താഴിട്ട പൂട്ട് തുറന്നില്ല.. അതിനുമുൻപേ തിരക്കും ഗതാഗതക്കുരുക്കും, ഉടനെ പൂട്ടേണ്ടി വരുമോ?

നിയന്ത്രണങ്ങളോടുകൂടിയ ലോക്ക്ഡൗണാണ് സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. എന്നാൽ ഈ ഇള വില്‍ ജനങ്ങൾ വൻ തോതിലാണ് പുറത്തിറങ്ങിയത്. ഇതോടെ പൊതുസ്ഥലങ്ങളിൽ തിക്കും തിരക്കുമായി... വെള്ളിയാഴ്ച റോഡിലും കവലകളിലും വൻ തിരക്കായിരുന്നു.
കടകളടക്കം തുറന്ന ദിവസം റോഡുകളും തെരുവുകളും നിറഞ്ഞു കവിഞ്ഞു. പലപ്പോഴും റോഡുകളില്‍ ഗതാഗതക്കുരുക്കും അനുഭവപെട്ടു. മൊബൈല്‍ കടകളിലും ബാങ്കുകള്‍ക്ക് മുന്നിലുമെല്ലാം ഉപഭോക്താക്കളുടെ വലിയ നിര ആയിരുന്നു പ്രത്യക്ഷപ്പെട്ടത്.
വരുന്ന രണ്ട് ദിവസവും പൂര്‍ണ ലോക്ഡൗണ്‍ ആയതും തിരക്കിന് കാരണമായി. തെരുവില്‍ മിക്കയിടത്തും ഉന്തുവണ്ടിക്കച്ചവടം പൊടിപൊടിച്ചു. ബസുകള്‍ ഉണ്ടാവുമെന്ന് കരുതിയിറങ്ങിയവര്‍ക്ക് മിക്ക റൂട്ടിലും ആവശ്യത്തിന് ബസുകള്‍ ഓടാത്തത് മറ്റൊരു പ്രശ്നമായി.
ഓടിയ ബസുകളില്‍ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയുള്ള വന്‍ തിരക്കായിരുന്നു. ബസ് സ്േറ്റാപ്പുകളില്‍ വണ്ടി കാത്തുനില്‍ക്കുന്നവരുടെ വലിയ കൂട്ടം രൂപപ്പെട്ടു.
https://www.facebook.com/Malayalivartha

























