Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

വയനാട് മുട്ടിൽ വനംകൊള്ള.... റവന്യൂ വകുപ്പിറക്കിയ ഉത്തരവിൻ്റെ മറവിൽ സംസ്ഥാത്തെ 5 ജില്ലകളിൽ നിന്നായി വനം മാഫിയ 400 കോടിയുടെ ഈട്ടി , തേക്കു വൃക്ഷങ്ങൾ മുറിച്ച് കടത്തിയ കേസില്‍ അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യ ഹർജികളിൽ സർക്കാർ നിലപാടറിയിക്കാൻ ഹൈക്കോടതി ഉത്തരവ്... സർക്കാർ നിലപാട് നിർണ്ണായകം

16 JUNE 2021 08:15 AM IST
മലയാളി വാര്‍ത്ത

2020 ലെ റവന്യൂ വകുപ്പിൻ്റെ മരം മുറി ഉത്തരവുകളുടെ മറവിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നിന്നും വനം മാഫിയ 400 കോടിയിലധികം രൂപയുടെ വനം കൊള്ള നടത്തിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ വനം കേസായ വയനാട് മുട്ടിൽ 15 കോടിയുടെ തേക്ക് , ഈട്ടി മരം മുറി കേസിൽ പ്രതികളായ മുഖ്യമന്ത്രിയുടെ സുഹൃത്ത് റോജി അഗസ്റ്റിനും കൂട്ടു പ്രതികളായ സഹോദരങ്ങളും സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ ഹൈക്കോടതി ഉത്തരവ്.

 

 

വയനാട് മുട്ടിൽ വനം കൊള്ള കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ വയനാട് സൂര്യ ടിമ്പേഴ്സ് ഉടമകളായ വാഴവട്ട മൂങ്കനാനിയിൽ ആൻ്റോ അഗസ്റ്റിൻ , ജോസുകുട്ടി അഗസ്റ്റിൻ , റോജി അഗസ്റ്റിൻ എന്നിവരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

 

 

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യ ഹർജിയിലാണ് സർക്കാർ നിലപാട്‌ ജൂൺ 17 ന് അറിയിക്കേണ്ടത്.

 

മോഷണ മുതലുകളായി ആരോപിക്കപ്പെട്ട തേക്ക് , ഈട്ടി മരങ്ങൾ വനം വകുപ്പ് റിക്കവറി നടത്തിയതിനാൽ യാതൊരന്വേഷണത്തിനും തങ്ങളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. തങ്ങൾ നിരപരാധികളാണെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങളെ അറസ്റ്റു ചെയ്യുന്ന പക്ഷം ഉടനടി ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യാഗസ്ഥർക്ക് ഹൈക്കോടതി നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

 

 

ഹർജിയിൽ സർക്കാർ നിലപാടറിയിക്കാനും മേപ്പാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാനുമാണ് കോടതി ആവശ്യപ്പെട്ടത്.

 

വയനാട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ നിലവിലുള്ള വനം കേസായ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ക്രൈം കേസ് (ഒ ആർ) ഒക്കറൻസ് റിപ്പോർട്ടിലാണ് പ്രതികൾ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്. പ്രതികൾക്കെതിരെ 39 കേസുകൾ രജിസ്റ്റർ ചെയ്തതായി ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു. പ്രതികളുടെ അറസ്റ്റും കസ്റ്റഡി ചോദ്യം ചെയ്യലും സംബന്ധിച്ച സർക്കാർ ഹൈക്കോടതി മുമ്പാകെ എടുക്കുന്ന നിലപാട് ജൂൺ 17 ന് നിർണ്ണായകമാകും.

 

 

 

അതേ സമയം പട്ടയഭൂമിയിൽ നിന്നോ റിസർവ് വനങ്ങളിൽ നിന്നോ തേക്കോ വീട്ടിമരങ്ങളോ മുറിക്കാൻ സർക്കാർ 2020 ൽ ഉത്തരവിറക്കിയിട്ടില്ലെന്ന് മുൻ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജൂൺ 15 ന് മാധ്യമങ്ങളോട് വ്യക്തമാക്കി.

