കുറെ അബദ്ധ ധാരണകള്‍ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്; കുട്ടികളെ വലിയ തോതില്‍ കോവിഡ് മൂന്നാം തരംഗം ബാധിക്കുമെന്ന ഭീതി വേണ്ടെന്ന് മുഖ്യമന്ത്രി
കുട്ടികളെ വലിയ തോതില്‍ കോവിഡ് മൂന്നാം തരംഗം ബാധിക്കുമെന്ന ഭീതി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറെ അബദ്ധ ധാരണകള്‍ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് രോഗബാധയുടെ കാര്യത്തില്‍ ആപേക്ഷികമായ വര്‍ധനവ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയും മറ്റും പരക്കുന്ന അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ സന്ദേശങ്ങളെ രോഗവുമായി ബന്ധപ്പെട്ട് അറിവു നേടാന്‍ ആശ്രയിക്കുരുതെന്നും അദ്ദേഹം പറഞ്ഞു. ശരിയായ വിവരങ്ങള്‍ അറിയാന്‍ ലോകാരോഗ്യ സംഘടന, കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ പോലുള്ള ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികളെ ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha