Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കളിയിറക്കല്ലേ മോനെ... ഐഷ സുല്‍ത്താനയെ ലക്ഷദ്വീപില്‍ നിന്നും കെട്ട് കെട്ടിക്കാനുള്ള ശ്രമങ്ങള്‍ തകൃതി; ഐഷ ജനിച്ചു വളര്‍ന്നത് ലക്ഷദ്വീപിലെന്ന് പരക്കെ പ്രചാരണം; ബംഗ്ലാദേശുകാരിയെന്ന ആരോപണത്തിനെതിരെ ഐഷ സുല്‍ത്താന രംഗത്ത്

16 JUNE 2021 09:11 AM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് പ്രശ്‌നം കുറച്ച് തണുത്തെങ്കിലും ഐഷ സുല്‍ത്താനയാണ് ഇപ്പോഴത്തെ സംസാര വിഷയം. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടതിനു പിന്നാലെ ഐഷ സുല്‍ത്താന ജനിച്ചത് ബംഗ്‌ളാദേശിലാണെന്നും പഠിച്ചത് ലഹോറിലാണെന്നുമുള്ള തരത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വന്‍ രീതിയില്‍ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചലച്ചിത്രപ്രവര്‍ത്തക കൂടിയായ ഐഷ.

തന്റെ മാതാപിതാക്കള്‍ ലക്ഷദ്വീപിലെ ചെത്‌ലാത്ത് ദ്വീപ് സ്വദേശികളാണെന്നും താന്‍ ജനിച്ചു വളര്‍ന്നത് അവിടെ തന്നെയെന്നും ഐഷ പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അയിഷ ഇത് പറഞ്ഞത്.

 

 

താന്‍ ഏഴാം ക്ലാസ് വരെ പഠിച്ചത് ലക്ഷദ്വീപിലെ തന്നെ മറ്റൊരു ദ്വീപായ മിനിക്കോയിയിലും ഹൈസ്‌കൂള്‍ പഠനം നടത്തിയത് ചെത്‌ലാത്തിലും ആയിരുന്നു. പ്‌ളസ് ടു പഠനത്തിനു വേണ്ടിയാണ് കേരളത്തില്‍ വരുന്നത്. കോഴിക്കോടാണ് പ്‌ളസ് ടു പഠിച്ചത്. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിഎ മലയാളത്തില്‍ ബിരുദവും എടുത്തു എന്ന് അയിഷ പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ പഠനത്തിനു ശേഷമാണ് ഐഷ സിനിമാ രംഗത്തേക്കു കടന്നു വരുന്നത്.

ഇന്റര്‍നെറ്റില്‍ ഐഷയുടെ ഒന്നിലേറെ വ്യാജപ്രൊഫൈലുകള്‍ ഇതിനോടകം നിര്‍മ്മിച്ചിട്ടുണ്ട്. ഇതിലെല്ലാം പറയുന്നത് 1984ല്‍ ബംഗ്ലാദേശിലെ ജസ്ലോറില്‍ ജനിച്ച അയിഷ 2008ല്‍ ലഹോറിലെ ബീക്കണ്‍ഹൗസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി എന്നാണ്. ഈ വ്യാജ പ്രൊഫൈലുകളെ കൂട്ടുപിടിച്ചാണ് ഐഷയ്ക്ക് എതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്.

 



അതേസമയം രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ ഐഷ സുല്‍ത്താന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി. 20ാം തീയതി ലക്ഷദ്വീപ് പോലീസ് വിളിപ്പിച്ച സാഹചര്യത്തില്‍ വ്യാഴാഴ്ച കേസ് പരിഗണിക്കണമെന്ന ഐഷ സുല്‍ത്താനയുടെ ആവശ്യവും കോടതി അംഗീകരിച്ചു.

ബയോവെപ്പണ്‍ പരാമര്‍ശം സംബന്ധിച്ച പരാതിയില്‍ ലക്ഷദ്വീപിലെ കവരത്തി പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിന് എതിരെയാണ് സംവിധായിക ഐഷ സുല്‍ത്താന മുതിര്‍ന്ന അഭിഭാഷക പി വിജയഭാനു മുഖേന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസ് പരിഗണിച്ച കോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും നിലപാട് തേടി.

 

 



കേസില്‍ ഞായറാഴ്ച ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു. അടിയന്തര സാഹചര്യം പരിഗണിച്ച് കേസ് വ്യാഴാഴ്ച പരിഗണിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ രേഖാമൂലം അടുത്ത ദിവസം തന്നെ മറുപടി നല്‍കാമെന്ന് കേന്ദ്രവും ലക്ഷദ്വീപ് അഡ്മിനിട്രേഷനും അറിയിച്ചതോടെ ഐഷയുടെ ആവശ്യം കൂടി പരിഗണിച്ച് വ്യാഴാഴ്ചത്തേക്ക് കേസ് മാറ്റി.

അഡ്മിനിട്രേറ്ററുടെ വിവാദ നടപടികളെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. ഇത് എങ്ങനെയാണ് കുറ്റകരമാവുക. പോലീസ് കേസ് സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം കോടതിയലക്ഷ്യമാണ് എന്നിവയാണ് വിഷയത്തില്‍ ഐഷ സുല്‍ത്താനയുടെ നിലപാട്.

 



കേന്ദ്രസര്‍ക്കാരിന്റെ നിലപാടും മറ്റും കേട്ട ശേഷം ഹൈക്കോടതി കേസിലെടുക്കുന്ന നിലപാടും മറ്റും സുപ്രധാനമാകും. കേസില്‍ കക്ഷിചേരണമെന്നാവശ്യപ്പെട്ട് ഹിന്ദുസംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥന്‍ ഹൈക്കോടതിയിലെത്തി. ഇക്കാര്യത്തിലും കോടതി വ്യാഴാഴ്ച തീരുമാനം എടുക്കും.

അതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെയുള്ള പ്രതിക്ഷേധവുമായി ബന്ധപ്പെട്ട് സേവ് ലക്ഷദ്വീപ് ഫോറം യോഗം ചേര്‍ന്നു. ഫോറത്തില്‍ നിന്ന് ബിജെപിയെ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഐഷ സുല്‍ത്താനയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഐഷ സുല്‍ത്താനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും സേവ് ലക്ഷദ്വീപ് ഫോറം വ്യക്തമാക്കി.

 

 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (13 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends