കോവിഡ് വ്യാപനം; തലസ്ഥാനത്തെ ആറ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

തലസ്ഥാനത്ത് ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ആറ് പഞ്ചായത്തുകളില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍. കഠിനംകുളം, പോത്തന്‍കോട്, പനവൂര്‍, മണമ്ബൂര്‍, അതിയന്നൂര്‍, കാരോട് തുടങ്ങിയ പഞ്ചായത്തുകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഏര്‍പ്പെടുത്തുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ബാധകമായിരിക്കും.
.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എ കാറ്റഗറിയിലും എട്ടു മുതല്‍ 20 വരെ ബി കാറ്റഗറിയിലും 20 മുതല്‍ 30 വരെ സി കാറ്റഗറിയിലും 30 ന് മുകളില്‍ ഡി കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 30 മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള കഠിനംകുളം ഉള്‍പ്പെടെ ആറ് തദ്ദേശ സ്ഥാപനങ്ങളെ ഡി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സി കാറ്റഗറിയില്‍ 38 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ബി കാറ്റഗറിയില്‍ 31 ഉം എ കാറ്റഗറിയില്‍ മൂന്ന് തദ്ദേശ സ്ഥാപനങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha