Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

തിരുവനന്തപുരത്ത് പ്രാദേശികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിശദീകരിച്ച് കളക്ടര്‍

17 JUNE 2021 12:15 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 'എ' കാറ്റഗറിയിലും എട്ടു മുതല്‍ 20 വരെ 'ബി' കാറ്റഗറിയിലും 20 മുതല്‍ 30 വരെ 'സി' കാറ്റഗറിയിലും 30നു മുകളില്‍ 'ഡി' കാറ്റഗറിയിലും ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങള്‍.

ജില്ലയില്‍ 'ഡി' കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങള്‍

ആറു തദ്ദേശ സ്ഥാപനങ്ങളാണു 'ഡി' കാറ്റഗറിയില്‍പ്പെടുന്നത്. ഇവിടെ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും ഏര്‍പ്പെടുത്തുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ബാധകമായിരിക്കും. കഠിനംകുളം, പോത്തന്‍കോട്, പനവൂര്‍, മണമ്ബൂര്‍, അതിയന്നൂര്‍, കാരോട് എന്നീ പ്രദേശങ്ങളെയാണ് ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'സി' കാറ്റഗറിയില്‍പ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങള്‍

38 തദ്ദേശ സ്ഥാപനങ്ങളാണു 'സി' കാറ്റഗറിയിലുള്ളത്. ഇവിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാകും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ദിവസവും പ്രവര്‍ത്തിക്കാം. വിവാഹാവശ്യത്തിനുള്ള വില്‍പ്പനയ്ക്കായി വസ്ത്രവ്യാപാര ശാലകള്‍, ജ്വല്ലറികള്‍, ചെരുപ്പു കടകള്‍ തുടങ്ങിയവയ്ക്കു പ്രവര്‍ത്തിക്കാം. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, റിപ്പയര്‍ സര്‍വീസ് കടകള്‍ തുടങ്ങിയവയ്ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി രാവിലെ എഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍ ടെക്ക് എവേയ്ക്കു മാത്രമായി രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം.

മംഗലപുരം, അഴൂര്‍, കാഞ്ഞിരംകുളം, കടയ്ക്കാവൂര്‍, ചെറുന്നിയൂര്‍, ഒറ്റൂര്‍, കിഴുവിലം, മാറനല്ലൂര്‍, വിതുര, കല്ലിയൂര്‍, ചെമ്മരുതി, കൊല്ലയില്‍, പെരുങ്കടവിള, ഇലകമണ്‍, തിരുപുരം, അരുവിക്കര, മുദാക്കല്‍, വെമ്ബായം, അമ്ബൂരി, പുളിമാത്ത്, പള്ളിച്ചല്‍, കല്ലറ, അണ്ടൂര്‍ക്കോണം, കരുംകുളം, നെല്ലനാട്, കോട്ടുകാല്‍, ബാലരാമപുരം, ആനാട്, പഴയകുന്നുമ്മേല്‍, വക്കം, കാട്ടാക്കട, കുന്നത്തുകാല്‍, വെങ്ങാനൂര്‍, ചിറയിന്‍കീഴ്, മലയിന്‍കീഴ്, ചെങ്കല്‍, ഇടവ, കിളിമാനൂര്‍ എന്നീ പ്രദേശങ്ങളാണ് സി കാറ്റഗറിയിലുള്ളത്.

'ബി' കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍

31 തദ്ദേശ സ്ഥാപനങ്ങളാണു ബി കാറ്റഗറിയിലുള്ളത്. ഇവിടെ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. മറ്റു കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം. അക്ഷയ സെന്ററുകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തനാനമതിയുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി തുറക്കാം. ബിവ്‌റെജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ തുടങ്ങിയവ ടെക്ക് എവേയ്ക്കു മാത്രമായു തുറക്കാം. തിരക്ക് ഒഴിവാക്കുന്നതിന് ആപ്പ് വഴി ബുക്കിങ് ഏര്‍പ്പെടുത്തും. പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ തുറക്കാം. വീട്ടുജോലിക്കാര്‍ക്കും യാത്രാനുമതിയുണ്ടാകും. വര്‍ക്കല മുനിസിപ്പാലിറ്റി, പൂവച്ചല്‍, കരകുളം, പള്ളിക്കല്‍, തൊളിക്കോട്, കരവാരം, വെട്ടൂര്‍, കുളത്തൂര്‍, വിളപ്പില്‍, പെരിങ്ങമ്മല, പൂവാര്‍, പുല്ലമ്ബാറ, പാറശാല, വിളവൂര്‍ക്കല്‍, വാമനപുരം, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, പാങ്ങോട്, വെള്ളറട, വെള്ളനാട്, തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി, മാണിക്കല്‍, ഒറ്റശേഖരമംഗലം, ആര്യങ്കോട്, അഞ്ചുതെങ്ങ്, ഉഴമലയ്ക്കല്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റി, ആര്യനാട് നാവായിക്കുളം, മടവൂര്‍, കള്ളിക്കാട് എന്നിവയാണ് ബി കാറ്റഗറിയിലുള്ള പ്രദേശങ്ങള്‍.

എ' കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍

നന്ദിയോട്, നഗരൂര്‍, കുറ്റിച്ചല്‍ എന്നിവയാണ് എ കാറ്റഗറിയിലുള്ളത്. ഇവിടെ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിക്കും. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ0 രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയ്ക്ക് ഓടാം. ടാക്‌സിയില്‍ െ്രെഡവറെ കൂടാതെ മൂന്നു പേരെയും ഓട്ടോയില്‍ െ്രെഡവറെക്കൂടാതെ രണ്ടു പേരെയും അനുവദിക്കും.

കുടുംബാംഗങ്ങളുമായുള്ള യാത്രയ്ക്ക് ഈ നിയന്ത്രണമുണ്ടാകില്ല. ബിവ്‌റെജസ് ഔട്ട്‌ലെറ്റുകളും ബാറുകളും ടേക്ക് എവേയ്ക്കു മാത്രമായി തുറക്കും. തിരക്ക് നിയന്ത്രിക്കാന്‍ ആപ്പ് ഏര്‍പ്പെടുത്തും. പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും. ടെക്ക്എവേയ്ക്കു മാത്രമായി ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ തുറക്കാം. ഹോം ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും. വീട്ടുജോലിക്കാര്‍ക്കും യാത്രാനുമതിയുണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (25 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (29 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (3 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (3 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends