Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..

സിനിമാ നിയമങ്ങള്‍ പരിഷ്കരിക്കാൻ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.....ഇനി സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ നിര്‍മ്മിച്ചാല്‍ തടവ് ശിക്ഷ.. സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ അനുമതി ...... സിനിമാട്ടോഗ്രാഫ് ആക്ട് 1952 നവീകരിയ്ക്കും

19 JUNE 2021 01:53 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
സിനിമാറ്റോഗ്രഫി നിയമം 1952 ഭേദഗതി ചെയ്യുന്നതിനായി സിനിമാറ്റോഗ്രഫി ഭേദഗതി ബില്‍ 2019 കൊണ്ടുവരുന്നതിനുള്ള വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു.

 

ഇതിനായി സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ 2021 ന്റെ കരട് തയ്യാറാക്കി. സിനിമാട്ടോഗ്രാഫ് ആക്ട് 1952ലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. അംഗീകാരമില്ലാതെ സിനിമകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിനും സിനിമയുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്നതിനും പിഴ വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമാമോഷണം നിയന്ത്രിക്കുകയെന്നതാണ് ബില്‍ ലക്ഷ്യമാക്കുന്നത്.

 

 

വിശദാംശങ്ങള്‍ ..സിനിമാ മോഷണമെന്ന ഭീഷണി തടയുന്നതിന് വേണ്ടി ലഭ്യമാക്കിയിട്ടുള്ള ഭേദഗതികള്‍: -അംഗീകാരമില്ലാത്ത റെക്കാര്‍ഡിംഗ് നിരോധിക്കുന്നതിനായി 6എ.എ വകുപ്പ് കൂട്ടിച്ചേര്‍ത്തു.

 

 

സിനിമാറ്റോഗ്രാഫ് ആക്ട് 1952ലെ 6 എ വകുപ്പിന് ശേഷം താഴെപ്പറയുന്ന 6എ.എ. വകുപ്പ് കൂട്ടിച്ചേര്‍ക്കണം.

 

6 എ.എ.: ''നിലവില്‍ നിയമങ്ങള്‍ ഉണ്ടെന്നുവരികിലും സ്രഷ്ടാവിന്റെ രേഖാമൂലുമുള്ള അംഗീകാരമില്ലാതെ ഒരു വ്യക്തിക്കും ഒരു ഓഡിയോ, വിഡിമയാ റെക്കാര്‍ഡിംഗ് ഉപകരണം ഉപയോഗിച്ചുകൊണ്ട് ഒരു ചലച്ചിത്രമോ അതിന്റെ ഒരു ഭാഗമോ അറിഞ്ഞുകൊണ്ട് നിര്‍മിക്കുകയോ, പ്രസരണം നടത്തുകയോ, അല്ലെങ്കില്‍ നിര്‍മിക്കുകയോ പ്രസരിിപ്പിക്കുകയോ ചെയ്യാന്‍ ശ്രമിക്കുന്നത്.''

 

'' ഇത്തരം പ്രകടനങ്ങള്‍ക്ക് 2957ലെ പകര്‍പ്പവകാശ നിയമത്തിലെ ക്ലോസ്(ഡി) വകുപ്പ് 2ന്റെ അതേ അര്‍ത്ഥം തന്നെയായിരിക്കും.''

 

-6എ.എ.യിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴ വ്യവസ്ഥ നടപ്പാന്നക്കുതിനായി വകുപ്പ് 7ല്‍ ഭേദഗതി വരുത്തും. മൂലനിയമത്തിന്റെ വകുപ്പ് 7ല്‍ ഉപവകുപ്പ് 1നെത്തുടര്‍ന്ന ഉപകവകുപ്പ് (1 എ) കൂട്ടിച്ചേര്‍ക്കണം:-

 

''വകുപ്പ് 6എ.എയിലെ വ്യവസ്ഥകള്‍ ഏതെങ്കിലുമൊരു വ്യക്തി ലംഘിക്കുകയാണെങ്കില്‍ അയാളെ മൂന്നുവര്‍ഷം വരെ തടവിനോ അല്ലെങ്കില്‍ പത്തുലക്ഷം രൂപ പിഴയ്‌ക്കോ അല്ലെങ്കില്‍ രണ്ടിനുംകൂടിയോ ശിക്ഷിക്കാം.''


ഈ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ വ്യവസായത്തിന്റെ വരുമാനം വര്‍ധിപ്പിക്കുകയും തൊഴില്‍ സൃഷ്ടിക്കുന്നത് വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ നാഷണല്‍ ഐ.പി. നയത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുകയും മോഷണത്തിനും ലംഘന ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ വരുന്നതില്‍നിന്നും ആശ്വാസം നല്‍കും.

 

പശ്ചാത്തലം:

സിനിമ മാധ്യമവും അതുമായി ബന്ധപ്പെട്ടിരിക്കുന്ന സാങ്കേതികവിദ്യകളും അതിന്റെ പ്രേക്ഷകര്‍ പോലും കാലാകാലമായ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകാണ്. ടി.വി. ചാനലുകളുടെ കടന്നുകയറ്റവും രാജ്യത്താകമാനം വ്യാപിച്ച കേബിള്‍ ശൃംഖലകളും മൂലം മാധ്യമ വിനോദമേഖലകളില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവ്, മോഷണത്തെക്കുറിച്ചുള്ള ആശങ്ക, പ്രത്യേകിച്ചും സിനിമകളുടെ മോഷ്ടിക്കപ്പെട്ട പ്രതികള്‍ ഇന്റര്‍നെറ്റില്‍ വരുന്നത്, സിനിമാ വ്യവസായത്തിനും ഗവണ്‍മെന്റ് ഖജനാവിനും വന്‍ വരുമാന നഷ്ടമാണുണ്ടാക്കുത്.

 

അനധികൃതമായി വീഡിയോ പിടിക്കുന്നതിനും സിനിമാമോഷണത്തിനുമെതിരെ നിയമത്തില്‍ ഭേദഗതി ഗവണ്‍മെന്റ് പരിഗണിക്കണമെന്ന് സിനിമാ വ്യവസായം വളരെക്കാലമായിആവശ്യപ്പെടുന്നതാണ്. വ്യാജ വിഡിയോ എടുക്കലും സിനിമാ മോഷണത്തിന്റെയും ഭീഷണിയെ തടയുമെന്ന് 2019 ജനുവരി 19ന് മുംബൈയിലെ സിനിമാ മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. വാര്‍ത്താ വിതരണ മന്ത്രാലയം ഈ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവരുന്നതിന് ചുക്കാന്‍ പിടിക്കുകയുംചെയ്തു.

 


പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

 

 

ഇത് പ്രകാരം സെൻസര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്മേലുള്ള പുനപരിശോധന അധികാരങ്ങള്‍ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നതാണ് പ്രത്യേകത.എന്നുവെച്ചാല്‍ സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ബില്ല്.

 

 

1952ലെ നിയമപ്രകാരം യു പൊതുപ്രദര്‍ശനത്തിന് യോഗ്യമായത്, എ – പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്നിങ്ങനെ രണ്ട് കാറ്റഗറികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1982ലാണ് പുതിയ രണ്ട് കാറ്റഗറികള്‍ കൂടി ഉള്‍പ്പെടുത്തിയത്. യു/എ- പൊതുപ്രദര്‍ശനത്തിന് യോഗ്യമായതും എന്നാല്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രം കാണേണ്ടതും, എസ് – ഡോക്ടര്‍മാര്‍, ശാസ്ത്രഞ്ജര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ചിത്രങ്ങള്‍ എന്നീ സര്‍ട്ടിഫിക്കേഷനുകളായിരുന്നു ഇത്.

 

 

ഇത്തരത്തില്‍ നാല് രീതിയിലാണ് നിലവില്‍ രാജ്യത്തെ എല്ലാ സിനിമകള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നടക്കുന്നത്. ഇപ്പോള്‍ പുതുതായി അവതരിപ്പിക്കുന്ന ഭേദഗതികള്‍ പ്രകാരം യു/എ സര്‍ട്ടിഫിക്കേഷനില്‍ മൂന്ന് പ്രായമനുസരിച്ചുള്ള കാറ്റഗറികള്‍ ഉണ്ടാകും.ഏഴ് വയസിന് മുകളില്‍, 13 വയസിന് മുകളില്‍, 16 വയസിന് മുകളില്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ കാറ്റഗറികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം യു കാറ്റഗറിയും എ കാറ്റഗറിയും നിലവിലെ രീതിയില്‍ തുടരും .

 

 

പ്രായമനുസരിച്ചുള്ള കാറ്റഗറി തിരിക്കുന്നത് ഏറെ നാളായി ചര്‍ച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു. 2013ല്‍ പ്രത്യേക കമ്മിറ്റിയെ വെച്ച് ഈ വിഷയം പഠിച്ചിരുന്നെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ല. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിരിക്കുന്ന മാറ്റങ്ങളോട് സിനിമാലോകം ഇതുവരെ കാര്യമായ രീതിയില്‍ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.

 

 

മാത്രല്ല കേന്ദ്രം നടപ്പിലാക്കുന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാകും ഇനി സിനിമകളുടെ റീലീസ്.ഇതിനു പുറമേ...പുതിയ നിയമ പ്രകാരം സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ നിര്‍മ്മിച്ചാൽ തടവ് ശിക്ഷയും പിഴയും ശുപാര്‍ശ ചെയ്യുന്നുണ്ട്. പുതിയ ബിൽ പ്രകാരം വ്യാജപതിപ്പ് നിർമിച്ചാൽ മൂന്ന് മാസം വരെ തടവും മൂന്ന് ലക്ഷം രൂപ പിഴയും ഈടാക്കാനാണ് കരടിലെ വ്യവസ്ഥ.

 

 

നേരത്തെ സെൻസര്‍ ബോ‍ർഡ് അനുമതി നൽകിയ സിനിമകള്‍ പുന പരിശോധിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട്, 2000 നവംബറിൽ കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്ലിൽ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളിൽ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദ്ദേശം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40ന് ദീപാരാധന  (15 minutes ago)

രാഹുലുമായി തെളിവെടുപ്പ്...  (38 minutes ago)

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (7 hours ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (7 hours ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (7 hours ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (7 hours ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു  (8 hours ago)

ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കെപിഎം ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തലസ്ഥാനത്ത്  (8 hours ago)

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (8 hours ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (8 hours ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി,ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി...  (9 hours ago)

Malayali Vartha Recommends