 

കൃഷിക്കാർ നട്ടുവളർത്തിയ തേക്ക്, ഈട്ടി എന്നീ മരങ്ങൾ ഒഴികെയുള്ള മരങ്ങൾ മുറിക്കാനാണ് ഉത്തരവ് ഇറക്കിയതെന്നും അവർ വ്യക്തമാക്കി.

 

 


സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്തും ദുർവ്യാഖ്യാനം ചെയ്തുമാണ് വ്യാപക വനംകൊള്ള നടന്നത്.


അതേ സമയം സി ബി സി ഐ ഡി ഐ.ജി.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണ സംഘം കേസിൽ മോഷണക്കുറ്റത്തിൻ്റെ വകുപ്പായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 379 ഉം എസ് സി എസ് റ്റി അതിക്രമം തടയൽ നിയമവും ചുമത്തി മജിസ്ട്രേട്ട് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് ഹാജരാക്കി. വനം കുറ്റകൃത്യങ്ങളുടെ എഫ് ഐ ആറുകൾക്കൊപ്പം ഈ കുറ്റകൃത്യങ്ങൾ കൂടി നടന്നതായി ചൂണ്ടിക്കാട്ടിയാണ് അഡീ. റിപ്പോർട്ട് സമർപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള റവന്യു , വന ഭൂമിയിൽ നിന്ന് വൃക്ഷങ്ങൾ മുറിച്ചുകടത്തിയതിനാലും ആദിവാസി , ഗോത്ര വനമേഖലകളിൽ നിന്നും വനംകൊള്ള നടന്നതിലാണ് ഇപ്രകാരം വകുപ്പുകൾ കൂട്ടി ചേർത്തത്.

 

 


2020 മാർച്ച് 11 , ഒക്ടോബർ 24 എന്നീ തീയതികളിൽ സംസ്ഥാന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ മരംമുറി അനുവാദ ഉത്തരവുകളുടെ വെളിച്ചത്തിലാണ് സംസ്ഥാനമൊട്ടുക്ക് 5 ജില്ലകളിലായി 400 കോടിയുടെ വനംകൊള്ള നടന്നത്.

 

വയനാട് , ഇടുക്കി , പത്തനംതിട്ട , തൃശൂർ , എറണാകുളം ജില്ലകളിലെ വനമേഖലയിലെ റവന്യൂ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള റിസർവ്വ് വനങ്ങളടക്കം കൈയ്യേറിയ വനം മാഫിയ 400 കോടിയിലധികം രൂപ വിലമതിക്കുന്ന തേക്ക് , വീട്ടി തുടങ്ങിയ വൃക്ഷങ്ങൾ മുറിച്ച് കടത്തുകയായിരുന്നു. ഇവയിൽ പലതും ആഡംബര ഫർണിച്ചറായി മാറി വിറ്റഴിഞ്ഞ് പോയിട്ടുണ്ട്. അതേ സമയം 101 ഈട്ടി മരങ്ങൾ മുറിച്ചതിന് മാത്രമാണ് മേപ്പാടി ഫോറസ്റ്റ് റെയിഞ്ചിൽ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

 

 


മിക്ക ജില്ലാ കളക്ടർമാരും വനം മാഫിയക്കെതിരെ സർക്കാരിന് റിപ്പോർട്ടു നൽകിയെങ്കിലും വനം മാഫിയക്ക് സർക്കാരിലുള്ള സ്വാധീനത്താൽ സർക്കാരും വനം വകുപ്പും റവന്യൂ വകുപ്പും അനങ്ങിയില്ല. ഫയൽ പിന്നീട് വെളിച്ചം കണ്ടതുമില്ല.


3 മാസത്തിന് ശേഷം മരംമുറി ഉത്തരവ് ഒദ്യോഗിക രേഖകളിൽ പിൻവലിച്ചെങ്കിലും വനം മാഫിയ നിർബാധം വനംകൊള്ള തുടർന്നു.

 

 

 


വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് മുറിച്ചു കടത്താൻ ശ്രമിച്ച 15 കോടിയുടെ വീട്ടി , തേക്ക് മരങ്ങൾ മേപ്പാടി ഡി എഫ് ഒ (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ) പി . ധനേഷ് പിടികൂടിയതോടെയാണ് സർക്കാർ - വനം - റവന്യൂ വകുപ്പ് - വനം മാഫിയാ ബന്ധം മറ നീക്കി പുറത്ത് വന്നത്. സം‌ഭവം മാധ്യമങ്ങളിലൂടെ പുറം ലോക മറിഞ്ഞ തോടെ മുഖം രക്ഷിക്കാനായി 2021 ജൂൺ 5 ഓടെ 42 വനം കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു.

