പരീക്ഷകള്‍ നടത്താനൊരുങ്ങി സര്‍ക്കാര്‍.... സര്‍വകലാശാലകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍, ഓരോ പരീക്ഷയ്ക്കുശേഷവും മുമ്പും ക്‌ളാസ് അണുവിമുക്തമാക്കണം... പരീക്ഷാകേന്ദ്രത്തിലേക്ക് ഒരു പ്രവേശനകവാടം മാത്രം...

പരീക്ഷകള്‍ നടത്താനൊരുങ്ങി സര്‍ക്കാര്‍.സര്‍വകലാശാലകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ ആരംഭിക്കും. ബി.എഡ്. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ അതിനുമുമ്പ് നടക്കും.
ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വി.സി.മാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഫലപ്രഖ്യാപനം ഓഗസ്റ്റ് പത്തിനു മുമ്പ് നടത്തും. പരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. ജൂണ്‍ 15 മുതല്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന് തീയതി മാറ്റുകയായിരുന്നു.
ഓരോ പരീക്ഷയ്ക്കുമിടയ്ക്കുള്ള ഇടവേളകള്‍ അതത് സര്‍വകലാശാലകള്‍ക്കു തീരുമാനിക്കാം. കോവിഡ് നിയന്ത്രണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാകേന്ദ്രങ്ങളില്‍ ഉറപ്പാക്കണം.
ഓരോ പരീക്ഷയ്ക്കുശേഷവും മുമ്പും ക്‌ളാസ് അണുവിമുക്തമാക്കണം. പരീക്ഷാകേന്ദ്രത്തിലേക്ക് ഒരു പ്രവേശനകവാടം മാത്രമേ പാടുള്ളൂ. വിദ്യാര്‍ഥികള്‍ അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒപ്പ് രേഖപ്പെടുത്തേണ്ടതില്ല.
പരീക്ഷ സുഗമമായി നടത്താന്‍ സ്ഥാപന മേധാവി, വിദ്യാര്‍ഥി പ്രതിനിധികള്‍, അധ്യാപക, അനധ്യാപക പ്രതിനിധികള്‍, അധ്യാപക രക്ഷാകര്‍ത്തൃസമിതി പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശവകുപ്പ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha