ലൈവായി ചിരിപ്പിച്ചു കൊന്നു... കുറേ നാളായി ചൊറിഞ്ഞ കെ സുധാകരന് എല്ലാംകൂടി തീര്‍ത്ത് ഒരുമിച്ച് നല്‍കി പിണറായി വിജയന്‍; പിണറായിയെ തല്ലിയെന്ന് വീമ്പിളക്കി നടന്ന സുധാകരന്റെ ചരിത്രവും ഭൂമിശാസ്ത്രവും ലൈവായി അരമണിക്കൂര്‍ സിനിമാക്കഥ പോലെ പറഞ്ഞ് കയ്യടി നേടി മുഖ്യമന്ത്രി

വീരശൂര പരാക്രമിയായ കളരി അഭ്യാസിയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെന്നാണ് നമ്മള്‍ കരുതിയത്. എന്നാല്‍ ആ ധാരണകളെല്ലാം പൊളിച്ചടുക്കുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലത്തെ പത്രസമ്മേളനം. ലോക്ഡൗണ്‍ പിന്‍വലിക്കുമോ എന്നറിയാന്‍ സകല മലയാളികളും പത്രസമ്മേളനം കാണാന്‍ ഇരുന്നതാണ്. എന്നാല്‍ ചിരിച്ച് ചാവുന്ന കാഴ്ചയാണ് കണ്ടത്. സുധാകരനെ വിരട്ടിയോടിക്കാന്‍ കാണിച്ച മോഹന്‍ലാലിനെപ്പോലെ ഇരു കൈകളും കൂട്ടിവച്ച് പ്രത്യേക ആക്ഷന്‍ ഒരിക്കല്‍ കൂടി ലൈവായി മുഖ്യമന്ത്രി കാട്ടിയപ്പോള്‍ അറിയാതെ ചിരിച്ചു പോയി.
പിണറായി വിജയനെ ബ്രണ്ണന്‍കോളേജില്‍വച്ച് ചവിട്ടിവീഴ്ത്തിയെന്ന് സുധാകരന്‍ അഭിമുഖത്തില്‍ പറഞ്ഞതുസംബന്ധിച്ചുള്ള ചോദ്യത്തോടാണ് മുഖ്യമന്ത്രി വാചാലനായത്.
ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് സുധാകരന് എന്നോട് വിരോധമുണ്ടാകും. എന്നെ കിട്ടിയാല്‍ തല്ലാമെന്നും ചവിട്ടി വീഴ്ത്താമെന്നും മനസ്സില്‍ കരുതിയിട്ടുണ്ടാകും. യഥാര്‍ഥത്തില്‍ സംഭവിച്ചത് മറിച്ചാണ്. പരീക്ഷയെഴുതാനാണ് അവിടെ പോയത്. കോളേജില്‍ ഇല്ലാത്തതിനാല്‍ സംഘര്‍ഷത്തില്‍ ഇടപെടാതെ ഒഴിവാകണമെന്നായിരുന്നു മനസ്സില്‍. സംഘര്‍ഷം മുറുകിയപ്പോള്‍ പ്രത്യേക രീതിയില്‍ രണ്ടു കൈയും കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി. പിന്നാലെ ചില വാക്കുകളും. അതോടെ കെഎസ്‌യു നേതാവ് ബാലന്‍ വന്ന് സുധാകരനെ പിടിച്ചുകൊണ്ടുപോയി. ഫ്രാന്‍സിസ് എന്നൊരാള്‍ കത്തിയുമായെത്തി തന്നെ അടിച്ചുവീഴ്ത്തിയെന്നതും സുധാകരന്റെ മോഹംമാത്രം. തന്റെ ശരീരത്തിന്റെ അടുത്തേക്ക് വരാന്‍ ആഗ്രഹിച്ച പലരും ഉണ്ടാകാം. എന്നാല്‍, ആരും അടുത്തേക്ക് വന്നിട്ടില്ല. പൊലീസുകാര്‍ ചെയ്തത് മാത്രമാണുള്ളത്.
