കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്

കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍(65)ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.
തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ വച്ച് ശനിയാഴ്ച രാത്രിയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.
രാവിലെമുതല്‍ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു. കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 20 വര്‍ഷമായി ചേര്‍ത്തലയിലായിരുന്നു താമസം. അത്ഭുതചികിത്സകള്‍ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരില്‍ ഒട്ടേറെത്തവണ വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