 

 

അതേ സമയം പല ജില്ലകളിലും പ്രതിപ്പട്ടികയിൽ പ്രതിയുടെ ഊരും പേരും ഇല്ലാതെയാണ് നാമമാത്രമായി കേസ് രജിസ്റ്റർ ചെയ്തത് സർക്കാർ മുഖം രക്ഷിച്ചെടുത്തത്. വില്ലേജ് ഓഫീസർമാരടങ്ങുന്ന കുറച്ച് റവന്യൂ ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്ത സർക്കാർ തടിയൂരുകയും ചെയ്തു.

 

 

കേസന്വേണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി ഹൈക്കോടതി ജൂൺ ആദ്യവാരം തളളി. എന്നിട്ടുപോലും പ്രതികളെ നാളിതുവരെയായിട്ടും അറസ്റ്റ് ചെയ്തിട്ടുമില്ല.

 

 

ഇത് വനം മാഫിയക്ക് സംസ്ഥാന സർക്കാരിലുള്ള സ്വാധീനം വെളിവാക്കുന്നതാണ്. മുൻകൂർ ജാമ്യഹർജി സമർപ്പിച്ചാൽ പോലും പ്രതിയെ നിശ്ചിത ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവില്ലാത്തപ്പോൾ പോലും പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാൻ യാതൊരു നിയമ തടസവുമില്ല.

 

 


മുഖ്യ പ്രതി റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി പിണറായി വിജയന് ഉള്ള ബന്ധം വെളിവാക്കുന്ന ചിത്ര തെളിവുകൾ പത്ര ദൃശ്യ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സർക്കാർ വെട്ടിലായി. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയോളം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന് പ്രധാന പ്രതി റോജിയുടെ ഫോൺ സംഭാഷണം ജൂൺ 10 ന് പുറത്തു വന്നു.

 

വനം കൊള്ളക്ക് റോജി വയനാട് ഡി.എഫ്.ഒ രഞ്ജിത്തിനെ വിളിക്കുന്ന ഫോൺ സംഭാഷണമാണ് ലീക്കായത്. ഡി.എഫ് ഒ ക്കും മറ്റ് ഉദ്യോഗസ്ഥർക്കും പണം നൽകിയതായി ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. ഡി എഫ് ഒ രഞ്ജിത്തിന് 10 ലക്ഷവും ഡി എഫ് ഒ ഓഫീസ് സ്റ്റാഫുകൾക്ക് മൂന്നു ലക്ഷവും വീതം നൽകി. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചർക്ക് 3 ലക്ഷം , വനിതാ സ്റ്റാഫുകൾക്ക് 2 ലക്ഷം വീതം എന്നിങ്ങനെയാണ് പണം നൽകിയതിൻ്റെ കണക്ക് വ്യക്തമാക്കുന്നത്.

 

 


കോടികളുടെ വനംകൊള്ളയിൽ വെട്ടിയിട്ട മരം കടത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥരും വനം മാഫിയയും ചേർന്ന് നടത്തിയ കള്ളക്കളി പൊളിച്ചത് ഡി എഫ് ഒ പി . ധനേഷാണ്.

വനം വകുപ്പ് എറണാകുളത്തു നിന്ന് ഈട്ടി , തേക്ക് തടികൾ പിടിച്ചെടുത്ത ദിവസം തയ്യാറാക്കിയ ഫെബ്രുവരി 8 ലെ തൊണ്ടി മഹസർ നിയമ സാധുതയില്ലാതാക്കാൻ വേണ്ടി റോജി അഗസ്റ്റിന് അനുവദിച്ചിരുന്ന ഫോറം 4 പാസിൻ്റെ ഡ്യൂപ്ലിക്കേറ്റ് ഫെബ്രുവരി 9 ന് ഡിവിഷൻ ഓഫീസിൽ സമർപ്പിക്കുകയും ഫെബ്രുവരി 6 തീയതി വച്ച് ഫോറസ്റ്റ് ഡിവിഷൻ സീനിയർ സൂപ്രണ്ടിനെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നു.

