Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജപ്പന്റെ മന്‍ കി ബാത്ത് കേള്‍ക്കാന്‍ ആരുമില്ല... അക്കൗണ്ടിലെ പണവുമായി മുങ്ങിയ സഹോദരിയെ കണ്ടെത്തനാകാതെ പൊലീസ്; സഹോദരി വിലാസിനിയും ഭര്‍ത്താവും ചേര്‍ന്ന് രാജപ്പനോട് കാട്ടിയ ക്രൂരത; ഇടിഞ്ഞു പൊളിയാറായ വീട്ടില്‍ ഒറ്റക്ക് രാജപ്പന്‍

20 JUNE 2021 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിലൂടെയാണ് എന്‍.എസ്.രാജപ്പന്‍ പ്രശ്തനാകുന്നത്. എന്നാല്‍ ഇപ്പോള്‍ രാജപ്പന്റെ മന്‍ കി ബാത്ത് കേള്‍ക്കാന്‍ ആരുമില്ല. പക്ഷാഘാതം മൂലം കാലുകള്‍ തകര്‍ന്ന രാജപ്പന്‍ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ട് കായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചതോടെ ആണു പ്രശസ്തനായത്. അങ്ങനെ പാരിതോഷികമായി ലഭിച്ച പണമാണ് സഹോദരി വിലാസിനി താനറിയാതെ ബാങ്ക് അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചത്. ഇതോടെ ജീവിക്കാന്‍ ഒരു വഴിയുമില്ലാതെ ഇടിഞ്ഞു വീഴാറായ വീട്ടിന്‍ ഒറ്റക്ക് താമസിക്കുകയാണ് ഇപ്പോള്‍ രാജപ്പന്‍. രാജപ്പന്റെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും സഹോദരി ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിനു ശേഷം രാജപ്പന് പല വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സാമ്പത്തിക സഹായം ലഭിച്ചു. അടുത്തിടെയാണു തയ്വാനില്‍നിന്നു സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷനലിന്റെ ഷൈനിങ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്റെ ഏഴു ലക്ഷം രൂപയും പുരസ്‌കാരവും ലഭിച്ചത്. അങ്ങനെ 21 ലക്ഷം രൂപയാണ് ബാങ്കില്‍ ഉണ്ടായിരുന്നത്.

വിലാസിനിക്കൊപ്പം പോയാണു രാജപ്പന്‍ കുമരകത്തെ ബാങ്കില്‍ അക്കൗണ്ട് എടുത്തത്. വിലാസിനിയെ അവകാശി ആയി വയ്ക്കാന്‍ പറഞ്ഞിരുന്നെങ്കിലും ജോയിന്റ് അക്കൗണ്ടാണ് എടുത്തത്. അന്നു മുതലാണു പണം കൈവശപ്പെടുത്താന്‍ ശ്രമം തുടങ്ങിയത്. ലക്ഷങ്ങള്‍ ബാങ്കില്‍ കിടക്കുമ്പോഴും വിലാസിനിയുടെ കാരുണ്യത്തിലേ പണം എടുത്ത് ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. താന്‍ കഷ്ടപ്പെട്ടതിനു കിട്ടിയ പ്രതിഫലം ആയിരുന്നു പണം. അത് ഉപയോഗിക്കാന്‍ മറ്റൊരാളോട് ചോദിക്കേണ്ട ഗതികേട് വന്നു. സമ്മാനമായി ലഭിച്ച രണ്ടു വള്ളങ്ങളും വിലാസിനി കൈവശം വച്ചരിക്കുകയാണ് രാജപ്പന്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി പണം പിന്‍വലിച്ചത്. സഹോദരന്‍ പാപ്പച്ചിയുടെ മകന്‍ സതീഷുമായി ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം വിലാസിനി പിന്‍വലിച്ച വിവരം അറിയുന്നത്. അന്നു മുതലാണ് പിണക്കം തുടങ്ങിയത്. ബാങ്കിലെ പാസ് ബുക്കും ചെക്ക് ബുക്കും നല്‍കണമെന്നു ആവശ്യപ്പെട്ടെങ്കിലും വിലാസിനി നല്‍കിയില്ല. പൊലീസില്‍ പരാതി നല്‍കുമെന്നു പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിക്ക് നല്‍കുന്നതാകും നല്ലതെന്നു പറഞ്ഞു കളിയാക്കിയതായും രാജപ്പന്‍ പറയുന്നു.

പണം പിന്‍വലിച്ച സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകന്‍ ജയലാല്‍ എന്നിവര്‍ക്ക് എതിരെ രാജപ്പന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ബാങ്ക് രേഖകളും മറ്റും കഴിഞ്ഞ ദിവസം പൊലീസ് പരിശോധിച്ചു. രാജപ്പന്റെ സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകന്‍ ജയലാല്‍ എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണ് അന്വേഷണം. രാജപ്പനില്‍ നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു.

ബാങ്ക് സ്റ്റേറ്റ്‌മെന്റ് പ്രകാരം ഫെബ്രുവരി 12നാണ് അക്കൗണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചിട്ടുള്ളത്. ഇത് താനറിയാതെ സഹോദരി പിന്‍വലിച്ചതാണെന്നാണ് രാജപ്പന്റെ പരാതി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിക്കേണ്ടതുണ്ട്. ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഈ വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും.

വിലാസിനിയെയും കുടുംബത്തേയും അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ അച്ചിന്നകത്തെ മകന്റെ വീട്ടില്‍വെച്ച് വിലാസിനി മാധ്യമങ്ങളെ കണ്ടിരുന്നു. ഇവരുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പണം തട്ടിയെടുക്കാനുള്ള മറ്റു ബന്ധുക്കളുടെ നീക്കമാണു പരാതിക്കു പിന്നിലെന്നാണ് വിലാസിനിയുടെ ആരോപണം. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (5 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (16 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (24 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (26 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

Malayali Vartha Recommends