സി എച്ച് മുഹമ്മദ് കോയ മന്ത്രിയായിരിക്കെ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനത്തിന് ബ്രണ്ണന്‍ കോളേജില്‍ വന്നപ്പോള്‍ സുധാകരന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാട്ടുകയും ചെരിപ്പെറിയുകയും ചെയ്തു. സി എച്ചിന് ചടങ്ങ് സുഗമമായി നടത്താനായത് എ കെ ബാലനടക്കമുള്ള അന്നത്തെ കെഎസ്എഫ് പ്രവര്‍ത്തകരുടെ ബലത്തിലാണ്. ഇപ്പോള്‍ വീരവാദം മുഴക്കുന്ന സുധാകരനെ അവര്‍ അര്‍ധനഗ്‌നനായി ആ കോളേജ് ചുറ്റിപ്പിച്ചു. വലിയ പൊങ്ങച്ചം പറയുന്ന സുധാകരന്‍ ഇതെല്ലാം ഓര്‍ക്കണം. രാഷ്ര്ട്രീയ നിലപാടും ഇതുപോലെ തന്നെയാണ്. ബിജെപിയാണ് ശരിയെന്ന് എനിക്ക് തോന്നിയാല്‍ അതില്‍ ചേരാന്‍ മടിക്കില്ലെന്നായിരുന്നു മുന്‍പ് പറഞ്ഞത്. ബിജെപിയല്ല മുഖ്യശത്രുവെന്നാണ് ഇപ്പോഴും നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പണമുണ്ടാക്കാനാണ് കെ സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതെന്നും പലരെയും കൊന്ന് പണമുണ്ടാക്കിയതായി കോണ്‍ഗ്രസ് നേതാവായിരുന്ന പി രാമകൃഷ്ണന്‍ വെളിപ്പെടുത്തിയ കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുധാകരന്‍ അലഞ്ഞുനടന്ന റാസ്‌കലാണെന്നും ഭീരുവുമാണെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ഇതൊന്നും ഞാന്‍ പറയാന്‍ വിചാരിച്ചതല്ല. എന്നാല്‍, വല്ലാതെ പൊങ്ങച്ചം കേള്‍ക്കുമ്പോള്‍ പറയുന്നെന്നുമാത്രം.
ഒപ്പമുണ്ടായിരുന്ന പുഷ്പരാജും പ്രശാന്ത്ബാബുവും എങ്ങനെ സുധാകരന് എതിരായെന്ന് രാമകൃഷ്ണന്‍ പറയുന്നുണ്ട്. പുഷ്പരാജിനെ ആക്രമിച്ച് കാല് തകര്‍ത്തതിനെക്കുറിച്ച് പറയുന്നുണ്ട്. സുധാകരന്റെ ചെയ്തികള്‍ പറഞ്ഞതിന് രാമകൃഷ്ണനെ ഡിസിസി ഓഫീസില്‍ കയറാന്‍ സമ്മതിച്ചില്ല. ഇപ്പോള്‍ രാമകൃഷ്ണന്‍ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ പൊതുവേദിയില്‍ ലഭ്യമാണ്.
സുധാകരനോടൊപ്പം അതേ കളരിയില്‍ പയറ്റിയ മമ്പറം ദിവാകരനും കുറച്ചു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്തുവിട്ടാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പറയില്ലെന്നും തലശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിസി ഓഫീസിനായി പിരിച്ച കോടികള്‍ എവിടെയെന്നും ചോദിക്കുന്നുണ്ട്. ചിറക്കല്‍ സ്‌കൂള്‍ വാങ്ങാന്‍ സുധാകരന്‍ ഗള്‍ഫില്‍ നിന്നുള്‍പ്പെടെ 30 കോടി പിരിച്ചു. എന്നാല്‍, സ്‌കൂള്‍ വാങ്ങിയില്ലെന്നും മമ്പറം ദിവാകരന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























