Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തണുത്തുറഞ്ഞ ഗാൽവൻ താഴ്‌വരയെ ചൂടുപിടിപ്പിച്ച ആ രാത്രിയുടെ ഓർമ്മയ്ക്ക് ഇന്ന് ഒരു വയസ്സ്! വീരസ്വർഗ്ഗം പ്രാപിച്ചവർക്ക് ആദരം... മൂന്നിരട്ടിപ്പേർ അപ്പുറത്തുണ്ടെങ്കിലും, നഷ്ടപ്പെട്ടതിന്റെ ഇരട്ടിപ്പേരെ കൊല്ലാൻ ബാക്കിയുള്ളവർ ധാരാളമെന്ന് തെളിയിച്ച ഇന്ത്യൻ സൈനികർക്ക് സല്യൂട്ട്; കേണലിനെ അവസാനമായി യാത്രയാക്കുന്ന ഭാര്യയെയും നാലു വയസുകാരന്‍ മകനെയും നോക്കൂ, ഈ രാജ്യം തോല്‍ക്കുന്നതെങ്ങനെ: ഗാൽവൻ സംഘർഷത്തിന് ഒരാണ്ട്, കുറിപ്പുമായി ശ്രീജിത്ത് പണിക്കർ

15 JUNE 2021 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

നമ്മുടെ രാജ്യത്തിനുവേണ്ടി 20 സൈനികർ വീരമൃത്യു വരിച്ച ഗാൽവൻ സംഘർഷത്തിന് ഇന്ന് ഒരാണ്ട്. ഗ ല്‍വാനിലെ ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ യുദ്ധസമാനമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. ചൈനയുടെ പ്രകോപനത്തെ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഇന്ത്യയുടെ മനക്കരുത്തിന് ലോകരാജ്യങ്ങളുടെ ഇടയിലുള്ള മതിപ്പ് കൂട്ടാന്‍ സാധിച്ചിരുന്നു. വീരമൃത്യു വരിച്ച സൈനികരെയും അവരുടെ കുടുംബങ്ങളെയും അനുസ്മരിച്ച് ശ്രീജിത്ത് പണിക്കർ.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:


രാത്രി. കൊടിയ തണുപ്പ്. സ്വതവേ താഴ്ന്ന ഓക്സിജൻ നില. ബുദ്ധിമുട്ടുള്ള ഭൗതിക സാഹചര്യം.

തർക്കപ്രദേശത്ത് ശത്രു സൈനിർ നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കുകയാണ് എന്ന സന്ദേശം ലഭിക്കുന്നു. കാര്യങ്ങൾ തിരക്കിവരാൻ ഒരു മേജറോട് ആവശ്യപ്പെട്ടാൽ മതി. എന്നാലും സ്ഥിതിയുടെ ഗൗരവം മനസ്സിലാക്കി കേണൽ തന്നെ സ്ഥലത്തെത്തി. താൻ മുൻപ് കണ്ടിട്ടുള്ള സൈനികരല്ല എതിർഭാഗത്ത്. പോസ്റ്റ് സ്ഥാപിക്കുന്നതിനെ എതിർത്ത കേണലിനെ ഒരു ശത്രു സൈനികൻ പിടിച്ചു തള്ളി. ആയുധങ്ങൾ ഉപയോഗിക്കാൻ വിലക്കുണ്ട്. പക്ഷെ ശത്രുവിന്റെ ശ്രമം തടഞ്ഞേ മതിയാകൂ.

തുടർന്ന് ആയുധങ്ങളില്ലാതെ അരമണിക്കൂർ കായിക സംഘർഷം. സാരമായ പരിക്ക് ഏറ്റിട്ടും പിന്മാറാൻ കൂട്ടാക്കാതെ കേണൽ തുടർന്നു. ഒപ്പമുള്ള പരിക്കേറ്റവരെ ക്യാമ്പിലേക്ക് മടക്കി. കൂടുതൽ ആൾക്കാരെ ആവശ്യപ്പെട്ടു. നേതൃത്വം പൂർണ്ണമായി ഏറ്റെടുത്ത് ആക്രമണത്തെ പ്രതിരോധിച്ചു. കൈകൾ കൊണ്ട് ശത്രുക്കളെ കൊന്നുതള്ളി. ഇതിനിടെ വടികളും കല്ലുകളും കമ്പികളുമായി ശത്രുക്കളും തിരിച്ചടിച്ചു. കേണലിന്റെ പട്ടാളക്കാരെക്കാൾ മൂന്നിരട്ടി ആളുകളാണ് ശത്രുപക്ഷത്ത്.

