Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

ഒന്നൊന്നര ചെയ്ത്തായിപ്പോയി... ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ കൊച്ചിയില്‍ തളയ്ക്കാനുള്ള പദ്ധതി അവസാന നിമിഷം പൊളിച്ചു; കാത്തിരുന്ന് വശംവദരായി എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും; അവസാനം പട്ടേലിന് രണ്ട് പറഞ്ഞ് കളംവിട്ടു

15 JUNE 2021 09:02 AM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന് കൊച്ചീക്കാര്‍ പണികൊടുക്കാനിരുന്നതാണ്. വലിയ പ്രതിഷേധവും മറ്റും സംഘടിപ്പിച്ച് ദേശീയ ശ്രദ്ധ നേടാനായിരുന്നു ലക്ഷ്യം. പ്രഭുല്‍ പട്ടേലിനോട് എയര്‍പോര്‍ട്ടിനുള്ളില്‍ വച്ച് രണ്ട് വര്‍ത്തമാനം പറയാനിരുന്നതായിരുന്നു എം.പിമാരായ ഹൈബി ഈഡനും, ടി.എന്‍. പ്രതാപനും. ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടുമെന്ന് അറിയാമായിരുന്ന പ്രഭുല്‍ പട്ടേല്‍ ഇവരെ കബളിപ്പിച്ച് നേരെ കൊച്ചിയിലിറങ്ങാതെ അഗത്തിയിലേക്ക് പോയി.

ലക്ഷദ്വീപിലേക്ക് കൊച്ചി വഴിയുള്ള യാത്ര അവസാന നിമിഷമാണ് ഔദ്യോഗിക സന്ദര്‍ശന പാതയില്‍ നിന്നും ഒഴിവാക്കിയത്. അഡ്മിനിസ്‌ട്രേറ്റര്‍ ഗോവയില്‍ നിന്നും നേരിട്ട് അഗത്തിയിലേക്ക് പോയി.
കൊച്ചി വിമാനത്താവളത്തില്‍ എത്തുമെന്ന് നേരത്തേ വിവരമുണ്ടായിരുന്നതിനാല്‍ അഡ്മിനിസ്‌ട്രേറ്ററെ കാണാന്‍ യുഡിഎഫ് എം.പിമാരായ ഹൈബി ഈഡനും, ടി.എന്‍. പ്രതാപനും എത്തിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ കൊച്ചിയിലിറങ്ങാതെ അഗത്തിയിലേക്ക് ഒളിച്ചോടിയെന്ന് ടി.എന്‍.പ്രതാപന്‍ എം.പി പ്രതികരിച്ചു. കരിനിയമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്ന് ഹൈബി ഈഡന്‍ എം.പി. പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ കേരളത്തിലുള്‍പ്പടെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ദ്വീപിലേക്ക് ഗോവ വഴി പോകാന്‍ പട്ടേല്‍ തീരുമാനിച്ചത്. യാത്രയുടെ വഴി മാറ്റി അഡ്മിനിസ്‌ട്രേറ്റര്‍ ഒളിച്ചോടുകയാണെന്ന് യു.ഡി.എഫ്. ആരോപിച്ചു.

അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റെടുത്ത ശേഷമുളള അദ്ദേഹത്തിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണ് ഇത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തിയത്. ദ്വീപിലെ ഊര്‍ജസ്വകാര്യവത്കരണം, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, ഇക്കോ ടൂറിസം പദ്ധതികള്‍, എന്‍.ഐ.ഒ.ടി. പ്ലാന്റുകള്‍, കവരത്തി ഹെലിബേസ് എന്നിവയില്‍ വിവിധ വകുപ്പുമേധാവികളുമായി ചര്‍ച്ച നടത്തും.

കവരത്തിയിലെ ആശുപത്രി നിര്‍മാണസ്ഥലം സന്ദര്‍ശിക്കും. അഗത്തിയില്‍നിന്ന് 20ന് തിരിച്ചുവരും. പ്രതിഷേധങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നതിനാല്‍ അഗത്തിയില്‍ വിമാനമിറങ്ങി കവരത്തിയിലേക്കു മാത്രമാണ് യാത്ര. മറ്റു ദ്വീപുകള്‍ അദ്ദേഹം സന്ദര്‍ശിക്കുന്നില്ല.

പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്ന ഇന്നലെ കരിദിനമായാണ് ദ്വീപ് ജനത ആചരിച്ചത്. കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ച് വീടുകളില്‍ കറുത്തകൊടി ഉയര്‍ത്തി കൈയില്‍ 'പിറന്നമണ്ണില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുക'യെന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ച് ശാന്തമായാണ് ദ്വീപ് ജനത പ്രതിഷേധിച്ചത്.

പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വീടുകളിലെ കരിങ്കൊടികള്‍ എടുത്തുമാറ്റണമെന്ന് ദ്വീപ് ജനതയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ എങ്ങനെ അതിനോട് അങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

തങ്ങളുടെ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുളള പ്രതിഷേധ പരിപാടികളാണ് സേവ് ലക്ഷദ്വീപ് ഫോറം ആസൂത്രണം ചെയ്തിട്ടുളളത്.

ഭരണപരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്ററെ കാണാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിരുന്നു. ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

അതേസമയം, ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ദ്വീപില്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളെ പ്രഫുല്‍ പട്ടേല്‍ ന്യായീകരിച്ചിരുന്നു. ലക്ഷദ്വീപിനെ ടൂറിസം കേന്ദ്രമാക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടുളള പരിഷ്‌കാരങ്ങളാണ് നടത്തുന്നതെന്നും മാലദ്വീപ് പോലെ മികച്ച ടൂറിസം കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (15 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (17 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (32 minutes ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (39 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (42 minutes ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (51 minutes ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (1 hour ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (2 hours ago)

Malayali Vartha Recommends