'മലയാളികളെ ഇങ്ങനെ മണ്ടന്മാരാക്കാന്‍ ഈ കൂട്ടുകെട്ടിനല്ലാതെ ആര്‍ക്കു കഴിയും. കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം....' വിമര്‍ശനം ഉന്നയിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനും, കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള വാക്ക് പോര് മുറുകുകയാണ്. ഈ സാഹചര്യത്തില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാന്‍ ഈ കൂട്ടുകെട്ടിനല്ലാതെ ആര്‍ക്ക് കഴിയുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുകയാണ്. മരം കൊള്ള മറന്ന് ഇതിനുപിന്നാലെ ഓടാമെന്നും അദ്ദേഹം പറയുന്നു.ഗോളാന്തര വാര്‍ത്തകള്‍ എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കാരക്കൂട്ടില്‍ ദാസന്റെയും, കണ്‍കെട്ട് എന്ന ചിത്രത്തില്‍ മാമുക്കോയ അവതരിപ്പിച്ച കീലേരി അച്ചുവിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകള്‍ നാലഥിതികളെവെച്ച് ചര്‍ച്ച. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാന്‍ ഈ കൂട്ടുകെട്ടിനല്ലാതെ ആര്‍ക്കു കഴിയും. കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം....
https://www.facebook.com/Malayalivartha
























