Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മുട്ടിൽ കേസിൽ മുട്ടിലിഴഞ്ഞ് സർക്കാർ... വെള്ളം നേരത്തേ തന്നെ കരുതുന്നതാ നല്ലത്.. കടുപ്പിച്ച് ബിജെപിയും പ്രതിപക്ഷവും...

15 JUNE 2021 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റവന്യു മന്ത്രി കെ രാജൻ. സര്‍ക്കാരിന്റെ ഒരു കഷ്ണം തടി പോലും നഷ്ടമായിട്ടില്ലെന്നും നഷ്ടപ്പെടാൻ അനുവദിക്കുകയും ഇല്ലെന്നാണ് പറയുന്നത്.

സർക്കാർ നിലപാട് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിട്ടില്ല. പാര്‍ട്ടി നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. പാർട്ടി ഓഫീസിൽ എപ്പോഴും പോകുന്നതാണ്. എംഎൻ സ്മാരകത്തിൽ കഴിഞ്ഞ ദിവസം പോയത് പതിവ് പ്രകാരം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

മരം മുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സര്‍ക്കാര്‍ പറഞ്ഞു കഴിഞ്ഞെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ നിലപാട്.

വനം കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടി എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും വിവാദമോ പ്രതിസന്ധിയോ ഇക്കാര്യത്തിൽ ഇല്ലെന്നുമാണ് അദ്ദേഹവും പറഞ്ഞത്. ആരോ സൃഷ്‌ടിച്ച പുകമറ മാത്രമാണ് മുട്ടിൽ മരംമുറി വിവാദമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

മരം കൊള്ള കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടണമെന്ന് ജോസ് കെ മാണി പറഞ്ഞു. ആരായാലും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യാൻ പാടില്ല. കർഷകരുടെ അവകാശം സംരക്ഷിച്ച് കൊണ്ടുള്ള തീരുമാനമാണ് വേണ്ടതെന്നും ജോസ് കെ മാണി വിശദീകരിച്ചു.

അതിനിടെ പ്രതിപക്ഷവും ബിജെപിയും സര്‍ക്കാനിരെനിരെ നിലപാട് കടുപ്പിക്കുകയാണ്. മുട്ടിൽ മരംമുറിക്കേസിന് പിന്നിലും സര്‍ക്കാര്‍ ഉത്തരവിന്റെ പുറകിലും ഇനിയും പുറത്ത് വരാത്ത വലിയ വാര്‍ത്തകളുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

സി.പി.ഐ വനം വകുപ്പ് ഒഴിവാക്കിയതിന് മരംകൊള്ളയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്. സിപിഐ വനം വകുപ്പ് വിട്ടതിൽ പന്തികേട് തോന്നുന്നു. യുഡിഎഫ് വിഷയം ഗൗരവമായാണ് എടുക്കുന്നതെന്നും രാഷ്ട്രീയമായി മുന്നോട്ട് പോകുമെന്നും പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

റവന്യു വനം വകുപ്പുകൾക്ക് പലതും അറിയാം. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കേസിനെ കുറിച്ച് രണ്ട് വകുപ്പുകളും സംസാരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് എല്ലാം ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം വിലയിരുത്തിയാൽ തൊട്ടാൽ കൈ പൊള്ളുന്ന എന്തോ ഉണ്ടെന്ന് വ്യക്തമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മരം മുറിയിലെ കള്ളപ്പണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും ചെലവഴിച്ചത് എന്നായിരുന്നു ബിജെപി നേതാവ് പികെ കൃഷ്‌ണദാസിന്റെ ആരോപണം. അറസ്റ്റ് ചെയ്യേണ്ടത് സിപിഎം സിപിഐ നേതാക്കളൊണ്. കെ സുരേന്ദ്രനെതിരെ കള്ളക്കേസുമായി നീങ്ങിയാൽ പിണറായി വിജയൻ സർക്കാരിനെ മുട്ടുകുത്തിക്കും.

സിപിഎമ്മിന്‍റേത് പ്രതികാര രാഷ്ട്രീയമാണ്. കൊടകര കേസ് അന്വേഷിക്കുന്നത് അധോലോക സംഘമാണെന്നും വാളയാർ കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഉദ്യോഗസ്ഥൻ ആണ് കേസ് അന്വേഷണത്തിന് ചുമതലയെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.

മരം കൊള്ള നടന്നത് സിപിഎം സിപിഐ നേതാക്കളുടെ അറിവോടെയെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു. സദുദ്ദേശമല്ല ദുരുദ്ദേശം മാത്രമാണ് ഇതിന് പിന്നിലുള്ളത്. ഒരു മന്ത്രിക്ക് നാട്ടിലെ ജനങ്ങളുടെ കാര്യം നോക്കാൻ സമയം ഇല്ല. ലക്ഷദ്വീപിലെ കാര്യം നോക്കാൻ ആണ് നേരമെന്നും കുമ്മനം പറഞ്ഞു.

ഇതിനിടെ മുട്ടിൽ മരം മുറിക്കേസിൽ രാഷ്ട്രീയ മാധ്യമ വേട്ട നടക്കുന്നുവെന്ന് പ്രതികൾ ഹൈക്കോടതിയിൽ പരാതിപ്പെട്ടു. കേസിൽ മുൻകൂർ ജാമ്യം തേടി ആൻറോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർ‍ജി പരിഗണിക്കുന്നതിനിടെയാണ് പരാമർശം.

നിയമപരമായി നിലനിൽക്കാത്ത കേസാണെന്നും അറസ്റ്റിന് നീക്കമുണ്ടെന്നും പ്രതികൾ ഹൈക്കോടതിയെ അറിയിച്ചു. ജാമ്യ ഹർജി വേഗത്തിൽ കേൾക്കണമെന്ന പ്രതികളുടെ ആവശ്യത്തെ സർക്കാർ എതിർത്തു.

റോജി അഗസ്റ്റിന് മറ്റൊരു കേസിൽ ഇടക്കാല ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കാൻ സർക്കാർ അപേക്ഷ നൽകിയിട്ടുണ്ട്. ഈ കേസ് അടക്കം എല്ലാ കേസുകളും ഒരുമിച്ച് കേൾക്കണമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പ്രതികൾക്കെതിരെ 39 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളതായും സർക്കാർ വ്യക്തമാക്കി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (2 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (2 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (2 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (2 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (2 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (2 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (2 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (3 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (3 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (3 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (3 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (5 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (6 hours ago)

Malayali Vartha Recommends