സുധാകരന്റെ മറുപടി ഇന്ന്... പിണറായി വിജയനും കെ. സുധാകരനും തമ്മിലുള്ള വാക്‌പോര് ട്രോളര്‍മാര്‍ ആഘോഷിക്കുന്നു; പരാതിക്കും പരിഭവങ്ങള്‍ക്കും ശേഷം സൈബര്‍ സഖാക്കള്‍ സടകുടഞ്ഞെണീറ്റു; സുധാകരനെതിരെ പൊരിഞ്ഞ ട്രോളുകള്‍; മുഖ്യമന്ത്രിക്കുളള സുധാകരന്റെ മറുപടി ഇന്ന്

സഖാക്കളും സൈബര്‍ സഖാക്കളും തമ്മിലുള്ള ശീതസമരത്തിന് അറുതിയായി. മുഖ്യമന്ത്രി പിണറായി വിജയനും കെ. സുധാകരനും തമ്മിലുള്ള വാക്‌പോര് ട്രോളര്‍മാര്‍ ആഘോഷിക്കുകയാണ്. സുധാകരനെതിരെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ എടുത്താണ് സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നത്.
ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് കെ. സുധാകരന്‍ അര്‍ധനഗ്നനായി ഓടിയെന്ന പ്രസ്ഥാവനയാണ് ട്രോളര്‍മാര്‍ എടുത്തുടുത്തത്. പഠിച്ച കോളേജിന് ചുറ്റും ഉടുമുണ്ടില്ലാതെ ഓടേണ്ടിവന്ന ഒരു സുഹൃത്തുണ്ടായിരുന്നു അവനിന്ന് കെപ്പീശി പ്രസിഡന്റാണ്! മമ്മൂട്ടിയുടെ പ്രസിദ്ധമായ കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ ബാര്‍ബര്‍ ബാലനെ അനുസ്മരിക്കുന്ന ട്രോളാണ് ഹിറ്റായത്.
അതേസമയം തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ഉടന്‍ മറുപടി പറയണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്നകാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു.
സുധാകരന് അങ്ങനെ ഒരു മോഹമുണ്ടായിട്ടുണ്ടാകും, പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചാലല്ലേ അത് സംഭവിച്ചതായി പറയാന്‍ പറ്റുക. എന്നെ കിട്ടിയാല്‍ തല്ലാമെന്നും വേണമെങ്കില്‍ ഒന്ന് ചവിട്ടി വീഴ്ത്താമെന്നുമൊക്കെ മനസില്‍ കണ്ടിട്ടുണ്ടാകും. സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണ് അദ്ദേഹം പറയുന്ന കാര്യങ്ങളെന്നും പിണറായി പറഞ്ഞു. അതേസമയം തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
പിണറായി വിജയന്‍ കെ.സുധാകരന്‍ പൂരത്തിന് അപ്രതീക്ഷിതമായി കതിന പൊട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഇതോടെ കണ്ണൂരില്‍ നിന്നുള്ള ഈ കരുത്തരായ നേതാക്കളുടെ കുടിപ്പക സംസ്ഥാന രാഷ്ട്രീയത്തിലേക്കു വ്യാപിച്ചു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമാണു നേര്‍ക്കുനേര്‍.
കെപിസിസി പ്രസിഡന്റായി സുധാകരന്‍ നിയമിതനായ വേളയില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ പഴയകാല കഥകളിലെ ഒരു അധ്യായം പിണറായി വിജയനുമായുള്ള ഏറ്റുമുട്ടലുകളായിരുന്നു. ഇതു വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമായി ഉയരുമെന്നു മുന്‍കൂട്ടി കണ്ടു മറുപടി തയാറാക്കിത്തന്നെയാണു പിണറായി വന്നത്. ഏതു സാഹചര്യത്തിലും ഏഴു മണിക്ക് വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുന്ന രീതിയും സുധാകരനു മറുപടി പറയാനായി പിണറായി ഉപേക്ഷിച്ചു.
സുധാകരനു ബിജെപി ചായ്‌വ് ഉണ്ടെന്ന രാഷ്ട്രീയ ആരോപണം ഏതാനും ദിവസം മുന്‍പ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന ശേഷം അദ്ദേഹത്തിനെതിരെ വ്യക്തിപരമായ കടന്നാക്രമണത്തിനു മുഖ്യമന്ത്രി മുതിര്‍ന്നത്. കാണാന്‍ പോകുന്നതു പൂരം തന്നെ ആയിരിക്കും എന്ന തരത്തില്‍ നേരത്തേ ഇരുനേതാക്കളും പ്രതികരിച്ചതു വിചാരിച്ചതിലും നേരത്തേ യാഥാര്‍ഥ്യമായി.
ഇതോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തിലെ ഭരണ പ്രതിപക്ഷ മധുവിധു അവസാനിക്കും. 99 സീറ്റുമായി തുടര്‍ഭരണം നേടിയ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്തു തുടക്കത്തിലേ പ്രതിക്കൂട്ടില്‍ കയറ്റുന്ന രീതി വേണ്ടെന്നായിരുന്നു യുഡിഎഫിലെ ധാരണ. ഭരണ പ്രതിപക്ഷങ്ങള്‍ ഒരുമിച്ചു നില്‍ക്കണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്ന സമയമാണ് ഇതെന്നു വരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി.
ആ സമീപനം താനും തുടരുമെന്ന സൂചനയാണ് അഭിമുഖങ്ങളില്‍ സുധാകരനും നല്‍കിയത്. മുഖ്യമന്ത്രിക്ക് ഇന്ന് അതേ നാണയത്തില്‍ സുധാകരന്‍ മറുപടി പറയുന്നതോടെ ഭരണ പ്രതിപക്ഷ രാഷ്ട്രീയം വീണ്ടും കലുഷിതമാകും. സുധാകരനെ പ്രകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും തീരുമാനിച്ചുറച്ചതിന്റെ ഭാഗമായാണ് ഇതെന്ന മുന്നറിയിപ്പ് അദ്ദേഹത്തിനു നല്‍കുന്നവരും കോണ്‍ഗ്രസിലുണ്ട്.
https://www.facebook.com/Malayalivartha

























