എന്റെ മണ്ണില്‍ നിന്നുകൊണ്ട്, എന്റെ മണ്ണിനെ ചതിച്ചുകൊണ്ടു വേറെ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കില്‍ അവരുമായിട്ട് യാതൊരു വിധത്തിലുമുള്ള സിമ്പതി എനിക്കില്ല! അതാണ് എന്റെ രാഷ്ട്രീയം; നിമിഷ ഫാത്തിമ വിഷയത്തില്‍ പ്രതികരണവുമായി മേജര്‍ രവി
ഐ എസിൽ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിൽ നിന്നുപോയ നാലു യുവതികളെ തിരികെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ റിപ്പോർട്ട് വന്നതോടുകൂടി ശക്തമായ ശക്തമായ ചർച്ചകൾ നടന്നിരുന്നു.
അക്കൂട്ടത്തില്‍ ഏറ്റവും കൂടുതൽ ചർച്ച ആയത് നിമിഷ ഫാത്തിമ ആയിരുന്നു. നിമിഷയുടെ അമ്മ ബിന്ദു മകളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചാനലുകളില്‍ ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. എന്നാല്‍, നിമിഷയെ തിരികെ കൊണ്ട് വരുന്നതിനോട് യോജിക്കാനാവില്ലെന്ന നിലപാടാണ് എല്ലാ രാജ്യസ്നേഹികളും സ്വീകരിച്ചത്. ഇപ്പോളിതാ, വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത് എത്തിയിരിക്കുകയാണ്.
ആരെങ്കിലും നമ്മുടെ രാജ്യത്തെ വിട്ടു വേറെ ഏതെങ്കിലും രാജ്യത്ത് പോയി അവിടെ നിന്നുകൊണ്ട് നമ്മുടെ രാജ്യത്തിനു എതിരായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഒരു വിധത്തിലുമുള്ള മാപ്പ് ഇല്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ മേജര്‍ രവി പറഞ്ഞത്.
ലൈവ് വീഡിയോയില്‍ ആരാധകരുമായി സംസാരിക്കുകയായിരുന്നു സംവിധായകന്‍. നിമിഷ ഫാത്തിമ വിഷയത്തില്‍ എന്താണ് അഭിപ്രായമെന്ന ആരാധകന്റെ ചോദ്യത്തിനാണ് മേജര്‍ രവി തന്റെ നിലപാട് അറിയിച്ചത്.
'അതാണ് എന്റെ പോളിസി. എന്റെ മണ്ണില്‍ നിന്നുകൊണ്ട്, എന്റെ മണ്ണിനെ ചതിച്ചുകൊണ്ടു വേറെ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കില്‍ അവരുമായിട്ട് യാതൊരു വിധത്തിലുമുള്ള സിമ്ബതി എനിക്കില്ല. അതാണ് എന്റെ രാഷ്ട്രീയം. എന്റെ മണ്ണ് എനിക്ക് വലുത് തന്നെയാണ് മക്കളെ. ഇരുപത്തിനാലു വര്ഷം യൂണിഫോം ഇട്ട് ഈ മണ്ണിനെ സേവിക്കാന്‍ സര്‍വീസ് ചെയ്തിട്ടുള്ള ആളാണ് ഞാന്‍.
ശമ്ബളം കിട്ടിയിട്ടുണ്ടാകാം, പക്ഷെ ഞാന്‍ പണയം വെച്ചത് എന്റെ ജീവന്‍ വെച്ചിട്ടുള്ള കളിയായിരുന്നു. ആ ജീവന്‍ വെച്ചിട്ടുള്ള കാളി എന്തിനായിരുന്നു എന്ന് അറിയാമോ? എനിക്ക് വേണ്ടിയിട്ടല്ലായിരുന്നു. നിങ്ങളെ പോലെയുള്ള ഓരോരോ എന്റെ മണ്ണിനെ സ്നേഹിക്കുന്ന, എന്റെ രാജ്യക്കാര്‍ക്ക് വേണ്ടിയിട്ടായിരുന്നു. ആ രാജ്യക്കാര്‍ക്ക് വേണ്ടി ഇന്നും മേജര്‍ രവി സ്റ്റാന്‍ഡ് എടുത്തിരിക്കുന്നത് ആ ഒരു സ്റ്റാന്‍ഡില്‍ തന്നെയാണുള്ളത്.' - മേജര്‍ രവി വ്യക്തമാക്കി.
അതേസമയം, നിമിഷ ഫാത്തിമയുടെ അമ്മയുടെ ഒരു വർഷം മുൻപുള്ള ബിന്ദുവിന്റെ ചില ഫാഷൻ ഷോയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മിസ് ആൻഡ് മിസ്സിസ് ഇന്റർനാഷണൽ ഇന്ത്യ 2020 എന്ന ഫേസ്‌ബുക്ക് പേജിലാണ് ബിന്ദു സമ്പത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2019 നവംബർ 23 ൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയതാണ്. പോസ്റ്റിനു താഴെ മലയാളികളുടെ വക പൊങ്കാല ആണ്. ‘പണ്ട് ഫാഷൻ പരേഡ് കളിച്ചു നടന്ന അമ്മച്ചി ഇപ്പോ അയ്യോ മോള് പോയെ കേന്ദ്രം രക്ഷിക്കുന്നില്ലേയ്’ എന്ന് പറഞ് കരച്ചിലാണെന്നു ഒരാൾ പരിഹസിക്കുന്നു. ‘സ്വന്തം മകൾ തീവ്രവാദി ആയതിൻ്റെ മാനസിക ആഘാതത്തിൽ നിന്ന് ആശ്വാസം നേടാൻ ഇത്തരം സോഷ്യൽ ആക്ടിവിറ്റികളിൽ ഏർപ്പെടുന്നത് വളരെ നല്ല കാര്യം ആണ്’ ജിതിൻ ജിത്തു കമന്റ് ചെയ്തു.
‘ആടുമേക്കാൻ സിറിയയിലും, മനുഷ്യനെ കൊല്ലാൻ അഫ്ഗാനിസ്ഥാനിലും കറങ്ങി നടക്കാനായി ഇന്ത്യൻ പാസ്സ്പോർട്ടും കത്തിച്ചാണ് മകൾ രാജ്യം വിട്ടത്. 2016 മുതൽ മകളെ കാണാതെ ലിറ്റർ കണക്കിന് കണ്ണീര് ദിവസവും കുടിച്ചു കൊണ്ടിരുന്ന ഈ പാവം അമ്മ ഫാഷൻ ഷോയ്ക്ക് വേഷമിട്ടത് 2019 ൽ. ഈ വൈരുധ്യാത്മക ഭൗതികവാദം വെള്ളം തൊടാതെ വിഴുങ്ങാൻ കുറെ മാധ്യമങ്ങളും. ഇത്തവണത്തെ ബെസ്റ്റ് അഭിനേത്രിക്കുള്ള അവാർഡ് ഈ പാവം അമ്മയ്ക്ക് നൽകണം.’- പദ്മജ എസ് നായർ ചിത്രത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിങ്ങനെ ആയിരുന്നു.
https://www.facebook.com/Malayalivartha
























