Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

"ഇന്ത്യയുടെ സൈനികന്‍ എന്നതിനേക്കാള്‍ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ...? " ചാരിതാര്‍ത്ഥ്യമായ മനസ്സോടെ വിന്‍സെന്റ് തന്റെ മേശപ്പുറത്തുള്ള മറ്റ് ഫയലുകളിലേക്ക് മുഴുകി....' കേരള പൊലീസ് പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

17 JUNE 2021 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി

പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...

രാഷ്ട്രീയ ആചാര്യന്മാരുടെ പ്രതിമകള്‍ തീര്‍ത്ത പ്രശസ്ത ശില്പി സാബു ജോസഫ് അന്തരിച്ചു

ഒരുത്തൻ കെട്ടാം എന്ന് പറഞ്ഞാലുടൻ അത് ഒരുമിച്ച് കിടക്ക പങ്കിടൽ അല്ല; ഭർത്താവ് ഉള്ള പെണ്ണുങ്ങളേ ഇത്തരം പെർവേട്ടുകൾ തേടി പിടിക്കുന്നത് എന്ത് കൊണ്ടെന്ന് അറിയുമോ? ഈ ഭൂലോക പെർവേർട്ടിനെ ഒരു തരത്തിലും ന്യായീകരിക്കാൻ നില്ക്കരുതെന്ന് അഞ്ജു പാർവതി പ്രഭീഷ്

കുന്ദംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിന്‍സന്റിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ എത്തുന്നത്. സൈനിക സേവനം മടുത്ത് നാട്ടിലേക്ക് മടങ്ങിയ സൈനികനെ തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ധൈര്യം പകര്‍ന്ന ഉദ്യോഗസ്ഥനാണ് കഥയിൽ പറയുന്ന വിന്‍സന്റ്. ഇതിനായി അദ്ദേഹം സ്വീകരിച്ചത് വ്യത്യസ്തമായ മാര്‍ഗമായിരുന്നു ഏറെ ചർച്ചയായി മാറിയിരിക്കുന്നത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ വിന്‍സന്റിന്റെ പ്രവര്‍ത്തിയെ കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്നു. കേരള പൊലീസിന് എന്നെന്നും അഭിമാനമായ നന്മമനസാണ് വിന്‍സന്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സമയം കിട്ടിയാല്‍ ഇതൊന്നു വായിക്കണേ

ഇക്കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ഓഫീസില്‍ തപാല്‍ മാര്‍ഗം ഒരു കത്ത് അയച്ചു കിട്ടിയിരുന്നു. ഉള്ളടക്കം പരിശോധിച്ചപ്പോള്‍ അത് കരസേനയുടെ ഒരു ഓഫീസില്‍ നിന്നുമുള്ളതാണെന്ന് മനസ്സിലായി.

ആ കത്തില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ ഇതാണ്.

കരസേനയുടെ ആര്‍ട്ടിലറി വിഭാഗത്തില്‍ ജോലിചെയ്യുന്ന കുന്ദംകുളം സ്വദേശിയായ സൈനികന്‍ 2021 മാര്‍ച്ച്‌ മാസത്തില്‍ അവധിയില്‍ പോയതിനുശേഷം തിരിച്ച്‌ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. സൈനികനെ കണ്ടെത്തി, റിപ്പോര്‍ട്ട് നല്‍കണം. ഇതായിരുന്നു ആ കത്തിലെ പരാമര്‍ശങ്ങള്‍.

ജില്ലാ പോലീസ് ഓഫീസില്‍ നിന്നും ഈ കത്ത് കുന്ദംകുളം പോലീസ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. കുന്ദംകുളം പോലീസ് സ്റ്റേഷനില്‍ നിന്നും നടത്തിയ അന്വേഷണത്തില്‍, കുന്ദംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 20 വയസ്സുകാരന്‍ സൈനികനെ കണ്ടെത്തുകയുണ്ടായി.

എന്നാല്‍ പോലീസ് അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ട സൈനികന്റെ മാനസികാവസ്ഥ അത്രകണ്ട് സുഖകരമായിരുന്നില്ല. കരസേനയിലെ ഡ്യൂട്ടി ഭാരവും, അച്ചടക്ക ശിക്ഷാ നടപടികളും, മേലുദ്യോഗസ്ഥരില്‍ നിന്നുള്ള കര്‍ശന നിയന്ത്രണങ്ങളും അയാളുടെ മാനസിക നിലയില്‍ മാറ്റം വരുത്തിയിരുന്നു.

"ഇനി കരസേനയിലേക്ക് തിരിച്ചു പോകുന്നില്ല". അന്വേഷിച്ചു ചെന്ന പോലീസുദ്യോഗസ്ഥരോട് അയാള്‍ തീര്‍ത്തു പറഞ്ഞു.

സംസാരത്തിനിടയില്‍ പോലീസുദ്യോഗസ്ഥര്‍ അയാളെ നല്ലപോലെ മനസ്സിലാക്കി. അയാളോട് പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ച്‌ തിരിച്ചു പോന്നു.

പിറ്റേന്ന് രാവിലെ തന്റെ പിതാവുമൊന്നിച്ച്‌ സൈനികന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്‍സ്പെക്ടര്‍ N.A. അനൂപ് കുറേ നേരം അയാളോട് സംസാരിച്ചു. അയാളുടെ മാനസിക വിഷമവും, സൈനിക ജോലിയോടുള്ള താല്‍പ്പര്യക്കുറവും ആ സംസാരത്തില്‍ നിന്നും പോലീസുദ്യോഗസ്ഥര്‍ മനസ്സിലാക്കി. പോലീസ് സ്റ്റേഷന്‍ റൈറ്റര്‍ വിന്‍സെന്റ് അയാളുടെ മൊബൈല്‍ നമ്ബര്‍ കുറിച്ചെടുത്തു. എന്നിട്ട് അയാളെ പറഞ്ഞയച്ചു.

സൈനികന്റെ മനസ്സിനേറ്റ മുറിവിന്റെ ആഴം പോലീസ് സ്റ്റേഷന്‍ റൈറ്റര്‍ വിന്‍സെന്റിനെ വല്ലാതെ വിഷമിപ്പിച്ചു. അയാള്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദവും വിഷമവും അതിജീവിക്കാനായാല്‍ അയാള്‍ക്ക് സൈന്യത്തില്‍ തിരിച്ചു ചേരാനാകും. അയാളെന്ന വ്യക്തിയിലെ സൈനികനേയും യോദ്ധാവിനേയും നമുക്ക് തിരിച്ചെടുക്കാന്‍ സാധിക്കും. പക്ഷേ, അതിനുവേണ്ടി അയാളുടെ മനസ്സിനെ തിരിച്ചുകൊണ്ടുവരണം.

അയാളുടെ മാനസികാവസ്ഥയിലേക്ക് വിന്‍സെന്റും ഇറങ്ങിച്ചെന്നു. ഡ്യൂട്ടി സമയത്തും അല്ലാതെയും സൈനികനേയും അയാളുടെ മാനസിക വിഷമാവസ്ഥയേയും കുറിച്ച്‌ അയാള്‍ ചിന്തിച്ചു.

സാധാരണ നിലയില്‍ സൈനികനായ ഉദ്യോഗസ്ഥന്‍ ജോലിക്ക് ഹാജരാകാന്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ അക്കാര്യം പറഞ്ഞ് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി ഫയല്‍ ക്ലോസ് ചെയ്യാം. എന്നാല്‍ വിന്‍സെന്റ് അതു ചെയ്തില്ല. കാലതാമസം വന്നാലും സാരമില്ല, ആ ഫയല്‍ വിന്‍സെന്റിന്റെ മേശപ്പുറത്തു തന്നെ ഇരുന്നു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞ് വിന്‍സെന്റ് അയാളെ ഫോണില്‍ വിളിച്ചു. അയാളോട് പോലീസ് സ്റ്റേഷനില്‍ വരുവാന്‍ നിര്‍ദ്ദേശിച്ചു.

അല്‍പ്പസമയത്തിനകം തന്നെ അയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തി. വിന്‍സെന്റ് അയാളെ പോലീസ് സ്റ്റേഷന്റെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. കുറേ നേരം വീട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും കാര്യങ്ങള്‍ പങ്കിട്ടു.

