കേസുകൾ ഒരേ നിലയിൽ... മരണത്തിൽ നോ കോംപ്രമൈസ്... നാളെ പൂട്ട് അഴിക്കുമ്പോൾ കേരളത്തിൽ സംഭവിക്കുന്നത്!

ഇന്നും സംസ്ഥാനത്തിന്റെ സ്ഥിതിയിൽ കാര്യമായ മാറ്റം ഒന്നും തന്നെ പറയാനില്ല. മരണത്തിൽ ഇപ്പോഴും യാതൊരു വിട്ടുവീഴ്ചയില്ലാതെ പോവുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിൽ ഇന്ന് 13,270 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,471 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 638 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
7 ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂർ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂർ 675, പത്തനംതിട്ട 437, കാസർകോട് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്നത്തെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,655 ആയി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. 75 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,689 പേർ രോഗമുക്തി നേടി. ഇതോടെ 1,09,794 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,39,593 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,92,340 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 908 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കേരളത്തിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഇന്ന് (16 ജൂൺ) അർധരാത്രി മുതൽ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 'എ' കാറ്റഗറിയിലും എട്ടു മുതൽ 20 വരെ 'ബി' കാറ്റഗറിയിലും 20 മുതൽ 30 വരെ 'സി' കാറ്റഗറിയിലും 30നു മുകളിൽ 'ഡി' കാറ്റഗറിയിലും ഉൾപ്പെടുത്തിയാണു നിയന്ത്രണം.
അതേസമയം, സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും എന്നും അരിയിച്ചിട്ടുണ്ട്. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും.
ബെവ്ക്യൂ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന്‍റെ കാലതാമസം കണക്കിലെടുത്താണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ട് മദ്യം വിതരണം ചെയ്യാനുള്ള ബീവറേജസ് കോര്‍പ്പറേഷന്‍റെ നടപടി. രാവിലെ ബെവ്‌കോ അധികൃതരുമായി ബെവ്ക്യൂ അപ്പിന്‍റെ പ്രതിനിധികള്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
സാമൂഹ്യ അകലം ഉറപ്പുവരുത്തിയായിട്ടായിരിക്കും മദ്യവില്‍പ്പന നടത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമേ മദ്യവില്‍പ്പന ഉണ്ടായിരിക്കുകയുള്ളു എന്നും അറിയിച്ചിട്ടുണ്ട്.
ഇതുകൂടാതെ നാളെ മുതൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി പരിമിതമായ സർവീസുകൾ നടത്തുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവ്വീസ് നടത്തുകയെന്ന് കെഎസ്ആർടിസി എംഡി പത്രകുറിപ്പിൽ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ അതായത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തുക. ദീർഘദൂര സർവ്വീസുകൾക്ക് നിലവിലെ ഡ്യൂട്ടി പാറ്റേൺ തുടരും എന്നാൽ ഓർഡിനറി ബസുകളിൽ 12 മണിയ്ക്കൂർ എന്ന നിലയിൽ യാത്രക്കാരുടെ ആവശ്യാനുസരണമാകും സർവീസ് നടത്തുക. യാത്രാക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ നടത്തും.
https://www.facebook.com/Malayalivartha