Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിണ്ടാട്ടം മുട്ടിപ്പോയി... തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ കേന്ദ്രമന്ത്രി വി മുരളീധരന്‍ അമ്പരന്നുപോയി; സുരക്ഷാ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്രെ; ഗണ്‍മാന്റെ സേവനം അത്യാവശ്യമില്ലെന്ന് പറഞ്ഞ് ഗണ്‍മാനെ ഇറക്കിവിട്ടു

20 JUNE 2021 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തമ്മിലുള്ള വാക് പയറ്റിനിടെ തലസ്ഥാനത്ത് ഇന്നലെ സുപ്രധാനമായ സംഭവം നടന്നു. കേന്ദ്രമന്ത്രി വി. മുരളീധരനു നല്‍കിയിരുന്ന സുരക്ഷാ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ കേന്ദ്രമന്ത്രിക്ക് ഇതു രണ്ടും നല്‍കിയില്ല. ഗണ്‍മാനെ മാത്രമാണു വിട്ടുനല്‍കിയത്.

എസ്‌കോര്‍ട്ടും പൈലറ്റും ഇല്ലെന്നു മന്ത്രിയെ അറിയിച്ചതു വിമാനത്താവളത്തില്‍ എത്തിയ ഗണ്‍മാനാണ്. മറ്റു സ്ഥലത്തുനിന്നു പൈലറ്റ് വാഹനമുണ്ടാകുമെന്നു ഗണ്‍മാന്‍ മന്ത്രിയുടെ സ്റ്റാഫിനെ അറിയിച്ചെങ്കിലും അതുണ്ടായില്ല. മന്ത്രിയുടെ സ്റ്റാഫ് യാത്ര ചെയ്യുന്ന വാഹനത്തിലാണ് ഗണ്‍മാന്‍ കയറിയത്.

 



ട്രാഫിക് പ്രശ്‌നങ്ങളില്ലാതെ മന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനാണ് പൈലറ്റ് വാഹനമെന്നും ഗണ്‍മാന്റെ സേവനം അത്യാവശ്യമില്ലെന്നും അറിയിച്ച് നഗരത്തില്‍ ബേക്കറി ജംക്ഷനില്‍ ഗണ്‍മാനെ ഇറക്കി വിട്ടു.

വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്രമന്ത്രിക്ക്. വൈ കാറ്റഗറിയില്‍ ഗണ്‍മാനു പുറമേ താമസിക്കുന്ന സ്ഥലത്ത് 2 പൊലീസുദ്യോഗസ്ഥരുടെ സുരക്ഷ മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, 2 വര്‍ഷമായി കേരളത്തിലെത്തുമ്പോഴെല്ലാം എസ്‌കോര്‍ട്ടും പൈലറ്റും ഉണ്ടായിരുന്നു. അത് അധികമായി നല്‍കിയതാണെന്നും സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ മാത്രമാണ് കാറ്റഗറിയില്‍ പറ!ഞ്ഞിട്ടുള്ളതില്‍ അധികമായി സുരക്ഷയൊരുക്കേണ്ടതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

 



തിരഞ്ഞെടുപ്പു കാലത്തുപോലും എസ്‌കോര്‍ട്ട് നല്‍കിയിരുന്നതാണെന്നു ബിജെപി വൃത്തങ്ങള്‍ പറയുന്നു. പ്രതികരിക്കാനില്ലെന്നും എന്തുകൊണ്ടു സുരക്ഷ പിന്‍വലിച്ചെന്നു പൊലീസിനോടാണു ചോദിക്കേണ്ടതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

അതേസമയം കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയെന്ന പരാതിയുമായി ബി.ജെ.പി. രംഗത്തെത്തി. നടപടിയില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ വഴിയില്‍ ഇറക്കിവിട്ടെന്ന ആരോപണവും ഉയര്‍ന്നു. ഗണ്‍മാന്‍ ബിജുവിനെയാണ് തിരുവനന്തപുരത്ത് റോഡരികില്‍ ഇറക്കിവിട്ടത്.

 



വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുരളീധരന്‍. എന്നാല്‍ ഇന്നലെ കേരളത്തിലെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സാധാരണഗതിയില്‍ മുരളീധരന് നല്‍കി വന്നിരുന്ന പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടും അനുവദിച്ചിരുന്നില്ല എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്തുപോലും പൈലറ്റ് വാഹനം ഒഴിവാക്കിയിരുന്നെങ്കിലും എസ്‌കോര്‍ട്ട് വാഹനം അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായ മന്ത്രിക്ക് എസ്‌കോര്‍ട്ട് വാഹനവും പൈലറ്റ് വാഹനവും ഒഴിവാക്കിയെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്.

സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ ഒഴിവാക്കിയത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനില്‍വെച്ചാണ് ഗണ്‍മാന്റെ ചുമതലയിലുണ്ടായിരുന്ന ബിജുവിനെ റോഡരികില്‍ ഇറക്കിവിട്ടത്. പൈലറ്റും എസ്‌കോര്‍ട്ടും ഒഴിവാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഗണ്‍മാനും വേണ്ട എന്ന നിലപാട് മന്ത്രി സ്വീകരിച്ചതായാണ് വിവരം.

 



എന്തായാലും വിവാദം കൊഴുക്കുന്നതിനിടെ മുരളീധരന് ആവശ്യമെങ്കില്‍ കേന്ദ്ര സേനയുടെ സുരക്ഷ നല്‍കുമോ എന്നാണ് ഇനി അറിയാനുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (5 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (16 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (24 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (26 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

Malayali Vartha Recommends