കുറേ നേരം സംസാരിച്ചതോടെ സൈനികന്‍ വിന്‍സെന്റിന്റെ ഒരു സുഹൃത്തായി മാറി.

തുടര്‍ച്ചയായി രണ്ടുമൂന്നു ദിവസം വിന്‍സെന്റ് ഇതു തന്നെ ആവര്‍ത്തിച്ചു. സൈനികനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും, ഒപ്പമിരുന്ന് ചായ കുടിച്ചും, ഭക്ഷണം കഴിച്ചും അവനെ കൂടെ നിര്‍ത്തി.

പലദിവസങ്ങളിലുള്ള സംസാരത്തിനിടയില്‍ സൈനികന്‍ തന്റെ മനപ്രയാസങ്ങള്‍ ഓരോന്നായി വിന്‍സെന്റിനോട് തുറന്നു പറഞ്ഞു. തന്റെ പരിശീലന കാലഘട്ടം, സൈനിക ക്യാമ്ബുകളിലെ ഭക്ഷണം, ജീവിതരീതി, സൈനികര്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍ തുടങ്ങി എല്ലാം അയാള്‍ വിന്‍സെന്റിനോട് തുറന്നു പറഞ്ഞു. ചിലപ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ നിറഞ്ഞു, ആരും കാണാതെ അയാള്‍ വിങ്ങിപ്പൊട്ടി.

വിന്‍സെന്റിന് അയാളുടെ മനസ്സിലേക്ക് കയറിച്ചെല്ലാന്‍ കഴിഞ്ഞു. ഒരു ഇന്ത്യന്‍ സൈനികന് സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ബഹുമാനവും ആദരവും, അവന്‍ എങ്ങിനെയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നതെന്നും വിന്‍സെന്റ് അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പതിയെപ്പതിയെ അവന്റെ മനസ്സ് വിന്‍സെന്റിനോട് അടുത്തു. ഒരു പോലീസുദ്യോഗസ്ഥന്റേയും സൈനികന്റേയും ഡ്യൂട്ടികള്‍ എങ്ങിനെ പൊരുത്തപ്പെടുന്നുവെന്ന് സൌഹൃദത്തിലൂടെ അവര്‍ പരസ്പരം മനസ്സിലാക്കി. വെറുത്തുപോയ സൈനിക സേവനത്തിലേക്ക് അവന്‍ പതിയെ തിരിച്ചു നടക്കാന്‍ തുടങ്ങി.

അയാള്‍ക്ക് ഒരേ സമയം സുഹൃത്തും, വഴികാട്ടിയും, ബന്ധുവും, പ്രചോദകനും ഒക്കെയായി വിന്‍സെന്റ്. അങ്ങിനെ അവന്‍ സൈനികഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു ആശങ്ക കൂടി ബാക്കിയുണ്ട്. സാധാരണ നിലയില്‍ അവധിയില്‍ പോന്ന സൈനികന്‍ നിശ്ചിത സമയത്ത് തിരികെ പ്രവേശിച്ചില്ലെങ്കില്‍, പിന്നീട് പ്രവേശിക്കപ്പെടുമ്ബോള്‍ കര്‍ശനമായ ശിക്ഷാ നടപടികളായിരിക്കും അനുഭവിക്കേണ്ടി വരിക. ഇനിയുമൊരു ശിക്ഷാനടപടി അനുഭവിക്കാനുള്ള ശേഷി അവന് ഇല്ല.

വിന്‍സെന്റ് ഇക്കാര്യം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ N.A. അനൂപിനെ ധരിപ്പിച്ചു. ഉടന്‍ തന്നെ, പോലീസ് സ്റ്റേഷനില്‍ നിന്നും സൈനികന്റെ മേലുദ്യോഗസ്ഥരായ ഓഫീസര്‍മാരെ ടെലിഫോണില്‍ ബന്ധപ്പെട്ട് ഇതിനും പരിഹാരമുണ്ടാക്കി.

