കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ; നമുക്ക് മരം കൊള്ള മറക്കാം; വാക്കുകള്‍ കൊണ്ടുള്ള വാള്‍പയറ്റിന്റെ ലക്ഷ്യം ഇതാണ്; സുധാകരന്‍ ആദ്യ വെടി പൊട്ടിച്ചതില്‍ ദുരൂഹത

മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും തമ്മിലുള്ള വാക്കുകള്‍ കൊണ്ടുള്ള വാള്‍പയറ്റ് തുടങ്ങിയതോടെ മുട്ടില്‍ മരം മുറിയും ഹവാല പണവുമൊക്കെ വെള്ളത്തിലൊഴുകി. പിണറായിയുടെ ഇമേജ് നന്നാക്കാനുള്ള കെ സുധാകരന്റെ ശ്രമമാണോ ഇതിന് പിന്നിലെന്ന് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.
കെ സുധാകരന്‍ ഉന്നയിച്ച അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് മറുപടി എഴുതിക്കൊണ്ടു വന്ന് മുഖ്യമന്ത്രി വായിച്ചതിലാണ് സാമൂഹിക ജീവികള്‍ക്കും ബി ജെ പിക്കും സംശയം തോന്നിയത്.
മലയാളികളെ ഇങ്ങനെ മണ്ടന്മാരാക്കാന്‍ ഈ കൂട്ടുകെട്ടിനല്ലാതെ ആര്‍ക്കു കഴിയുമെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിക്കുന്നത്. ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിതെന്ന് സുരേന്ദ്രന്‍ പറയുന്നു.
നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകള്‍ നാലഥിതികളെവെച്ച് ചര്‍ച്ച. കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാമെന്നാണ് സുരേന്ദ്രന്‍ പറയുന്നു.
മരം മുറിക്കൊപ്പം താനും രക്ഷപ്പെട്ട കാര്യം പക്ഷേ കെ. സുരേന്ദ്രന്‍ പറഞ്ഞില്ല. കുഴല്‍പ്പണ വിവാദത്തില്‍ സുരേന്ദ്രനെ കഴുവേറ്റി കളയുമെന്നാണ് സി പി എം പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പരസൃ പ്രതികരണമൊന്നും നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്.
ഇപ്പോള്‍ പണവുമില്ല കുഴലുമില്ല എന്നതാണ് അവസ്ഥ. എല്ലാ കാലത്തും വിവാദങ്ങളെ മറയ്ക്കാനുള്ള മറുതന്ത്രമാണ് മറ്റൊരു വിവാദം അവതരിപ്പിക്കുക എന്നത്.ഇത് കാലാകാലങ്ങളായി രാജ്യത്ത് നടന്നു വരുന്ന കാര്യമാണ്. കേന്ദ്രത്തിലായാലും കേരളത്തിലായാലും ഉപരിപ്ലവമായ വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ അതിന് പിന്നില്‍ മറ്റെന്തങ്കിലും ലക്ഷ്യമുണ്ടോ എന്ന് സംശയിക്കേണ്ടി വരും.
പക്ഷേ ഇക്കുറി വിവാദം സൃഷ്ടിച്ചത് പിണറായി വിജയനല്ല എന്നതാണ് ആശ്ചര്യകരം. മുട്ടില്‍ മരം മുറിയില്‍ പ്രതിസ്ഥാനത്ത് പിണറായിയില്ല.എന്നാല്‍ പിണറായിയുടെ സര്‍ക്കാര്‍ ഉണ്ട്. മരം മുറിക്കെതിരെ വിവാദം കത്തി കയറുന്ന സമയത്താണ് പഴയകാല കഥകളുമായി ഒരു പ്രമുഖ ദിനപത്രത്തിന്റെ ഉടമസ്ഥതതയിലുള്ള വാരിക ഇറങ്ങിയത്. സുധാകരന്റെ വക തള്ളുകളായിരുന്നു ഇതില്‍.
മരം മുറി കടത്താന്‍ പറ്റിയ സമയം ഇതാണെന്ന് പിണറായി മനസിലാക്കി. അപ്പോള്‍ അതാ വരുന്നു സുധാകരന്റെ രണ്ടാമത്തെ രാസായുധം. അങ്ങനെ പിണറായി കത്തി കയറി. അതോടെ തലക്കെട്ടുകളില്‍ കയറി സുധാകരനും പിണറായി വിജയനും ഇരിപ്പുറപ്പിച്ചു. കോടികള്‍ നഷ്ടപ്പെട്ട മരം മുറിയും ഹവാല കോടികളും വെള്ളത്തിലായി. കെ.സുരേന്ദ്രന് മാത്രമാണ് ഇത് മനസിലായത്.
പുതിയ വിവാദത്തിന് പിന്നില്‍ പിണറായിയുടെ പി.ആര്‍. ഗ്രൂപ്പുണ്ടെന്ന കാര്യത്തില്‍ സംശയമേയില്ല.കിറുകൃത്യമായി പ്രവര്‍ത്തിക്കുന്ന പി.ആര്‍. സംവിധാനമാണ് മുഖ്യമന്ത്രിക്കുള്ളത്.എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും അവര്‍ക്കറിയാം. അതാണിപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കെ സുധാകരന്‍ വലിയ ധൈര്യശാലിയാണെങ്കില്‍ എന്തു കൊണ്ട് പിണറായിക്കെതിരെ മത്സരിച്ചില്ലെന്ന് ചോദിക്കുന്നവരും ധാരാളം.
"https://www.facebook.com/Malayalivartha
























