് സംഭാവന പിരിക്കാന്‍ രാഹുല്‍ ഗാന്ധി വിളിച്ചാല്‍ പോലും ബിസിനസുകാര്‍ ഫോണെടുക്കുന്നില്ല. സോണിയാഗാന്ധിയെ ബിസിനസുകാര്‍ കണ്ട കാലം മറന്നു, പ്രകാശ് കാരാട്ടിനെയും സീതാറാം യച്ചൂരിയെയും ബിസിനസുകാര്‍ കാണുന്നില്ല. സിപിഎം നേതാക്കള്‍ വിഴിഞ്ഞത്തിനെതിരെ രംഗത്തെത്തിയതും കോഴ പണം വീതം വയ്ക്കാത്തതിലുള്ള കെറുവ് കാരണമാണ്.
ഉമ്മന്‍ചാണ്ടിക്ക് അദാനിയുടെ പണം വേണ്ട. അടുത്ത അഞ്ചു കൊല്ലം സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ കസേര കിട്ടിയാല്‍ മതി. പിണറായിക്ക് അങ്ങനെയല്ല പാര്‍ട്ടിക്ക് സംസ്ഥാനത്തിനകത്തും പുറത്തും ക്ഷീണമാണ്, പണം കിട്ടിയില്ലെങ്കില്‍ നിത്യവൃത്തി കഴിക്കാനാവില്ല.
അദാനി ഗ്രൂപ്പിന്റെ പിടി പ്രധാനമന്ത്രി നരേന്ദ്രമോഡിയിലാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസിനു അമ്പതുപൈസ നല്‍കാന്‍ പോലും നരേന്ദ്രമോഡി സമ്മതിക്കില്ല. 7525 കോടി രൂപ ചെലവാക്കുമ്പോള്‍ 10 ശതമാനം സാധാരണ കമ്മീഷന്‍ നല്‍കാറുണ്ട്. എന്നാല്‍ ആ 10 ശതമാനവും ബിജെപി കൊണ്ടു പോകും.
മുന്‍ ധനമന്ത്രി പി ചിദംബരം പദ്ധതിക്ക് എതിരാണെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ഇനിയൊരു അങ്കത്തിനു ബാല്യമില്ല. കൈമടക്കായി എന്തെങ്കിലും കിട്ടിയാല്‍ ശിഷ്ടകാലം സുഖജീവിതം നയിക്കാം എന്ന ലക്ഷ്യം മാത്രമേയുള്ളൂ. അതിനിടെ കമ്മീഷന്‍ തന്നില്ലെങ്കില്‍ അദാനിയെ വെട്ടിയേക്കാന്‍ സോണിയ ഉമ്മന്‍ചാണ്ടിക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. എന്നാല്‍ സോണിയയെ വെട്ടിയായാലും വിഴിഞ്ഞം നടപ്പാക്കും എന്ന ലക്ഷ്യത്തിലാണ് ഉമ്മന്‍ചാണ്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















