വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ . വിദ്യാർത്ഥികളുടെ താത്പര്യത്തിന് വിരുദ്ധമായ തീരുമാനം സർക്കാറെടുക്കില്ല.
സ്വകാര്യ ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കാനായി ഒരു സമിതിയെ നിയോഗിക്കും. പൊതുഗതാഗത സംവിധാനത്തിന്റെ നിലനിൽപ്പും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കാസർകോട് ജില്ലയിൽ പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോ പരിഗണനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