സ്ഥലത്തേക്ക് ഇരച്ചെത്തി കേണലിന്റെ ബിഹാർ റെജിമെന്റിലെ കൂടുതൽ സൈനികർ. ബയണറ്റുകളും ഇരുമ്പ് ദണ്ഡുകളുമായുള്ള പ്രത്യാക്രമണം. ശത്രുക്കൾ കേണലിനും പട്ടാളക്കാർക്കും നേരെ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. കല്ലേറിൽ തലയ്ക്കേറ്റ ആഘാതത്തിൽ കാൽ വഴുതിയ കേണൽ താഴേക്ക് വീണു. അതിശൈത്യമാർന്ന നദിയിലേക്ക്. നിത്യതയിലേക്ക്…

സംഘർഷം തുടർന്നു. പ്രദേശത്തിന്റെ തൽസ്ഥിതി പുനഃസ്ഥാപിക്കുന്നതു വരെ.

അനുകരണീയ നേതൃവൈഭവം, കർമ്മകുശലത, പരമത്യാഗം. കേണലിന്റെ ഈ മൂന്നു ഗുണങ്ങൾ മൂലം പ്രദേശത്തെ തൽസ്ഥിതി നിലനിർത്താൻ നമുക്ക് കഴിഞ്ഞെന്ന് ഭാരത സർക്കാർ വിലയിരുത്തി. കൊടിയ മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റിട്ടും, അവസാനശ്വാസം വരെയും സ്വന്തം മണ്ണിനെ നിലനിർത്താനും ശത്രുവിനെ ചെറുക്കാനും സഹപ്രവർത്തകരെ പ്രചോദിപ്പിക്കാനും പോരാടിയ കേണൽ ബി സന്തോഷ് ബാബുവെന്ന മുപ്പത്തിയേഴുകാരൻ തെലങ്കാനക്കാരന് രാജ്യത്തിന്റെ പരമോന്നതമായ രണ്ടാമത്തെ സൈനിക ബഹുമതി, മഹാവീർ ചക്ര, മരണാനന്തരം.

 

ആ രാത്രി നമുക്ക് നഷ്ടമായത് 20 പേരെ. എന്നാൽ ഇരട്ടിയിലധികം ശത്രുക്കളെ ഒടുക്കിയിട്ടാണ് അവർ പോയത്. നാലു പേരെ മാത്രമേ നഷ്ടപ്പെട്ടുള്ളൂവെന്ന ചൈനീസ് നുണ പൊളിച്ചത് അമേരിക്കൻ, റഷ്യൻ വാർത്താ ഏജൻസികൾ. കൂടുതൽ പേരെ നഷ്ടപ്പെട്ടെന്ന വാർത്ത പുറത്തുവിടുന്നത് അപമാനകരമാകുമെന്ന തോന്നൽ മൂലമാണ് ചൈന യഥാർത്ഥ കണക്കുകൾ പറയാത്തതെന്നും 35 പേരെയെങ്കിലും അവർക്ക് നഷ്ടമായിട്ടുണ്ടെന്നും അമേരിക്കൻ ഇന്റലിജൻസിനെ ഉദ്ധരിച്ച് യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തത് 45 ചൈനാക്കാരെ ഇന്ത്യൻ പട്ടാളം കൊന്നൊടുക്കിയെന്നാണ്.

തണുത്തുറഞ്ഞ ഗാൽവൻ താഴ്‌വരയെ ചൂടുപിടിപ്പിച്ച ആ രാത്രിയുടെ ഓർമ്മയ്ക്ക് ഇന്ന് ഒരു വയസ്സ്. വീരസ്വർഗ്ഗം പ്രാപിച്ചവർക്ക് ആദരം. മൂന്നിരട്ടിപ്പേർ അപ്പുറത്തുണ്ടെങ്കിലും, നഷ്ടപ്പെട്ടതിന്റെ ഇരട്ടിപ്പേരെ കൊല്ലാൻ ബാക്കിയുള്ളവർ ധാരാളമെന്ന് തെളിയിച്ച ഇന്ത്യൻ സൈനികർക്ക് സല്യൂട്ട്. ചിത്രത്തിൽ, കേണലിനെ അവസാനമായി യാത്രയാക്കുന്ന ഭാര്യയെയും നാലു വയസ്സുകാരൻ മകനെയും നോക്കൂ. ഈ രാജ്യം തോൽക്കുന്നതെങ്ങനെ!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (3 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (3 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (3 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (3 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (3 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (3 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (4 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (4 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (4 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (4 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (4 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (7 hours ago)

Malayali Vartha Recommends