പിറ്റേന്നു തന്നെ, സൈനികന്‍ വിമാനമാര്‍ഗ്ഗം തന്റെ സൈനികാസ്ഥാനത്ത് എത്തി, ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

തന്റെ വഴികാട്ടിയും, ആത്മസുഹൃത്തുമായ പോലീസുദ്യോഗസ്ഥന്‍ വിന്‍സെന്റിനെ അയാള്‍ മറന്നില്ല. ഡ്യൂട്ടിയില്‍ പ്രവേശിച്ച വിവരം അയാള്‍ വാട്സ് ആപ്പിലൂടെ വിന്‍സെന്റിനെ അറിയിച്ചു.

"സര്‍, ഞാന്‍ ഇന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. ലഡാക്കിലേക്കാണ് ഞാന്‍ പോകുന്നത്. ഇനി ആറു മാസക്കാലം അവിടെയാണ് പോസ്റ്റിങ്ങ്. ചിലപ്പോള്‍ അവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. എല്ലാത്തിനും വളരെ നന്ദിയുണ്ട്......"

കൂടെ യൂണിഫോം ധരിച്ച ഒരു ഫോട്ടോയും.

ഈ വാട്സ് ആപ്പ് സന്ദേശത്തിന് വിന്‍സെന്റ് നല്‍കിയ മറുപടി ഇങ്ങനെ "ഇന്ത്യയുടെ സൈനികന്‍ എന്നതിനേക്കാള്‍ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ...? " ചാരിതാര്‍ത്ഥ്യമായ മനസ്സോടെ വിന്‍സെന്റ് തന്റെ മേശപ്പുറത്തുള്ള മറ്റ് ഫയലുകളിലേക്ക് മുഴുകി.

പോലീസ് സ്റ്റേഷനുകളിലെ ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണ്,

ആ ജീവിതങ്ങളിലൂടെയാണ് ഓരോ പോലീസുദ്യോഗസ്ഥന്റേയും ദൈനംദിന ഡ്യൂട്ടികള്‍ കടന്നുപോകുന്നത്.

പ്രിയപ്പെട്ട വിന്‍സെന്റ്,

മാതൃകാപരമായ ഡ്യൂട്ടി നിര്‍വ്വഹിച്ച താങ്കള്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍.

.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല  (39 minutes ago)

വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്  (53 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി  (54 minutes ago)

പോരുന്നോ ദുബായ് ജെയിലിലേക്ക്?  (57 minutes ago)

പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...  (1 hour ago)

പ്രഭാസ് ചിത്രം 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം  (1 hour ago)

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!  (1 hour ago)

രാഷ്ട്രീയ ആചാര്യന്മാരുടെ പ്രതിമകള്‍ തീര്‍ത്ത പ്രശസ്ത ശില്പി സാബു ജോസഫ് അന്തരിച്ചു  (1 hour ago)

പ്രഗ്‌നൻസി ജോബ് വേണോ ? ഗർഭം ധരിപ്പിച്ചാൽ 10 ലക്ഷം..! റെഡിയായി നൂറുകണക്കിന് പുരുഷന്മാർ...പിന്നെ സംഭവിച്ചത് !! രാഹുൽ മാങ്കൂട്ടത്തിനെ കളിയാക്കിയതല്ല !!!  (1 hour ago)

ഒരുത്തൻ കെട്ടാം എന്ന് പറഞ്ഞാലുടൻ അത് ഒരുമിച്ച് കിടക്ക പങ്കിടൽ അല്ല; ഭർത്താവ് ഉള്ള പെണ്ണുങ്ങളേ ഇത്തരം പെർവേട്ടുകൾ തേടി പിടിക്കുന്നത് എന്ത് കൊണ്ടെന്ന് അറിയുമോ? ഈ ഭൂലോക പെർവേർട്ടിനെ ഒരു തരത്തിലും ന്യായീ  (1 hour ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള; സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘനെതിരായ അന്വേഷണമാണ് നടക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്ന 49 പേർ അറസ്റ്റിൽ; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നു  (1 hour ago)

ജനല്‍ കട്ടിള ദേഹത്ത് വീണു ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം  (2 hours ago)

ഭർതൃമതികൾക്ക് മാത്രമായി ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ആദ്യം ഒരു ഗവേഷണം നടത്തുക; അതിജീവിതകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു  (2 hours ago)

രാഹുല്‍ പുറത്തുനില്‍ക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്ന് പരാതിക്കാരി  (2 hours ago)

Malayali Vartha Recommends