വിഴിഞ്ഞത്ത് കടലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി; 20 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ്
തിരുവനന്തപുരം വിഴിഞ്ഞത്ത് കടലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബൊള്ളാട് ഭാഗത്തു നിന്നാണ് 20 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ പട്രോളിംഗിന് പോയ തീരദേശ പൊലീസാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം തീരത്തെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റി.
സമീപ പൊലീസ് സ്റ്റേഷനുകളില്‍ ആളെ കാണാതായതായി രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിവരങ്ങള്‍ വിഴിഞ്ഞം തീരദേശ പൊലീസ് പരിശോധിച്ച് തുടങ്ങി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും.
https://www.facebook.com/Malayalivartha