 

 


ഇത് നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് ധനേഷ് കുമാർ തൻ്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റോജിയുടെ സൂര്യ ടിമ്പേഴ്സിന് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ ലഭിക്കാൻ വേണ്ട ഭൗതിക സാഹചര്യങ്ങളോ രേഖകളോ ഇല്ലെന്നിരിക്കെ രജിസ്ട്രേഷൻ അനുവദിച്ചത് ബാഹ്യപ്രേരണ മൂലമാകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

 

സൂര്യ ടിമ്പേഴ്സിൽ പരിശോധന നടത്താതെയാണ് പ്രോപ്പർട്ടി രജിസ്ട്രേഷൻ മാർക്ക് നൽകിയതെന്നും ടിമ്പേഴ്സിലെ തടികൾ പരിശോധിക്കാതെ പാസ് അനുവദിച്ചത് ഗുരുതരമായ ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയ ധനേഷ് വനം വകുപ്പിൻ്റെ ലക്കിടി ചെക്ക് പോസ്റ്റിലടക്കമുണ്ടായ വീഴ്ചകളും ചൂണ്ടിക്കാട്ടി. മേലുദ്യോഗസ്ഥനും പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുള്ള ഫോറസ്റ്റ് കൺസർവേറ്റർ എൻ.റ്റി. സാജനായിരുന്നു. റോജിയുമായി സാജന് ബന്ധമുണ്ടെന്ന് കാട്ടി നോർത്ത് ചീഫ് കൺസർവേറ്റർ വിനോദ് കുമാർ മേലാവിലേക്ക് റിപ്പോര്ട്ട് നൽകിയിരുന്നു.

 

 


ഫോറസ്റ്റ് വിജിലൻസിൻ്റെ ചുമതലയുണ്ടായിരുന്ന ദേവപ്രസാദ് അവധിയിൽ പോയപ്പോൾ അന്വേഷണം ഏറ്റെടുത്ത എൻ.റ്റി. സാജൻ റോജിക്ക് തടികൊണ്ടു പോകാൻ അനുമതി നിഷേധിച്ച മേപ്പാടി റെയ്ഞ്ച് ഓഫീസർ സമീറിനെതിരെ നടപടിയെടുക്കാൻ ധനേഷിനെ നിർബന്ധിച്ചതായും കൺസർവേറ്റർ വിനോദ്കുമാറിൻ്റെ റിപ്പോർട്ടിലുണ്ട്.

കുടുക്കിൽ പെട്ടതോടെ പ്രതികൾ സൗത്ത്‌ വയനാട് ഡി. എഫ്. ഒ രഞ്ജിത് കുമാർ ധനേഷ് കുമാറിന് വേണ്ടി രണ്ടു ലക്ഷം രൂപ വാങ്ങിയെന്ന ആരോപണമുയർത്തുകയായിരുന്നു. ഈ ആരോപണമാണ് ഫോൺ ശബ്ദരേഖയിലുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (16 minutes ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (51 minutes ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (1 hour ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (2 hours ago)

18 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനം ഉപയോഗിക്കരുത്, ലൈറ്റ് മോട്ടോര്‍ ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനം പാടില്ല എന്നീ നിബന്ധനകളും  (2 hours ago)

ചെറു പുസ്തകങ്ങളാക്കി ജനങ്ങള്‍ക്ക് നല്‍കി  (2 hours ago)

കൊല്ലം തേവലക്കരയില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.... സംഭവത്തില്‍ ഇടപ്പെട്ട് വിഭ്യാഭ്യാസ മന്ത്രി; അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  (2 hours ago)

സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്  (3 hours ago)

പുതിയ പ്രോഗ്രാമുകള്‍ക്ക് കോളേജുകള്‍ അഫിലിയേഷന്‍ തേടിയിട്ടുള്ളതിനാല്‍  (3 hours ago)

ഷീറ്റ് നെഞ്ചില്‍ തറച്ച് ഇന്‍ഡസ്ട്രിയല്‍ ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

ശുഭാംശു ശുക്ലയുടെ തിരിച്ചുവരവിനെ സ്വാഗതം  (3 hours ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പെത്തി  (3 hours ago)

തല സര്‍വീസ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങി സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം....  (4 hours ago)

ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം...  (4 hours ago)

അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends