Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

അഭിനയത്തിലെ സ്വാഭാവികതയും ഡയലോഗ് പ്രസന്റേഷനിലെ ചടുലതയും മൂലം ഡയലോഗ് വീരനായിരുന്നു കാണികള്‍ നെഞ്ചേറ്റിയ സുകുമാരന്‍ സാര്‍ സിനിമാപ്രേമികള്‍ക്ക്, തമാശക്കാരനായ, സ്നേഹനിധിയായ അച്ഛന്‍, കരുതലുള്ള ഭര്‍ത്താവ്, ഭാവിയെപ്പറ്റി ദീര്‍ഘവീക്ഷണമുള്ള കുടുംബനാഥന്‍ ഇതായിരുന്നു വീട്ടിലെ സുകുമാരന്‍ സാര്‍! 'മല്ലിക ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്'; നടൻ സുകുമാരന്റെ 24 ാം ചരമ വാര്‍ഷികത്തിൽ പഴയ ഓർമകൾ പങ്കുവെച്ച് സിദ്ധു

16 JUNE 2021 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


സുകുമാരന്റെ 24 ാം ചരമ വാര്‍ഷികമാണ് ഇന്ന്.1997 ജൂണ്‍ പതിനാറിനാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ പഴയ ഓര്‍മകള്‍ പങ്കുവച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍.സുകുമാരനുമായി വളരെ അടുത്ത ബന്ധമായിരുന്നു സിദ്ധുവിന് ഉണ്ടായിരുന്നത്. അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സിനിമ ആശയും ആവേശവും ആഗ്രഹവും സ്വപ്നവും ആയിരുന്ന കാലത്ത് ഒരു പാട് അലഞ്ഞിട്ടുണ്ട് മദ്രാസില്‍. സിനിമയില്‍ എത്തിപ്പെടാന്‍ വഴിയെന്തെന്നോ ആരെ സമീപിക്കണമെന്നോ അറിയില്ലായിരുന്നു. അന്വേഷണത്തിനൊടുവില്‍ മനസിലായി സിനിമാലോകത്തിന്റെ ഇരുമ്ബുവാതില്‍ എന്നെ പോലെയുള്ള ഒരു ദുര്‍ബലനു തള്ളിതുറക്കാവുന്നതിനും അപ്പുറത്താണ് അതിന്റെ ശക്തി എന്ന സത്യം.
പ്രതീക്ഷകള്‍ക്കേറ്റ മങ്ങലും വിശപ്പിന്റെ വിളിയും മറന്നു AVM ന്റെയും വാഹിനിയുടെയും വാതില്‍ നമുക്കായി എന്നെങ്കിലും തുറക്കും എന്ന പകല്‍സ്വപ്നവും കണ്ട്‌ വിയര്‍ത്തുകുളിച്ചു കോടമ്ബാക്കത് അലച്ചില്‍. മായാജാലങ്ങള്‍ നിറഞ്ഞ ആ സ്വപ്നഭൂമി കയ്യെത്തിപിടിക്കാവുന്ന അകലത്തിലല്ല എന്ന തിരിച്ചറിവില്‍ പകച്ചു നില്‍ക്കുന്നു ഞാന്‍. നമ്ബര്‍ 3, ഗജേന്ദ്ര നായിഡു സ്ട്രീറ്റ്, സാലിഗ്രാമം. എന്റെ അമായിയുടെ വീട്. ദിവാ സ്വപ്നവും കണ്ട് ഞാന്‍ അവിടെ ഇരിക്കുമ്ബോള്‍, അസോസിയേറ്റ് ഡയറക്ടര്‍ K R ജോഷി ചേട്ടനും, സുകുമാരന്‍ സാറിന്റെ ഡ്രൈവര്‍ ഗോപിയും. എന്നെ തേടിയെത്തി. എന്നെ കയ്യോടെ കൊണ്ടുപോകാന്‍ വന്നിരിക്കുകയാണ് അവര്‍. പടയണിയുടെ ഷൂട്ടിംഗ് നടക്കുന്ന കാലം.

ആല്‍വിന്‍ ആന്റണി നല്ല പയ്യന്‍ എന്ന രീതിയില്‍ എന്നെ സാറിനു മുമ്ബില്‍ അവതരിപ്പിച്ചിരുന്നു. ഒന്നുരണ്ടു തവണ ആന്റണിയുടെ കൂടെ ഞാന്‍ സാറിന്റെ വീട്ടില്‍ പോയിട്ടുമുണ്ട്. പിറ്റേന്ന് രാവിലെ അശോക് നഗറിലെ റാം കോളനിയിലെ 24 ആം നമ്ബറിട്ട ആ ക്ഷേത്രത്തിലേക്ക് ഞാന്‍ കയറിച്ചെന്നു.

ആ ദൈവത്തെ കണ്ടത് മുതല്‍ അതുവരെ സിനിമക്കുവേണ്ടി അലഞ്ഞുതിരിഞ്ഞ എന്റെ ദുരിതത്തിന് അവസാനമാവുകയായിരുന്നു.മുണ്ഡനം ചെയ്ത തലയില്‍ കുറ്റിമുടികള്‍ കിളിര്‍ത്തു വരുന്നു. തീഷ്ണമായനോട്ടം. എന്നെ ആകെ അളക്കുന്നത് പോലെയുള്ള നോട്ടമാണത്.

നോട്ടത്തിനൊടുവില്‍ ചോദിച്ചു, എന്താ പേര്..? സിദ്ധാര്‍ത്ഥന്‍. നാടെവിടെ..? ഗുരുവായൂര്‍... താമസം ..? ഇവിടെ വടപഴനിയില്‍.. സിദ്ധാര്‍ത്ഥനെ എന്റെ പടത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ ആക്കുകയാണ്. പ്രൊഡക്ഷന്‍ മാനേജര്‍ എന്ന്‌വെച്ചാല്‍ എന്താണെന്നു എനിക്കറിയില്ല എന്ന എന്റെ മറുപടി അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു എന്ന് തോനുന്നു. ഞാന്‍ പറയുന്നത് പോലെ ചെയ്യാന്‍ പറ്റുമോ അടുത്ത ചോദ്യം. ചെയ്യാം എന്ന് ഞാന്‍.

ന്യായവിധി, ആവനാഴി തുടങ്ങിയ സിനിമകളില്‍ സുകുമാരന്‍ സാര്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയം. ന്യായവിധിക്കു വേണ്ടിയാണ് തല മുണ്ഡനം ചെയ്തത്. തനിക്കിവിടെ താമസിച്ചു കൂടെ ഈ വീട്ടില്‍ സാര്‍ ചോദിക്കുകയാണ്. സ്വര്‍ഗം കിട്ടിയ പ്രതീതിയായിരുന്നു എനിക്ക്. ഇന്ദ്രജിത്തിനും പ്രിത്വിരാജിനും കളികൂട്ടുകാരനായി, സുകുമാരന്‍ സാറിന് സഹായിയായി, മല്ലികച്ചേച്ചിക്കു സഹോദരതുല്യനായി, "പടയണി" യുടെ പ്രൊഡക്ഷന്‍ മാനേജരായി ആ വീട്ടില്‍ കഴിഞ്ഞ നാളുകള്‍ എന്റെ ജീവിതത്തിലെ സുവര്‍ണ നാളുകള്‍ തന്നെയായിരുന്നു.

കുപ്പത്തൊട്ടിയില്‍ നിന്നു പറന്നുയര്‍ന്നു ഗോപുരമുകളില്‍ ചെന്നെത്തി എന്നൊക്കെ സാഹിത്യ ഭാഷയില്‍ പറയാറില്ലേ അത് പോലെ.തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായം മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന, വിഷയങ്ങളോട് ശക്തമായി പ്രതികരിക്കുന്ന തന്റേടിയായിരുന്നു സമൂഹത്തിനു സുകുമാരന്‍ സാര്‍.

അഭിനയത്തിലെ സ്വാഭാവികതയും ഡയലോഗ് പ്രസന്റേഷനിലെ ചടുലതയും മൂലം ഡയലോഗ് വീരനായിരുന്നു കാണികള്‍ നെഞ്ചേറ്റിയ സുകുമാരന്‍ സാര്‍ സിനിമാപ്രേമികള്‍ക്ക്. തമാശക്കാരനായ, സ്നേഹനിധിയായ അച്ഛന്‍, കരുതലുള്ള ഭര്‍ത്താവ്, ഭാവിയെപ്പറ്റി ദീര്‍ഘവീക്ഷണമുള്ള കുടുംബനാഥന്‍ ഇതായിരുന്നു വീട്ടിലെ സുകുമാരന്‍ സാര്‍. ആ അഭിനയ സാമ്രാട്ട് അകാലത്തില്‍ 49ആം വയസില്‍ പൊലിയുമ്ബോള്‍.. നേര്‍പാതിയുടെ...തന്റെ നായകന്റെ വേര്‍പാടിന്റെ ദുഃഖം മനസിലൊതുക്കി പറക്കമുറ്റാത്ത മക്കളെ..പ്രതിസന്ധികളില്‍ തളരാതെ, ദൃഡ നിശ്ചയത്തോടെ വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയ ആ അമ്മയുടെ.. മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്. ഗുരുത്വം ഉണ്ട്‌ എന്ന് എനിക്ക് തോന്നിയത് സുകുമാരന്‍ സാര്‍ മരിച്ച ദിവസമാണ്. "നീ വരുവോളം" എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു ഞാന്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ ഒരു ഗാനചിത്രീകരണം.

നാലുമണിയോടെ ആണെന്ന് തോന്നുന്നു നീ വരുവോളത്തിന്റെ നിര്‍മ്മാതാവ് കറിയാച്ചന്‍ സാര്‍ എന്നെ വിളിച്ചു. എറണാകുളത്തു നിന്ന് ഒരു ബാഡ് ന്യൂസ് ഉണ്ട്. ആ ബാഡ് ന്യൂസ് കേള്‍ക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല അപ്പോള്‍ തന്നെ സ്റ്റുഡിയോയില്‍നിന്ന് ഞാന്‍ കുഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി. തിരുവനന്തപുരത്തെ സിനിമാപ്രവര്‍ത്തകര്‍ അവിടെ സജ്ജീകരണങ്ങള്‍ ചെയ്യുന്ന തിരക്കിലായിരുന്നു. ഇരുട്ടിയപ്പോള്‍ സാറിനെയും കൊണ്ടുള്ള വാഹനം കുഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി. എന്നെ കണ്ടപ്പോള്‍ സാര്‍ പോയി സിദ്ധാര്‍ത്ഥ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചേച്ചി. ചേച്ചിയുടെ ആ നോട്ടവും കരച്ചിലും മങ്ങാതെ മായാതെ ഓര്‍മ്മയുണ്ട്. എല്ലാ ദുഃഖങ്ങളും കാലം മായ്ച്ചുകളയും എന്ന് പറയാറുണ്ട്. പക്ഷെ ചില ദുഃഖങ്ങള്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കും, ബാക്കിനില്‍ക്കും എന്റെ അച്ഛന്റെ മരണം പോലെ, അമ്മയുടെ മരണം പോലെ, സുകുമാരന്‍ സാറിന്റെ മരണം പോലെ ചിലത്....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (5 hours ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (5 hours ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (7 hours ago)

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...  (7 hours ago)

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...  (7 hours ago)

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (7 hours ago)

SNAKE എന്തൊരു അവസ്ഥ  (8 hours ago)

നടുക്കം മാറാതെ സഹപാഠി  (8 hours ago)

Houthis ചെങ്കടലില്‍ സംഭവിച്ചത് എന്ത്?  (8 hours ago)

ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!  (8 hours ago)

IRAN മുന്നറിയിപ്പുമായി ഖമേനി  (8 hours ago)

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (10 hours ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (10 hours ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (11 hours ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (11 hours ago)

Malayali Vartha Recommends