'ആടുമേക്കാന്‍ സിറിയയിലും, മനുഷ്യനെ കൊല്ലാന്‍ അഫ്ഗാനിസ്ഥാനിലും കറങ്ങി നടക്കാനായി ഇന്ത്യന്‍ പാസ്സ്പോര്‍ട്ടും കത്തിച്ചാണ് മകള്‍ രാജ്യം വിട്ടത്. 2016 മുതല്‍ മകളെ കാണാതെ ലിറ്റര്‍ കണക്കിന് കണ്ണീര് ദിവസവും കുടിച്ചു കൊണ്ടിരുന്ന ഈ പാവം അമ്മ ഫാഷന്‍ ഷോയ്ക്ക് വേഷമിട്ടത് 2019 ല്‍...' വൈറലായി കുറിപ്പ്

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ വിട്ടുപോയി ഐ.എസില്‍ ചേര്‍ന്ന നാല് യുവതികളെയും ഇന്ത്യയില്‍ പ്രവേശിപ്പിക്കില്ലെന്ന റിപ്പോര്‍ട്ട് വന്നതോടെ മകള്‍ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യവുമായി അമ്മ ബിന്ദു രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാല്‍, ഒരു വര്‍ഷം മുന്‍പുള്ള ബിന്ദുവിന്റെ ചില ഫാഷൻ ഷോയിൽ പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
2016 മുതല്‍ മകളെ കാണാതെ ലിറ്റര്‍ കണക്കിന് കണ്ണീര് ദിവസവും കുടിച്ചു കൊണ്ടിരുന്ന ഈ പാവം അമ്മ ഫാഷന്‍ ഷോയ്ക്ക് വേഷമിട്ടത് 2019 ലാണെന്ന് പദ്മജ എസ് മേനോന്‍ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
പദ്മജയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
മോള് നിമിഷ ഫാത്തിമ ആടിനെ മേയ്ക്കാന്‍ സിറിയയില്‍ പോയ സമയം അമ്മ ബിന്ദു ഇവിടെ ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ആണിത്. സ്വന്തം മകള്‍ മതം മാറി ജിഹാദുണ്ടാക്കാന്‍ തീവ്രവാദിനി ആയി നാട് വിട്ടതിന്‍്റെ മാനസിക സംഘര്‍ഷത്തില്‍ നിന്ന് ആശ്വാസം നേടാന്‍ ഫാഷന്‍ ഷോകളില്‍ സന്തോഷത്തോടെ പങ്കെടുക്കുന്നത് വളരെ നല്ലതാണ് എന്ന് ബിന്ദു. ബിന്ദുവിന്റെ മാനസികോല്ലാസത്തിനായി ഇന്ത്യന്‍ നിയമം അനുശാസിക്കുന്നതെന്തും ചെയ്യാം. അതിനാര്‍ക്കും അഭിപ്രായ വ്യത്യാസമില്ല.
ആടുമേക്കാന്‍ സിറിയയിലും, മനുഷ്യനെ കൊല്ലാന്‍ അഫ്ഗാനിസ്ഥാനിലും കറങ്ങി നടക്കാനായി ഇന്ത്യന്‍ പാസ്സ്പോര്‍ട്ടും കത്തിച്ചാണ് മകള്‍ രാജ്യം വിട്ടത്. 2016 മുതല്‍ മകളെ കാണാതെ ലിറ്റര്‍ കണക്കിന് കണ്ണീര് ദിവസവും കുടിച്ചു കൊണ്ടിരുന്ന ഈ പാവം അമ്മ ഫാഷന്‍ ഷോയ്ക്ക് വേഷമിട്ടത് 2019 ല്‍ . ഈ വൈരുധ്യാത്മക ഭൗതികവാദം വെള്ളം തൊടാതെ വിഴുങ്ങാന്‍ കുറെ മാധ്യമങ്ങളും. ഇത്തവണത്തെ ബെസ്റ്റ് അഭിനേത്രിക്കുള്ള അവാര്‍ഡ് ഈ പാവം അമ്മയ്ക്ക് നല്‍കണം.
https://www.facebook.com/Malayalivartha