കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി സ്കൂട്ടറിലിടിച്ച് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ടാങ്കര്‍ ലോറി സ്കൂട്ടറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് ദേശീയ പാതയില്‍ കൊയിലാണ്ടിക്കടുത്ത് കൊല്ലം ടൗണിലാണ് അപകടമുണ്ടായത്. ഹില്‍ ബസാര്‍ ചെറുവത്ത് ഇമ്ബിച്ചി അലിയുടെയുടേയും റംലയുടെയും മകന് മുഹമ്മദ് ഫാസിലും(26 ) സഹോദരി ഫാസില(27)യുമാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. ഗുരുതരമായി പരിക്കറ്റ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് സ്കൂട്ടറിലിടിച്ചത്.
https://www.facebook.com/Malayalivartha