വിസ്മയയുടെ മരണം ആത്മഹത്യയാക്കുന്നത്; ആര്‍ക്കു വേണ്ടി? കിരണിന്റെ ഭാവി എന്താവും?; കിരണ്‍ കുമാറിനെ മദ്യത്തിനും മയക്കുമരുന്നിനും അടിമ; പ്രതിയെ രക്ഷിക്കാനുള്ള ഗൂഢ തന്ത്രങ്ങള്‍ അണിയറയില്‍

വിസ്മയയുടെ മരണം ആത്മഹത്യയാക്കി കിരണ്‍ കുമാറിനെ രക്ഷിക്കാനുള്ള ഗൂഢ തന്ത്രങ്ങള്‍ അണിയറയില്‍ തയ്യാര്‍. അതായത് സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിസ്മയ പതിയെ ഇറങ്ങി പോകുന്നതോടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ജാമ്യം നേടി പുറത്തു വരും. കിരണ്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കിരണ്‍കുമാറിനെ ജീവിതകാലമത്രയും ജയിലില്‍ പിടിച്ചിടാന്‍ കോടതിക്കും നമ്മുടെ നിയമ സംവിധാനങ്ങള്‍ക്കും കഴിയില്ല. കാരണം സ്ത്രീധനം ഒരു സാമൂഹിക പ്രതിഭാസമായി കഴിഞ്ഞു. ഗിഫ്റ്റ് എന്ന പേരില്‍ കിട്ടുന്ന കോടികള്‍ വേണ്ടെന്ന് വയ്ക്കാന്‍ ആരും തയ്യാറാവില്ല.
സ്ത്രീധനം വാങ്ങുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കാന്‍ പോലും കഴിയാത്ത സര്‍ക്കാരിന് എങ്ങനെയാണ് സമൂഹത്തെ കാര്‍ന്നുതിന്നുന്ന സ്ത്രീധനം ഇല്ലാതാക്കാന്‍
വിസ്മയയുടേത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഇത് പ്രാഥമികമായ നിഗമനമാണെന്നും വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും കൊല്ലം റൂറല്‍ എസ്.പി. പറഞ്ഞു.
ഓരോ ചെറിയ കാര്യങ്ങള്‍ പോലും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും.
വിശദമായ തെളിവെടുപ്പടക്കം നടത്തുമെന്നും റൂറല്‍ എസ്.പി. പറഞ്ഞു. കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയെ ഏല്‍പ്പിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും അറിയിച്ചു. ഇതുസംബന്ധിച്ച് ഐ.ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തായ അശ്വതി പ്രതികരിച്ചു. 'അവള്‍ ആരോടും ഒരുകാര്യവും തുറന്നു പറയില്ല. എല്ലാകാര്യങ്ങളും പോസിറ്റീവായി കണ്ടിരുന്ന വ്യക്തിയാണ്. അവള്‍ ആത്മഹത്യ ചെയ്തെന്ന് പറഞ്ഞാല്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരു മനുഷ്യരും വിശ്വസിക്കില്ല.
സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ ഉപദ്രവിച്ചിരുന്നതായി പറഞ്ഞിരുന്നു. അപ്പോള്‍ അവിടെ അമ്മയും അച്ഛനുമൊക്കെ ഇല്ലേയെന്ന് ചോദിച്ചു. അമ്മയും അച്ഛനും കൂടെനിന്നാണ് അവളെ ഉപദ്രവിച്ചിരുന്നത്. വിസ്മയയുടെ കുടുംബം നല്‍കിയ കാര്‍ പോരായിരുന്നു എന്നാണ് കിരണ്‍ പറഞ്ഞിരുന്നത്. 20 ലക്ഷം രൂപയുടെയെങ്കിലും കാര്‍ കിട്ടേണ്ട ആളാണ് താനെന്ന് പറഞ്ഞ് കിരണ്‍ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നു.''- അശ്വതി പറഞ്ഞു.
വിസ്മയ ആത്മഹത്യ ചെയ്യില്ലെന്ന് തന്നെയാണ് ബന്ധുക്കളുടെയും വിശ്വാസം. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം നല്‍കുമ്പോഴും കിരണിനെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
വിസ്മയയുടെ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് ചൊവ്വാഴ്ചയാണ് രേഖപ്പെടുത്തിയത്. ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കിരണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും അതിന് സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വിസ്മയ മരിക്കുന്നതിന് തലേദിവസം മര്‍ദ്ദിച്ചിട്ടില്ലെന്നാണ് കിരണിന്റെ മൊഴി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാനാവൂ എന്ന് താന്‍ നിലപാടെടുത്തുവെന്നും കിരണ്‍ പറഞ്ഞു.
തന്റെ മാതാപിതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയ ശുചിമുറിയില്‍ നിന്ന് പുറത്തുവരാതെ ഇരുന്നപ്പോഴാണ് താന്‍ ശുചി മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മര്‍ദ്ദനത്തിന്റെ പാടുകള്‍ നേരത്തെ ഉണ്ടായതാണ്. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായതെന്നും കിരണ്‍ പൊലീസിനോട് പറഞ്ഞു.
അതായത് കിരണിനെ രക്ഷിക്കണമെന്ന ഉത്തമ വിശ്വാസത്തിലാണ് പോലീസ് നീങ്ങുന്നത്. അങ്ങനെ അധികൃതര്‍ക്ക് വിസ്മയയോട് നീതിപുലര്‍ത്താം!
https://www.facebook.com/Malayalivartha






















