സഹോദരനുമൊത്ത് ഡോക്ടറെ കാണിക്കാന്‍ പോയ യാത്ര അന്ത്യയാത്രയായി.... പരിശോധന കഴിഞ്ഞ് മകള്‍ക്ക് പഴവും മറ്റും വാങ്ങി സ്‌കൂട്ടറില്‍ കയറിയയുടനെയാണ് അപകടം... രണ്ടു മക്കളെയും നഷ്ടപ്പെട്ട കുടുംബത്തെ ആശ്വസിപ്പിക്കാനാവാതെ നാട്ടുകാര്‍

സഹോദരനുമൊത്ത് ഡോക്ടറെ കാണിക്കാന്‍ പോയ യാത്ര അന്ത്യയാത്രയായി.... പരിശോധന കഴിഞ്ഞ് മകള്‍ക്ക് പഴവും മറ്റും വാങ്ങി സ്‌കൂട്ടറില്‍ കയറിയയുടനെയാണ് അപകടം... രണ്ടു മക്കളെയും നഷ്ടപ്പെട്ട കുടുംബത്തെ ആശ്വസിപ്പിക്കാനാവാതെ നാട്ടുകാര്‍.
വിധി തട്ടിയെടുത്തത് മുചുകുന്ന് ചെറുവത്ത് ഇമ്പിച്ചി അലിയുടെയും റംലയുടെയും രണ്ടു മക്കളെ. കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് തിരിച്ചുവരുമ്പോഴാണ് ഇന്നലെ വൈകിട്ട് മുഹമ്മദ് ഫാസിലും സഹോദരി ഫാസിലയും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചത്.
ഭര്‍ത്താവ് ഷംനീറിന്റെ വീട്ടിലാണ് ഫാസില താമസിക്കുന്നത്. ഭര്‍ത്താവ് ദുബൈയിലാണ്. ഡോക്ടറെ കാണിക്കാന്‍വേണ്ടിയാണ് രണ്ടുകിലോ മീറ്റര്‍ അകലെയുള്ള തറവാട് വീട്ടില്‍ മൂന്നു വയസ്സുള്ള മകളെ മാതാവിനെ ഏല്‍പിച്ചശേഷം സഹോദരനുമൊത്തുപോയത്.
പരിശോധന കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കൊല്ലത്തെ കടയില്‍നിന്ന് മകള്‍ക്ക് പഴവും മറ്റും വാങ്ങി സ്‌കൂട്ടറില്‍ കയറിയ ഉടനെയാണ് അപകടം. ഇവരുടെ പിതാവ് ബഹ്‌റൈനിലാണ്.
ജീവിതത്തില്‍ സാമ്പത്തികമായി കരകയറാന്‍ കഴിയാത്ത കുടുംബമാണ്. ഫോട്ടോഗ്രാഫറാണ് മുഹമ്മദ് ഫാസില്‍. പൊതുപ്രവര്‍ത്തകനും പരോപകാരിയും. ആകെയുള്ള രണ്ടു മക്കളെയും നഷ്ടപ്പെട്ട കുടുംബത്തെ ആശ്വസിപ്പിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. പിതാവ് അടുത്ത ദിവസം നാട്ടിലെത്തും. മാതാവ് രാത്രിവരെ വിവരം അറിഞ്ഞിട്ടില്ല.
ഓരോ തവണയും ടാറിങ് നടക്കുമ്പോള്‍ റോഡിന്റെ ഉയരം വര്‍ധിക്കുന്നു. റോഡിലേക്ക് ഇരുചക്രവാഹനങ്ങള്‍ കയറുമ്പോള്‍ നിയന്ത്രണംവിട്ട് മറിയുന്നതിന് കാരണമാകുന്നു. റോഡിലേക്കാണ് വീഴുക. ഇതിനകം ഇങ്ങനെ നിരവധി മരണങ്ങള്‍ നടന്നെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
https://www.facebook.com/Malayalivartha
























