Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുധാകരനെ പറ്റിച്ച വാരികക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കോ? സംശയിച്ച് സുധാകരന്‍

20 JUNE 2021 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

ഓഫ് ദ റെക്കോര്‍ഡായി താന്‍ പറഞ്ഞ പ്രതികരണം അച്ചടിച്ചത് തനിക്കിട്ട് മനപൂര്‍വം പണിഞ്ഞതാണെന്ന്
കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ കരുതുന്നു.

സംഭവം ഒരു പ്രബല കോണ്‍ഗ്രസ് ഗ്രൂപ്പിന്റെ കളിയാണോ എന്ന സംശയവും കെ. പി. സി. സി അധ്യക്ഷനുണ്ട്. കെ പി.സി സി അധ്യക്ഷനായ ദിവസം മുതല്‍ കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ സുധാകരനെതിരെ പണി തുടങ്ങിയിരുന്നു. കോണ്‍ഗ്രസിലെ എ ,ഐ ഗ്രൂപ്പുകളെ നിഷ്പ്രഭമാക്കി കൊണ്ടാണ് കെ സുധാകരന്‍ കെ പി സി സി അധ്യക്ഷനാക്കിയത്. ഇതില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ശക്തമായ പ്രതിഷേധമുണ്ട്. ചെന്നിത്തലയെ രാഹുല്‍ ഗാന്ധി വിളിച്ച് സംസാരിച്ചെങ്കിലും ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ചിട്ടില്ല.

 



കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിന്റെ തകര്‍ച്ചയില്‍ പ്രതിഷേധമുള്ള മാധ്യമങ്ങളുണ്ട്. ഇതില്‍ ചില മാധ്യമങ്ങള്‍ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും അല്ലാതെ കേരളത്തിലെ കോണ്‍ഗ്രസില്‍ അനുവദിക്കില്ല. അതാണ് വര്‍ഷങ്ങളായുള്ള പതിവ്. ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഇല്ലാതാക്കിയുള്ള സുധാകരന്റെ വരവില്‍ മാധ്യമങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.

വാരികയില്‍ അച്ചടിച്ച് വന്ന പ്രസ്താവന ചതിയിലൂടെയാണ് പ്രസിദ്ധീകരിച്ചതെന്ന് സുധാകരന്‍ പറഞ്ഞു. അതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

 



അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങളും ഞാന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് ഞാന്‍ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതു കൊണ്ടാണ് സ്വകാര്യമായി കുറച്ച് കാര്യങ്ങള്‍ പറഞ്ഞത്. സംഭവത്തിന്റെ വിശദീകരണം പേഴ്‌സണലായി നല്‍കിയിട്ടുണ്ട്. ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ല.സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ ബ്രണ്ണന്‍ കോളേജില്‍ വന്നപ്പോള്‍ സംഘര്‍ഷമുണ്ടായി എന്നത് സത്യമാണ്. അഭിമുഖത്തില്‍ വന്ന ആ യാഥാര്‍ഥ്യവും ശരിയാണ്. പക്ഷേ ഞാന്‍ രഹസ്യമായി പറഞ്ഞ കാര്യം പരസ്യ പ്രസിദ്ധീകരണം നടത്തിയത് ശരിയല്ല. അത് ഞാന്‍ ആഗ്രഹിക്കാത്തതാണ്. അതില്‍ പിടിച്ച് എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ താന്‍ നിഷേധിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

 



സാധാരണ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തിപരമായി നേതാക്കള്‍ സംസാരിക്കാറുണ്ട്. അത്തരം കാര്യങ്ങള്‍ ഓഫ് ദ റെക്കോര്‍ഡ് എന്ന നിലയ്ക്കാണ് പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാറില്ല. സുധാകരന്‍ സാധാരണ ഗതിയില്‍ വസ്തുതകള്‍ തുറന്നു പറയുനയാളാണ്. മാധ്യമപ്രവര്‍ത്തകരുമായി വളരെയേറെ അദ്ദേഹം സൂക്ഷിക്കുന്നയാളാണ് സുധാകരന്‍. അങ്ങനെയുള്ള തന്നെ ചതിച്ചതിലാണ് സുധാകരന് സങ്കടം.

ഓഫ് ദ റെക്കോര്‍ഡായി പറഞ്ഞ കാര്യങ്ങള്‍ മാധ്യമസ്ഥാപനത്തിന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കില്ലെന്ന് സുധാകരന്റെ ആരാധകര്‍ വിശ്വസിക്കുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സുധാകരന്‍ കരുതുന്നത് അതുകൊണ്ടാണ്. ലേഖനം അച്ചടിച്ച പ്രസിദ്ധീകരണം പുറത്തിറങ്ങിയ ദിവസം തന്നെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകനെ വിളിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മാധ്യമപ്രവര്‍ത്തകനുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതേ സ്ഥാപനത്തിലെ ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ സുധാകരന്‍ തന്റെ പ്രതിഷേധം അറിയിച്ചിരുന്നു എന്നാണ് വിവരം.

 



എന്നാല്‍ മാധ്യമസ്ഥാപനത്തിലെ ആരും സുധാകരനെ ബന്ധപ്പെട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതോടെയാണ് സുധാകരന്‍ പ്രകോപിതനായതും പത്രസമ്മേളനത്തില്‍ മാധ്യമത്തെ തള്ളി പറഞ്ഞതെന്നുമാണ് ലഭിക്കുന്ന വിവരം.

കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പിന്റെ കളിയാണോ തനിക്കെതിരായ നീക്കമെന്ന് സുധാകരന്‍ സംശയിക്കുന്നതില്‍ തെറ്റില്ലെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.ഏതായാലും ഇനി സുധാകരന്‍ കരുതും. മുന്നിലുള്ള പാത കല്ലും മുള്ളും നിറഞ്ഞതാണെന്ന് അദ്ദേഹത്തിന് മനസിലായി കഴിഞ്ഞു.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (6 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (17 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (25 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (27 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

Malayali Vartha Recommends